Home
Mobile

പുതിയ പിള്ളേർ കൊള്ളാം! അ‌സൂസ് റോഗ് ഫോൺ 8 സീരീസ് ലോഞ്ച് ചെയ്തു

ഗെയിമിങ് ആരാധകരുടെ പ്രതീക്ഷകൾക്ക് ചിറക് നൽകിക്കൊണ്ട് അ‌സൂസ് റോഗ് (ROG- Republic of Gamers) സീരീസിൽ പുതിയ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ചു. അ‌സൂസ് റോഗ് ഫോൺ 8 സീരീസിൽ 3 സ്മാർട്ട്ഫോണുകളാണ് ഉൾപ്പെടുന്നത്. മികച്ച ഗെയിമിങ് സാധ്യമാക്കാനായി പ്രോസസർ അ‌ടക്കം ഏറ്റവും പുതിയ ഫീച്ചറുകളാണ് ഈ സീരീസിലുള്ളത്.

ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശന വേദിയായ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ (CES 2024) ആണ് അ‌സൂസ് പുതിയ റോഗ് ഫോൺ പുറത്തിറക്കിയത്. റോഗ് ഫോൺ 8, റോഗ് ഫോൺ 8 പ്രോ, റോഗ് ഫോൺ 8 പ്രോ എഡിഷൻ എന്നിവയാണ് റോഗ് 8 സീരീസിലുള്ളത്.

പുതിയ പിള്ളേർ കൊള്ളാം! അ‌സൂസ് റോഗ് ഫോൺ 8 സീരീസ് ലോഞ്ച് ചെയ്തു

അ‌സൂസ് റോഗ് ഫോൺ 8 (ASUS ROG Phone 8) സീരീസിലെ മോഡലുകൾ തമ്മിൽ ഡി​സൈനുകളിലും ഫീച്ചറുകളിലും ചെറിയ വ്യത്യാസം മാത്രമാണ് ഉള്ളത്. മുൻ മോഡലിനെ ​അ‌പേക്ഷിച്ച് സ്ലിം ഡി​സൈനിലാണ് പുതിയ സീരീസ് എത്തിയിരിക്കുന്നത്. എന്നാൽ ഭാരവും കനവും കുറഞ്ഞത് പ്രകടനത്തെ ബാധിച്ചിട്ടില്ലെന്നും പ്രീമിയം ഡിസൈനും ഈടും ഉറപ്പുനൽകാമെന്നും അ‌സൂസ് പറയുന്നു.

അ‌സൂസ് റോഗ് ഫോൺ 8 സീരീസിന്റെ പ്രധാന ഫീച്ചറുകൾ: ഗെയിമിംഗിനായി 165Hz റിഫ്രഷ് റേറ്റ് ഓപ്‌ഷനോടുകൂടിയ 6.78 ഇഞ്ച് ഫുൾ HD+ അ‌മോലെഡ് HDR 1-120Hz LTPO ഡിസ്‌പ്ലേ, 2500 നിറ്റ്സ് വരെ പീക്ക് ​ബ്രൈറ്റ്നസ് എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

മികച്ച ഗെയിമിങ് പെർഫോമൻസ് ഉറപ്പുനൽകിയെത്തുന്ന അ‌സൂസ് റോഗ് ഫോൺ 8 ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തിലാണ് പ്രവർത്തിക്കുന്നത്. നൂതന ഗെയിംകൂൾ 8 തെർമൽ ഡിസൈനിന്റെ ഭാഗമായ റാപ്പിഡ് കൂളിംഗ് കണ്ടക്ടർ ഡിസൈൻ ഫോണിന് ഉണ്ട് - പ്രോസസ്സറിൽ നിന്ന് ബാക്ക് കവറിലേക്ക് നേരിട്ട് ചൂട് നടത്തുന്നു.

കൂടാതെ, ഇതിലെ പുതിയ എയറോആക്ടീവ് കൂളർ X ക്ലിപ്പ്-ഓൺ കൂളർ ബാക്ക് കവർ താപനില 26°C വരെ കുറയ്ക്കുന്നു. 12GB / 16GB / 24GB LPDDR5X റാം, 256GB / 512GB / 1TB (UFS 4.0) സ്റ്റോറേജ് ഓപ്ഷനുകൾ റോഗ് ഫോൺ 8 സീരീസിലുണ്ട്.

പുതിയ ആൻഡ്രോയിഡ് 14 ഒഎസ് അ‌ടിസ്ഥാനമാക്കിയുള്ള ROG UI ആണ് റോഗ് 8 സീരീസിലുള്ളത്. എഐയുടെ പിന്തുണയിൽ മികച്ച പെർഫോമൻസ് ഉറപ്പാക്കുന്നു എന്നതാണ് റോഗ് ഫോൺ 8 സീരീസിന്റെ മറ്റൊരു പ്രത്യേകത. AI ഗ്രാബർ, എഐ വാൾപേപ്പർ തുടങ്ങിയ ഫീച്ചറുകൾ ഈ റോഗ് ഫോണുകളിൽ ഇടം പിടിച്ചിരിക്കുന്നു.

പുതിയ പിള്ളേർ കൊള്ളാം! അ‌സൂസ് റോഗ് ഫോൺ 8 സീരീസ് ലോഞ്ച് ചെയ്തു

സോണി IMX890 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, 13MP അൾട്രാ വൈഡ് ക്യാമറ, 32MP 3x ടെലിഫോട്ടോ സെൻസർ, എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 6-ആക്സിസ് Gimbal സ്റ്റെബിലൈസേഷൻ, ഒഐഎസ് പിന്തുണ എന്നിവ സഹിതമാണ് റിയർ ക്യാമറ യൂണിറ്റെത്തുന്നത്. ഫ്രണ്ട് ഫേസിംഗ് ക്യാമറ 32MP ആണ്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, Dual 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 5.4, GPS/GLONASS/Beidou, ഗലീലിയോ(E1+E5a), QZSS(L1+L5), NavIC(L5), യുഎസ്ബി ​ടൈപ്പ് സി, എൻഎഫ്സി തുടങ്ങിയ ഫീച്ചറുകളും റോഗ് 8 സീരീസിലുണ്ട്.

റോഗ് 8 സീരീസിലെ 5500mAh ബാറ്ററി 65W ഹൈപ്പർ ചാർജ് ഫാസ്റ്റ് ചാർജിംഗ്, ക്വിക്ക് ചാർജ് 5.0, PD ചാർജിംഗ്, 15W Qi വയർലെസ് ചാർജിംഗ് ഫീച്ചറുകൾ സഹിതമാണെത്തുന്നത്. 3.5 എംഎം ഓഡിയോ ജാക്ക്, ഡ്യുവൽ സ്പീക്കറുകൾ, ഹെഡ്‌ഫോൺ സ്പേഷ്യൽ സൗണ്ടിനുള്ള ഡിറാക് വിർച്വോ, അ‌സൂസ് നോയ്സ് റിഡക്ഷൻ ടെക്നോളജിയുള്ള ട്രൈ-മൈക്രോഫോണുകൾ എന്നിവയും ഇതിലുണ്ട്.

പുതിയ പിള്ളേർ കൊള്ളാം! അ‌സൂസ് റോഗ് ഫോൺ 8 സീരീസ് ലോഞ്ച് ചെയ്തു

അ‌സൂസ് ROG ഫോൺ 8 റെബൽ ഗ്രേ, ഫാന്റം ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാകും. റോഗ് ഫോൺ 8 പ്രോയും പ്രോ എഡിഷനും ഫാന്റം ബ്ലാക്ക് നിറത്തിൽ മാത്രമാണ് ലഭ്യമാകുക. റോഗ് ഫോൺ 8 ന്റെ 16GB + 256GB മോഡലിന് 1099.99 ഡോളർ (ഏകദേശം 91,380 രൂപ) ആണ് വില.

അ‌സൂസ് റോഗ് ഫോൺ 8 പ്രോ 16GB + 256GB മോഡലിന് 1199.99 ഡോളർ (ഏകദേശം 99,685 രൂപ.) ആണ് വില. 24GB റാം + 1TB സ്റ്റോറേജിൽ എത്തുന്ന റോഗ് ഫോൺ പ്രോ എഡിഷൻ മോഡലിന് 1,499.99 ഡോളർ (ഏകദേശം 1,24,610 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
Asus has launched the Asus ROG Phone 8. This is Asus' new generation flagship gaming phone lineup. It is powered by Qualcomm's latest Snapdragon 8 Gen 3 SoC. Asus has unveiled this gaming smartphone at the Consumer Electronics Show (CES) 2024. The 16GB + 256GB model of the Rogue Phone 8 is priced at $1,099.99 (roughly Rs. 91,380).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X