Home
Mobile

സ്നാപ്ഡ്രാഗൺ 888 SoC പ്രോസസർ കരുത്തേകുന്ന അസ്യൂസ് റോഗ് ഫോൺ 5 എസ് ഓഗസ്റ്റ് 16 ന് അവതരിപ്പിച്ചേക്കും

ജനപ്രിയ റോഗ് ഫോൺ 5 സ്മാർട്ഫോണിലേക്ക് അസ്യൂസ് ഒരു പുതിയ സ്മാർട്ഫോൺ കൂടി ചേർക്കുവാൻ പോവുകായാണ്. അസ്യൂസ് റോഗ് ഫോൺ 5 എസ് ബാക്കിയുള്ള മൂന്ന് മോഡലുകൾ, അതായത്, റോഗ് ഫോൺ 5, റോഗ് ഫോൺ 5 പ്രോ, റോഗ് ഫോൺ 5 അൾട്ടിമേറ്റ് ലിമിറ്റഡ് എഡിഷൻ എന്നിവയിൽ ചേരുമെന്ന് പറയപ്പെടുന്നു. അടുത്ത ആഴ്ച്ച അവതരിപ്പിക്കുന്നതിന് മുൻപായി ചില സവിശേഷതകളോടെയാണ് ഈ ഹാൻഡ്‌സെറ്റ് ചോർന്നിരിക്കുന്നത്. താഴെ പറയുന്നവയാണ് ഈ സ്മാർട്ഫോണിൻറെ പ്രധാനപ്പെട്ട ചില സവിശേഷതകൾ.

ഈ മാസം പുതിയ അസ്യൂസ് റോഗ് 5 എസ് ഫോൺ അവതരിപ്പിക്കുന്നുണ്ടോ ?

ഈ മാസം പുതിയ അസ്യൂസ് റോഗ് 5 എസ് ഫോൺ അവതരിപ്പിക്കുന്നുണ്ടോ ?

@ടെക്ടിപ്പ്സ്റ്റർ പങ്കിട്ട ഒരു ട്വീറ്റ് അനുസരിച്ച്, അസ്യൂസ് അടുത്ത മുൻനിര ഗെയിമിംഗ് സ്മാർട്ട്‌ഫോണായി റോഗ് ഫോൺ 5 എസ് പുറത്തിറക്കും. ഡിസ്പ്ലേ പ്രോസസർ, ബാറ്ററി, കോൺഫിഗറേഷൻ എന്നിവയുൾപ്പെടെ ഈ ഹാൻഡ്സെറ്റിൻറെ പ്രധാന സവിശേഷതകൾ ടിപ്സ്റ്റർ വെളിപ്പെടുത്തിയിട്ടുണ്ട്. അസ്യൂസ് റോഗ് 5 എസിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത് സ്നാപ്ഡ്രാഗൺ 888 പ്രോസസ്സറാണെന്ന് ചോർന്ന സ്പെക്ക് ഷീറ്റ് സൂചിപ്പിക്കുന്നു.

സ്നാപ്ഡ്രാഗൺ 888 SoC പ്രോസസർ കരുത്തേകുന്ന അസ്യൂസ് റോഗ് ഫോൺ 5 എസ് ഓഗസ്റ്റ് 16 ന് അവതരിപ്പിച്ചേക്കും

ഒക്ട-കോർ ഫ്ലാഗ്ഷിപ്പ് ക്വാൽകോം പ്രോസസർ 16 ജിബി, 18 ജിബി റാം കോൺഫിഗറേഷനുമായി ജോടിയാക്കുമെന്ന് പറയപ്പെടുന്നു. സ്റ്റോറേജ് ഓപ്ഷനുകൾ 256 ജിബി, 512 ജിബി എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിൽ വരുന്നു. ആദ്യത്തേത് 16 ജിബി റാം മോഡലുമായി വരുമ്പോൾ 18 ജിബി റാം വേരിയന്റിന് 512 ജിബി സ്റ്റോറേജ് സപ്പോർട്ട് ഉണ്ടാകും. ഫേംവെയർ എഡിഷൻ വരുമോയെന്ന ഇതിൽ വരുമോയെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ. മുൻ മോഡലുകളിൽ കണ്ടിട്ടുള്ള ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്ടത്തിലായിരിക്കും ഈ ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത്. അസ്യൂസ് റോഗ് 5 എസിൽ 144Hz ഡിസ്പ്ലേ ഉണ്ടാക്കിയിരിക്കുമെന്നുള്ള കാര്യവും ടിപ്സ്റ്റർ സൂചിപ്പിച്ചിട്ടുണ്ട്.

സ്നാപ്ഡ്രാഗൺ 888 SoC പ്രോസസർ കരുത്തേകുന്ന അസ്യൂസ് റോഗ് ഫോൺ 5 എസ് ഓഗസ്റ്റ് 16 ന് അവതരിപ്പിച്ചേക്കും

നിലവിലുള്ള റോഗ് ഫോൺ 5 മോഡലുകളിൽ ഉയർന്ന സ്ക്രീൻ റിഫ്രഷ് റേറ്റ് കമ്പനി പരീക്ഷിച്ചു. നിർഭാഗ്യവശാൽ, ഡിസ്പ്ലേ വലുപ്പത്തിൻറെയും സ്ക്രീൻ റെസല്യൂഷൻറെയും വിശദാംശങ്ങൾ ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല. അസ്യൂസ് റോഗ് ഫോൺ 5 എസിൽ 6,000 എംഎഎച്ച് ബാറ്ററിയുണ്ട്. ഇപ്പോൾ വരെ, റോഗ് ഫോൺ 5 എസിൻറെ ലോഞ്ച് ഓഗസ്റ്റ് 16 ന് നടക്കുമെന്ന് പറയുന്നു. അസ്യൂസ് ഈ വിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ, പുതിയ റോഗ് ഫോൺ 5 വേരിയൻറ് ആദ്യം ലഭിക്കുന്നത് ഏത് വിപണികളാണെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ല. ഇന്ത്യൻ വിപണിയുടെ കാര്യവും ഇതേ അവസ്ഥയിലാണ് പോകുന്നത്. എന്നാൽ, ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ എത്തിക്കുകയാണെങ്കിൽ കമ്പനി ചില സൂചനകൾ നൽകും.

Best Mobiles in India

English summary
Asus could introduce a new member to its flagship ROG Phone 5 smartphone for the general public. The Asus ROG Phone 5s is expected to join the ROG Phone 5, ROG Phone 5 Pro, and ROG Phone 5 Ultimate Limited Edition, which are currently available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X