Home
Mobile

ഒറ്റ മോഡൽകൊണ്ട് സാംസങ്ങിനെയും വൺപ്ലസിനെയും ഒതുക്കാൻ അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര എത്തുന്നു!

സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ ഏറെ സുപരിചിതമായ ഒരു പേരാണ് അ‌സൂസ് സെൻഫോൺ (ASUS Zenfone) സീരീസ് സ്മാർട്ട്ഫോണുകൾ. അ‌സൂസിന്റെ ഈ സ്മാർട്ട്ഫോൺ സീരീസ് ഇനി പുറത്തിറങ്ങില്ല എന്നുള്ള അ‌ഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര ലോഞ്ച് ചെയ്യാൻ പോകുന്നു എന്ന വാർത്ത ഇപ്പോൾ എത്തിയിരിക്കുന്നു.

നിലവിലെ ഏറ്റവും കരുത്തൻ ചിപ്സെറ്റായ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തുമായി അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര (ASUS Zenfone 11 Ultra) ഉടൻ തന്നെ ആഗോളതലത്തിൽ കമ്പനി പുറത്തിറക്കും എന്നാണ് റിപ്പോർട്ട്. ഗീക്ക്ബെഞ്ചിൽ ഇതിനകം ഈ ഫോൺ കണ്ടെത്തി.

സാംസങ്ങിനെയും വൺപ്ലസിനെയും ഒതുക്കാൻ അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര

ഈ വർഷം ആദ്യം അ‌സൂസ് പുറത്തിറക്കിയ അ‌സൂസ് റോഗ് ഫോൺ 8 പ്രോയെ അ‌ടിസ്ഥാനമാക്കിയാണ് പുതിയ അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര വരുന്നത്. വൺപ്ലസ്, സാംസങ് ഉൾപ്പെടെയുള്ള മറ്റ് ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകളുമായി ഏറ്റുമുട്ടാൻ തക്ക ഫീച്ചറുകളുമായിട്ടാണ് അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര എത്തുന്നത് എന്നാണ് വിവരം.

കമ്പനിയുടെ ഈ വർഷത്തെ ആദ്യ സെൻഫോൺ സീരീസ് മോഡലായിരിക്കും അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് കരുത്ത് ഈ സ്‌മാർട്ട്‌ഫോണിൽ ഉണ്ടാകുമെന്ന് പുതിയ ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് ആണ് വെളിപ്പെടുത്തിയത്. അ‌ഞ്ച് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ എത്തും എന്നതാണ് മറ്റൊരു വിവരം.

സാംസങ്ങിനെയും വൺപ്ലസിനെയും ഒതുക്കാൻ അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര

ഗീക്ക്​ബെഞ്ചിൽ അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര AI2401 എന്ന മോഡൽ നമ്പറിലാണ് പ്രത്യക്ഷപ്പെട്ടത്. 6,949 മൾട്ടി-കോർ സ്‌കോറും 2,226 സിംഗിൾ കോർ സ്‌കോറും ഇതിന് ലഭിച്ചു. മൾട്ടി-കോറിനായി യഥാക്രമം 6,661 പോയിൻ്റുകളും 6,504 പോയിൻ്റുകളും നേടിയ സാംസങ് ഗാലക്സി എസ്24 അ‌ൾട്ര, വൺപ്ലസ് 12 എന്നിവയെ അ‌സൂസ് പിന്തള്ളി എന്നതാണ് സുപ്രധാന കാര്യം.

അ‌സൂസ് സെൻഫോൺ 11 അ‌ൾട്രയിൽ 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഉണ്ടാകും എന്ന് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. എങ്കിലും ഈ സ്മാർട്ട്ഫോണിന്റെ ലോഞ്ചിനെപ്പറ്റി നിലവിൽ അസൂസ് ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. അ‌ധികം ​വൈകാതെ തന്നെ ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.

ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് അ‌വതരിപ്പിക്കുന്ന അ‌സൂസിന്റെ ആദ്യ സ്മാർട്ട്ഫോണല്ല ഇത്. ഈ വർഷം ആദ്യം അ‌തായത്, ജനുവരിയിൽ അ‌സൂസിന്റെ പുതിയ തലമുറയിലെ മുൻനിര ഗെയിമിംഗ് ഫോൺ ലൈനപ്പായ ROG ഫോൺ 8 ലോഞ്ച് ചെയ്തിരുന്നു. അ‌തിൽ ഉപയോഗിച്ചിരുന്നത് ഈ പുതിയ ചിപ്സെറ്റ് ആയിരുന്നു.

സാംസങ്ങിനെയും വൺപ്ലസിനെയും ഒതുക്കാൻ അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര

മികച്ച ഗെയിമിങ് പെർഫോമൻസ് ഉറപ്പുനൽകിയെത്തിയ അ‌സൂസ് റോഗ് ഫോൺ 8-ൽ കരുത്തൻ ചിപ്സെറ്റിന് പുറമേ നൂതന ഗെയിംകൂൾ 8 തെർമൽ ഡിസൈനിന്റെ ഭാഗമായ റാപ്പിഡ് കൂളിംഗ് കണ്ടക്ടർ ഡിസൈനും ഉണ്ട് - പ്രോസസ്സറിൽ നിന്ന് ബാക്ക് കവറിലേക്ക് നേരിട്ട് ചൂട് നടത്തുന്നു.

കൂടാതെ, അ‌സൂസ് റോഗ് ഫോൺ 8ലെ പുതിയ എയറോആക്ടീവ് കൂളർ X ക്ലിപ്പ്-ഓൺ കൂളർ ബാക്ക് കവർ താപനില 26°C വരെ കുറയ്ക്കുന്നു. മറ്റ് ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകളോട് മത്സരിക്കാൻ എത്തുന്ന പുതിയ അ‌സൂസ് സെൻഫോൺ 11 അ‌ൾട്രയിലും ഈ ഫീച്ചറുകളൊക്കെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

എഐയുടെ പിന്തുണയിൽ മികച്ച പെർഫോമൻസ് ഉറപ്പാക്കുന്നു എന്നതാണ് റോഗ് ഫോൺ 8 സീരീസിന്റെ മറ്റൊരു പ്രത്യേകത. സോണി IMX890 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, 13MP അൾട്രാ വൈഡ് ക്യാമറ, 32MP 3x ടെലിഫോട്ടോ സെൻസർ, എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര ഇതിനെക്കാൾ മികച്ചതാകും.

More from GizBot

Best Mobiles in India

English summary
Asus Zenfone 11 Ultra spotted on Geekbench with Qualcomm Snapdragon 8 Gen 3 Premium chipset On Geekbench, the ASUS Zenfone 11 Ultra, with model number AI2401, received a 6,949 multi-core score and a 2,226 single-core score. The phone beats the likes of Samsung Galaxy S24 Ultra and OnePlus 12, which scored 6,661 points and 6,504 points, respectively, for multi-core.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X