ഗെയിമിങ് ഫോണുകളിലെ രാജാക്കന്മാർ; അസൂസ് റോഗ് ഫോൺ 7 സീരീസ് എത്തുന്നു
ഗെയിമിങ് ഫോണുകളുടെ കുലപതിയായ അസൂസ് തങ്ങളുടെ റോഗ് ഫോൺ 7, ഫോൺ 7 അൾട്ടിമേറ്റ് എന്നീ ഡിവൈസുകൾ ഏപ്രിൽ 13 -ന് ആഗോള വിപണികളിൽ ലോഞ്ച് ചെയ്യും. ഡിവൈസുകൾ ഇന്ത്യൻ വിപണിയിലും വൈകാതെ എത്തും. ഗെയിമിങിനായി ഒപ്റ്റിമൈസ് ചെയ്ത ഹൈ എൻഡ് ഗെയിമിങ് ഡിവൈസുകളാണ് റോഗ് സീരീസിലേത്.
ഈ ട്രെൻഡ് തന്നെയാകും ഫോൺ 7 ലൈനപ്പിലും കമ്പനി കൊണ്ട് വരിക. ഇത്തവണ പ്രോ മോഡൽ ഫോണുകൾ ഉണ്ടാവാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. സീരീസിലെ രണ്ട് ഡിവൈസുകളിലെയും ഫീച്ചറുകൾ ടിപ്സ്റ്റർ അഭിഷേക് യാദവ് പുറത്ത് വിട്ടിരുന്നു. ഈ ലീക്ക് അനുസരിച്ച് ഫോൺ 7, 7 അൾട്ടിമേറ്റ് മോഡലുകൾ തങ്ങളുടെ മുൻഗാമികളെ അപേക്ഷിച്ച് കൂടുതൽ മികച്ച പ്രോസസറുകളും ക്യാമറകളും പായ്ക്ക് ചെയ്യുന്നു. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ASUS ROG Phone 7, 7 അൾട്ടിമേറ്റ് മോഡലുകൾ ഫുൾ എച്ച്‌ഡി പ്ലസ് അമോലെഡ് സ്‌ക്രീൻ ഫീച്ചർ ചെയ്യാനാണ് സാധ്യത. എച്ച്ഡിആർ 10 പ്ലസ് സർട്ടിഫിക്കേഷൻ, ഉയർന്ന റിഫ്രഷ് റേറ്റ്, ടച്ച് റെസ്പോൺസ് റേറ്റ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകളും രണ്ട് ഡിവൈസുകളുടെയും ഡിസ്പ്ലെയിൽ പ്രതീക്ഷിക്കാം. നാരോ ബെസലുകളും അണ്ടർ ഡിസ്പ്ലെ ഫിംഗർപ്രിന്റ് റീഡറും റോഗ് ഫോൺ 7, ഫോൺ 7 അൾട്ടിമേറ്റ് മോഡലുകളിൽ അസൂസ് നൽകാൻ സാധ്യതയുണ്ട്.
രണ്ട് ഡിവൈസുകളും ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂളുകളുമായിട്ടാകും വിപണിയിൽ എത്തുക. 50 എംപി സോണി ഐഎംഎക്സ്766 സെൻസറായിരിക്കും പ്രൈമറി ക്യാമറയായി വരുന്നത്. 13 എംപി അൾട്ര വൈഡ് അംഗിൾ ലെൻസും 8 എംപി മാക്രോ ഷൂട്ടറും ഫോണുകളിലുണ്ടാകും. 32 എംപി സെൽഫി ക്യാമറയും അസൂസ് റോഗ് ഫോൺ 7, അസൂസ് റോഗ് ഫോൺ 7 അൾട്ടിമേറ്റ് മോഡലുകളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 ചിപ്പ്സെറ്റാകും ഈ ഗെയിമിങ് ഫോണുകൾക്ക് കരുത്ത് പകരുന്നത്. ഫോൺ 7 അൾട്ടിമേറ്റിൽ 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുണ്ടാകുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ റോഗ് ഫോൺ 7 മോഡലിന്റെ സ്റ്റോറേജിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. 6000 mAh ബാറ്ററിയാണ് അസൂസ് റോഗ് ഫോൺ 7 മോഡലിൽ പ്രതീക്ഷിക്കാവുന്നത്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ലഭ്യമാക്കുമെന്നാണ് സൂചന.
അസൂസ് റോഗ് ഫോൺ 7 ഇന്ത്യയിൽ വാങ്ങാൻ കിട്ടുന്ന ദിവസത്തെക്കുറിച്ച് ഇപ്പോൾ വ്യക്തതയില്ല. ഡിവൈസിന്റെ ലോഞ്ച് സമയത്താകും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. എന്തായാലും ഫോണിന്റെ മുൻഗാമിയായ റോഗ് ഫോൺ 6 -നെക്കാൾ വില നൽകേണ്ടി വരും. റോഗ് ഫോൺ 6 -ന്റെ 12 ജിബി റാം / 256 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷന് 71,999 രൂപയാണ് കമ്പനി വിലയിട്ടിരുന്നത്.

ഗെയിമിങ് ഫോണുകൾ പുറത്തിറക്കുന്നതിൽ മികവ് പുലർത്തുന്ന ബ്രാൻഡാണ് അസൂസ്. ഫോൺ 7 സീരീസും സമാനമായ ഹൈ ക്വാളിറ്റി ഗെയിമിങ് എക്സ്പീരിയൻസ് ഓഫർ ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല. കൂടുതൽ മികച്ച ഫീച്ചറുകളും സ്പെക്സുകളുമായി റോഗ് ഫോൺ 6 വിപണിയിൽ സൃഷ്ടിച്ച തരംഗം നിലനിർത്താനാണ് റോഗ് ഫോൺ 7 സീരീസ് കമ്പനി അവതരിപ്പിക്കുന്നത്. ലീക്ക് റിപ്പോർട്ടുകൾ എത്ര ശരിയാകുമെന്നറിയാൻ ഏപ്രിൽ 13 വരെ നമ്മുക്ക് കാത്തിരിക്കാം.


Click it and Unblock the Notifications








