ലോകത്തെ ആദ്യ 165 ഹെർട്സ് ഡിസ്പ്ലെയുമായി അസൂസ് ആർഒജി ഫോൺ 6 എത്തുന്നു

|

അസൂസിന്റെ ഏറ്റവും പുതിയ ഗെയിമിങ് സ്മാർട്ട്ഫോൺ ആർഒജി ഫോൺ 6 ജൂലൈ 5ന് ലോഞ്ച് ചെയ്യും. ഒരു ഗെയിമിങ് സ്മാർട്ട്ഫോൺ എന്നതിൽ ഉപരി ലോകത്തെ ഏറ്റവും മികച്ച ഡിസ്പ്ലെ സാങ്കേതികവിദ്യകളിൽ ഒന്ന് കൂടി പായ്ക്ക് ചെയ്താണ് ആർഒജി ഫോൺ 6 ലോഞ്ചിന് എത്തുക. 165 ഹെർട്സിന്റെ വളരെ കൂടിയ റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് അസൂസ് ആർഒജി ഫോൺ 6 അവതരിപ്പിക്കുന്നത്. 165 ഹെർട്സ് ഡിസ്പ്ലെ ഉള്ള ലോകത്തിലെ ആദ്യ സ്മാർട്ട്ഫോണുമാണ് അസൂസ് ആർഒജി ഫോൺ 6. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 എസ്ഒസിയുടെ കരുത്ത് കൂടിയാകുമ്പോൾ അസൂസ് ആർഒജി ഫോൺ 6 ഏറെ മികച്ച പ്രകടനം ഉറപ്പ് നൽകുന്നു.

 

ഡിസ്പ്ലെ

ആദ്യം റൂമറുകൾ മാത്രമായി നിന്ന ഡിസ്പ്ലെ ഫീച്ചറിന് കമ്പനി ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടുണ്ട്. 120 ഹെർട്സ്, 144 ഹെർട്സ് റിഫ്രഷ് റേറ്റ് വരുന്ന ഡിസ്പ്ലെകൾ വിപണിയിൽ എത്തിച്ച ആദ്യ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് അസൂസ്. ഇപ്പോൾ അസൂസ് ആർഒജി ഫോൺ 6ലൂടെ സ്മാർട്ട്ഫോൺ ഡിസ്പ്ലെ രംഗത്ത് പുതിയൊരു ബെഞ്ച്മാർക്ക് കൂടി കമ്പനി സൃഷ്ടിക്കുകയാണ്. അസൂസ് ആർഒജി ഫോൺ 6ലെ ഡിസ്പ്ലെ സാങ്കേതികവിദ്യയെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ടെക് ലോകത്തെ മാറ്റി മറിച്ച ഐഫോണുകളുടെ ചരിത്രവും പരിണാമവുംടെക് ലോകത്തെ മാറ്റി മറിച്ച ഐഫോണുകളുടെ ചരിത്രവും പരിണാമവും

അസൂസ് ആർഒജി ഫോൺ 6 ഡിസ്പ്ലെ ടെക്നോളജി

അസൂസ് ആർഒജി ഫോൺ 6 ഡിസ്പ്ലെ ടെക്നോളജി

കമ്പനി സ്ഥിരീകരിച്ച പ്രകാരം അസൂസ് ആർഒജി ഫോൺ 6ലെ ഡിസ്പ്ലെ പരമാവധി 165 ഹൈർട്സ് റിഫ്രഷ് റേറ്റ് ഓഫർ ചെയ്യും. പവർ എഫിഷ്യന്റും വേരിയബിൾ റിഫ്രഷ് റേറ്റ് സാങ്കേതികവിദ്യയുടെ സപ്പോർട്ടും ഉള്ള ( എൽടിപിഒ പോലെ ) ഒഎൽഇഡി ഡിസ്പ്ലെയായിരിക്കും അസൂസ് ആർഒജി ഫോൺ 6ൽ കമ്പനി കൊണ്ട് വരിക. ഡിവെസ് യുഐ കൂടുതൽ സ്മൂത്ത് ആകാനും ഡിവൈസ് പവർ എഫിഷ്യന്റ് ആകാനും ഇത് സഹായിക്കുന്നു.

ആർഒജി
 

അസൂസ് ആർഒജി ഫോൺ 6ലെ ഡിസ്പ്ലെയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്, കൂടാതെ അസൂസ് ആർഒജി ഫോൺ 6ൽ ഏറ്റവും പുതിയ ഗൊറില്ല ഗ്ലാസ് വിക്ടസ് ഉപയോഗിക്കാനും സാധ്യതയുണ്ട്. സ്റ്റീരിയോ സ്പീക്കർ സജ്ജീകരണത്തിനായി ആർഒജി ഫോൺ 6ന് ഫോണിന്റെ മുകളിലും താഴെയുമുള്ള ഭാഗങ്ങളിൽ അൽപ്പം ചിൻ ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കാവുന്നതാണ്.

കരുത്തൻ ഫോൺ വേണ്ടവർക്ക് ഈ മാസം വാങ്ങാവുന്ന കിടിലൻ 12 ജിബി റാം സ്മാർട്ട്ഫോണുകൾകരുത്തൻ ഫോൺ വേണ്ടവർക്ക് ഈ മാസം വാങ്ങാവുന്ന കിടിലൻ 12 ജിബി റാം സ്മാർട്ട്ഫോണുകൾ

ഫുൾ എച്ച്ഡി

അസൂസ് ആർഒജി ഫോൺ 6ലെ 165 ഹെർട്സ് ഡിസ്പ്ലെ 1080p അല്ലെങ്കിൽ ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും ഓഫർ ചെയ്യാനാണ് സാധ്യത. ഒപ്റ്റിക്കൽ ഇൻ ഡിസ്പ്ലെ ഫിംഗർപ്രിന്റ് സെൻസറും അസൂസ് ആർഒജി ഫോൺ 6ൽ പ്രതീക്ഷിക്കാവുന്നതാണ്. നിലവിൽ ലഭ്യമാകുന്ന ഏറ്റവും മികച്ചതും നവീനവുമായ ഡിസ്പ്ലെ ആയിരിക്കും അസൂസ് ആർഒജി ഫോൺ 6ലേതെന്ന കാര്യത്തിൽ സംശയം ഒന്നുമില്ല. എന്നാൽ ഇതേ ഫീച്ചർ അസൂസ് ആർഒജി ഫോൺ 6ന്റെ വില കൂടാനും കാരണം ആകും.

അസൂസ് ആർഒജി ഫോൺ 6 ലോഞ്ച് തീയതി

അസൂസ് ആർഒജി ഫോൺ 6 ലോഞ്ച് തീയതി

ജൂലൈ 5ന് തിരഞ്ഞെടുത്ത വിപണികളിൽ ആർഒജി ഫോൺ 6 ലോഞ്ച് ചെയ്യും. അധികം വൈകാതെ തന്നെ കമ്പനി ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കാം. അസൂസ് ആർഒജി ഫോൺ 6ന്റെ മൂന്ന് സ്റ്റോറേജ് / റാം വേരിയന്റുകളെങ്കിലും വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ അടിസ്ഥാന മോഡൽ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കാം.

ബജറ്റ് വിപണി പിടിച്ചെടുക്കാൻ മോട്ടോ ഇ32എസ് സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തിബജറ്റ് വിപണി പിടിച്ചെടുക്കാൻ മോട്ടോ ഇ32എസ് സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

വില

വിലനിർണയത്തെ സംബന്ധിച്ചിടത്തോളം, അസൂസ് ആർഒജി ഫോൺ 6ന് ആർഒജി ഫോൺ 5നേക്കാൾ കൂടുതൽ വില പ്രതീക്ഷിക്കാവുന്നതാണ്. ഘടകങ്ങളുടെ വില വർധിച്ചതും ആഗോള ചിപ്പ് ക്ഷാമവും കണക്കിലെടുത്താൽ വില നിർണയം പിന്നെയും ബുദ്ധിമുട്ടാകും. നിലവിലത്തെ സാഹചര്യത്തിൽ അസൂസ് ആർഒജി ഫോൺ 6ന് 60,000 രൂപയോളം വില വരും.

Best Mobiles in India

English summary
Asus' latest gaming smartphone ROG Phone 6 will be launched on July 5th. The ROG Phone 6 launch comes packed with more than just a gaming smartphone and one of the best display technologies in the world. The Asus ROG Phone 6 will feature a 165 Hz display with a very high refresh rate.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X