ഗെയിമിന് റെഡിയായിക്കോ...! അസൂസ് ROG ഫോൺ 8 എത്തുന്നു, കഴിവുകൾ അപാരം
2024 ജനുവരി സ്മാർട്ട്ഫോൺ ലോഞ്ചുകളുടെ ചാകരക്കാലമായി മാറിയിരിക്കുന്നു. സാംസങ്ങും റെഡ്മിയും വൺപ്ലസും ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകൾ വിവിധ ഫോണുകൾ ഈ മാസം പുറത്തിറക്കുന്നുണ്ട്. ഇപ്പോൾ അക്കൂട്ടത്തിലേക്ക് അസൂസിന്റെ പുതിയ തലമുറയിലെ മുൻനിര ഗെയിമിംഗ് ഫോൺ ലൈനപ്പായ ROG ഫോൺ 8 ന്റെ ലോഞ്ചും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.
ജനുവരി 8-ന് ( ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം അനുസരിച്ച് ജനുവരി 9 ) കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോ (CES) 2024 ൽ പുതിയ അസൂസ് ROG ഫോൺ 8 (Asus ROG Phone 8) അവതരിപ്പിക്കുമെന്ന് കമ്പനി ട്വിറ്ററിലൂടെ (ഇപ്പോൾ എക്സ്) അറിയിച്ചു.

ലോഞ്ച് തീയതി പ്രഖ്യാപിച്ചതിന് പുറമേ വരാൻ പോകുന്ന റോഗ് ഫോൺ 8 ന്റെ ഡിസ്പ്ലേ ഹൈലൈറ്റ് ചെയ്യുന്ന ഒരു ചെറിയ ടീസറും അസൂസ് പുറത്തിറക്കി. കമ്പനി 'എഡ്ജ്‌ലെസ് ഫ്രെയിം' എന്ന് വിളിക്കുന്ന ഈ സ്‌ക്രീനിൽ പഴയ മോഡലുകളെ അപേക്ഷിച്ച് കനം കുറഞ്ഞ ബെസലുകൾ ആണ് ഉള്ളത്.
മൂന്ന് ക്യാമറ സെൻസറുകൾ ഉൾക്കൊള്ളുന്ന പെന്റഗൺ ആകൃതിയിലുള്ള ക്യാമറ ഐലൻഡ് ഫീച്ചർ ചെയ്യുന്ന പുതിയ റോഗ് ഫോൺ 8 ന്റെ ബാക്ക് പാനലിന്റെ രൂപകൽപ്പനയും അസൂസ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഫോണിന്റെ ഡിസ്പ്ലേയുമായി ബന്ധപ്പെട്ട ചില വിവരങ്ങളും ചിപ്സെറ്റ് വിവരങ്ങളും അസ്യൂസിന്റെ ടീസർ വെളിപ്പെടുത്തുന്നുണ്ട്.
മികച്ച ഗെയിമിങ് പെർഫോമൻസ് ഉറപ്പുനൽകിയെത്തുന്ന അസൂസ് റോഗ് ഫോൺ 8 ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 SoC ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് അസൂസ് സ്ഥിരീകരിച്ചു. അതിനാൽത്തന്നെ ഐക്യൂ 12, വൺപ്ലസ് 12, ഷവോമി 14, സാംസങ് ഗാലക്സി എസ്24 അൾട്ര അടക്കമുള്ള സ്മാർട്ട്ഫോണുകളുമായിട്ടാണ് അസൂസ് റോഗ് ഫോൺ 8 ഏറ്റുമുട്ടുക.
ഡിസ്പ്ലേ, ചിപ്സെറ്റ് എന്നിവ ഒഴികെ റോഗ് ഫോൺ 8 ന്റെ മറ്റ് ഡീറ്റെയിൽ ഒന്നും അസൂസ് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഓൺലൈനിൽ ഇതിനകം പ്രത്യക്ഷപ്പെട്ട ലീക്ക് റിപ്പോർട്ടുകൾ ഈ ഫോണിനെക്കുറിച്ചുള്ള ഒരു ചിത്രം നൽകുന്നുണ്ട്. ഇത് പ്രകാരം അസൂസ് റോഗ് ഫോൺ 8 ന്റെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് നോക്കാം.
വരാൻ പോകുന്ന അസൂസ് റോഗ് ഫോൺ 8 ന് രണ്ട് വേരിയന്റുകൾ ഉണ്ടാകും. Asus ROG ഫോൺ 8, ROG ഫോൺ 8 പ്രോ എന്നിവയാണ് അവയെന്ന് കരുതപ്പെടുന്നു. ഇതിൽ അടിസ്ഥാന മോഡലിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പരിരക്ഷയുള്ള 6.78-ഇഞ്ച് ഫുൾ-എച്ച്‌ഡി + അമോലെഡ് ഡിസ്പ്ലേ പാനൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേപോലെ പ്രോ മോഡൽ HDR10 പിന്തുണയും 165Hz വരെ ശ്രദ്ധേയമായ റിഫ്രഷ് റേറ്റും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അസൂസ് റോഗ് ഫോൺ 8 സീരീസിലെ രണ്ട് ഫോണുകളും ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ROG UI-ൽ പ്രവർത്തിക്കുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്.
അസൂസ് റോഗ് ഫോൺ 8 മോഡലിൽ 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടാകും. പ്രോ മോഡലിൽ 16 ജിബി, 24 ജിബി റാം ഓപ്ഷനുകൾക്കൊപ്പം 512 ജിബി, 1 ടിബി ബിൽറ്റ് ഇൻ സ്റ്റോറേജ് കോൺഫിഗറേഷനും അസൂസ് വാഗ്ദാനം ചെയ്യും.
ക്യാമറകളുടെ കാര്യമെടുത്താൽ, റോഗ് ഫോൺ 8 ലൈനപ്പിലെ പ്രോ മോഡലിൽ 50 മെഗാപിക്സൽ സോണി IMX890 പ്രൈമറി സെൻസർ, അൾട്രാ വൈഡ് ലെൻസുള്ള 13 മെഗാപിക്സൽ സെൻസർ, 32 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്.

കൂടാതെ റോഗ് ഫോൺ 8 പ്രോയുടെ ഫ്രണ്ട് ക്യാമറയിൽ 32 മെഗാപിക്സൽ സെൻസർ ഉണ്ടായിരിക്കുമെന്നും ലീക്ക് റിപ്പോർട്ട് പറയുന്നു. അസൂസ് ROG ഫോൺ 8 സീരീസ് മോഡലുകൾ ക്വിക്ക് ചാർജ് 5.0, PD ചാർജിംഗ് എന്നിവയെ പിന്തുണയ്ക്കുന്ന 5,500mAh ബാറ്ററികളാകും ഉണ്ടാകുക. ഇരുഫോണുകൾക്കും IP68 റേറ്റിങ്ങും ഉണ്ട്.
വില: അസൂസ് ROG ഫോൺ 8 ന്റെ ഇന്ത്യയിലെ വില ജനുവരി 8 ന് ഫോൺ ലോഞ്ച് ചെയ്യുമ്പോഴേ വ്യക്തമാകൂ. എങ്കിലും മുൻ ലോഞ്ചുകളെ അടിസ്ഥാനമാക്കിയാൽ മുൻഗാമിയായ അസൂസ് റോഗ് 7ന്റെ വിലയിൽനിന്ന് കാര്യമായ വർധന കൊണ്ടുവരാൻ സാധ്യതയില്ല. 2023 ഏപ്രിൽ 13ന് 74,999 രൂപ പ്രാരംഭവിലയിലാണ് റോഗ് ഫോൺ 7 ഇന്ത്യയിൽ അവതരിപ്പിച്ചത്.


Click it and Unblock the Notifications








