ടാബ്‌ലറ്റില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഡോക്കുമായി അസൂസ് പാഡ്‌ഫോണ്‍ എത്തുന്നു

Posted By:

ടാബ്‌ലറ്റില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഡോക്കുമായി അസൂസ് പാഡ്‌ഫോണ്‍ എത്തുന്നു

വ്യത്യസ്തമായ ഫീച്ചറുകള്‍ ഉല്‍പന്നങ്ങളില്‍ കൊണ്ടു വരാന്‍ എന്നും ശ്രദ്ധിക്കാറുണ്ട് അസൂസ്.  പുതിയ പാഡ്‌ഫോണുമായി എത്തുകയിരിക്കുകയാണ് ഇപ്പോള്‍ അസൂസ്.

വളരെ വ്യത്യസ്തമായ ഡിസൈനാണ് ഈ പുതിയ അസൂസ് പാഡ്‌ഫോണിനുള്ളത്.  നേരത്തെ ഒരു പാഡ്‌ഫോണ്‍ പുറത്തിറക്കിയിട്ടുണ്ടായിരുന്നു അസൂസ്.  എന്നാല്‍ പുതിയ പാഡ്‌ഫോണ്‍ എല്ലാ തരത്തിലും കുറ്റമറ്റതായിരിക്കും.

പഴയ പാഡ്‌ഫോണില്‍ നിന്നും ഡിസൈനില്‍ വലരെ വ്യത്യസ്തമായിരിക്കും പുതിയത്.  ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ എസ് പ്ലാറ്റ്‌ഫോമിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.  എന്‍വിഡിയ ടെഗ്ര 3 ചിപ്പിന്റെ സപ്പോര്‍ട്ടായിരിക്കും ഈ അസൂസ് പാഡ്‌ഫോണിന് ഉണ്ടാവുക എന്നാണ് ആദ്യം റിപ്പോര്‍ട്ടുണ്ടായത്.

വേര്‍പ്പെടുത്തി ഉപയോഗിക്കാവുന്ന ഒരു സ്മാര്‍ട്ട്‌ഫോണോടെ വരുന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറാണ് യഥാര്‍ത്ഥത്തില്‍ പാഡ്‌ഫോണ്‍ എന്നറിയപ്പെടുന്നത്.  4.3 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഇതിലെ സ്മാര്‍ട്ട്‌ഫോണിന്റേത്.  10.1 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ആയിരിക്കും ടാബ്‌ലറ്റിന്.

2592 x 1944 പിക്‌സല്‍ റെസൊലൂഷനുള്ള 5 മെഗാപിക്‌സല്‍ ക്യാമറയുണ്ടായിരിക്കും ഈ പാഡ്‌ഫോണില്‍.  ആന്‍ഡ്രോയിഡ് 3.0 ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ പാഡ്‌ഫോണ്‍ പ്രവര്‍ത്തിക്കുക.  ആക്‌സലറോമീറ്റര്‍, കോമ്പസ് എന്നീ സൗകര്യങ്ങളും ഇതിലുണ്ടാകും.

2012ന്റെ ആദ്യ പാദത്തില്‍ തന്നെ ഈ പുതിയ അസൂസ് പാഡ്‌ഫോണ്‍ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  കൂടുതല്‍ മാറ്റങ്ങളൊന്നും ഈ പുതിയ ഗാഡ്ജറ്റില്‍ ഉള്ളതായി അറിവായിട്ടില്ല.  ഇതിന്റെ വിലയും പ്രഖ്യാപിക്കാനിരിക്കുന്നേയുള്ളൂ.

ടാബ്‌ലറ്റിനുള്ളില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഡോക്ക് ചെയ്തു വരുന്ന ഈ പാഡ്‌ഫോണ്‍ എന്ന പുതിയ സങ്കല്‍പത്തിന് എത്രത്തോളം സ്വീകാര്യത കിട്ടും എന്നു കാത്തിരുന്നു കാണാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot