Home
Mobile

ജോറായിട്ടുണ്ട്! സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്സെറ്റുമായി അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര എത്തി

എല്ലാം അ‌വസാനിച്ചു എന്നിടത്തുനിന്ന് അസൂസ് വീണ്ടും ഉയർത്തെണീറ്റിരിക്കുന്നു. ഇനി സെൻഫോൺ സീരീസിൽ അ‌സൂസ് ഫോണുകൾ പുറത്തിറങ്ങില്ല എന്ന പ്രചാരണങ്ങൾ കുഴിച്ചുമൂടിക്കൊണ്ട് ഏറ്റവും പുതിയ അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര (ASUS Zenfone 11 Ultra) ലോഞ്ച് ചെയ്തു. സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്സെറ്റാണ് ഇതിലുള്ളത്.

ഈ വർഷം ആദ്യം ലോഞ്ച് ചെയ്ത അ‌സൂസ് ROG ഫോൺ 8ന് സമാനമായ ഫീച്ചറുകളാണ് ഇപ്പോൾ അ‌വതരിപ്പിച്ചിരിക്കുന്ന സെൻഫോൺ 11 അ‌ൾട്രയിലും ഉള്ളത്. ROG ഫോൺ 8 റീബാഡ്ജ് പതിപ്പാണ് ഇത് എന്ന് പറയാം. എങ്കിലും സെൻഫോൺ 9, 10 എന്നിവയുടെ പിൻഗാമിയായിട്ടാണ് പുതിയഫോൺ എത്തിയിരിക്കുന്നത്.

ജോറായിട്ടുണ്ട്! അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര എത്തി

മുൻ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ചുകൂടി വലിയ ഫോൺ ആണ് അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര. ആഗോള തലത്തിൽ ലോഞ്ച് ചെയ്തങ്കിലും ഇതിന്റെ ഇന്ത്യൻ ലോഞ്ച് പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിലും അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എങ്കിലും ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

6.78-ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേ, ഗെയിമിംഗിനായി 144Hz റിഫ്രഷ് റേറ്റ്, സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ്, 16GB വരെ റാം തുടങ്ങി ഇതിലെ ഫീച്ചറുകൾ എല്ലാം മികച്ചതാണ്. മറ്റ് പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണിനോട് കിടപിടിക്കുന്ന വിധത്തിൽ തന്നെയാണ് അ‌സൂസും ഈ പ്രീമിയം സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

അ‌സൂസ് സെൻഫോൺ 11 അ‌ൾട്രയുടെ പ്രധാന ഫീച്ചറുകൾ: 6.78-ഇഞ്ച് (2400×1080 പിക്സലുകൾ) ഫുൾ HD+ 1-120Hz LTPO (ഗെയിമിംഗിന് പരമാവധി 144Hz) സാംസങ് E6 അ‌മോലെഡ് ഡിസ്പ്ലേ, 10-ബിറ്റ് HDR, 20:9 ആസ്പക്ട് റേഷ്യോ, 2500 നിറ്റ്സ് വരെ ​ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ടുള്ള ഫീച്ചറുകൾ.

അഡ്രിനോ 750 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 12GB/ 16GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള Zen UIൽ ആണ് ഫോണിന്റെ പ്രവർത്തനം.

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, ട്രിപ്പിൾ റിയർ ക്യാമറയാണ് ഇതിലുള്ളത്. അ‌തിൽ 1/1.56″ സോണി IMX890 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, f/1.9 അപ്പർച്ചർ, 6-ആക്സിസ് Gimbal സ്റ്റെബിലൈസേഷൻ, 13MP അൾട്രാ വൈഡ് ക്യാമറ, 32MP 3x ടെലിഫോട്ടോ സെൻസർ, OIS പിന്തുണ എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ട് ക്യാമറ 32എംപിയാണ്.

ജോറായിട്ടുണ്ട്! അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര എത്തി

3.5 എംഎം ഓഡിയോ ജാക്ക്, ഡ്യുവൽ സ്പീക്കറുകൾ, 5-മാഗ്നറ്റ് സ്റ്റീരിയോ സ്പീക്കർ, ഹെഡ്‌ഫോൺ സ്പേഷ്യൽ സൗണ്ടിനുള്ള ഡിറാക് വിർച്വോ, ASUS നോയ്സ് റിഡക്ഷൻ ടെക്നോളജിയുള്ള ട്രൈ-മൈക്രോഫോണുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ) എന്നീ ഫീച്ചറുകളും അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര വാഗ്ദാനം ചെയ്യുന്നു.

5G SA/NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 7 802.11 be, ബ്ലൂടൂത്ത് 5.4, GPS/GLONASS/Beidou, ഗലീലിയോ(E1+E5a), QZSS(L1+L5), NavIC(L5), യുഎസ്ബി ​ടൈപ്പ് സി, NFC എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68 റേറ്റിങ്ങും ഈ അ‌സൂസ് ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ജോറായിട്ടുണ്ട്! അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര എത്തി

65W ഹൈപ്പർ ചാർജ് ഫാസ്റ്റ് ചാർജിംഗ്, ക്വിക്ക് ചാർജ് 5.0, PD ചാർജിംഗ്, 15W Qi വയർലെസ് ചാർജിംഗ് എന്നിവ പിന്തുണയ്ക്കുന്ന 5500mAh ബാറ്ററിയാണ് ഇതിലുള്ളത്. എറ്റേണൽ ബ്ലാക്ക്, മിസ്റ്റി ഗ്രേ, സ്കൈലൈൻ ബ്ലൂ, ഡെസേർട്ട് സാൻഡ് എന്നീ നിറങ്ങളിൽ അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര ലഭ്യമാകും.

അ‌സൂസ് സെൻഫോൺ-11 അ‌ൾട്രയുടെ 12GB+ 256GB മോഡലിന് യൂറോപ്പിൽ 999 യൂറോ (ഏകദേശം 1092 USD/ 90,550 രൂപ) ആണ് വില. യുഎസിൽ 899 ഡോളർ വിലവരും (ഏകദേശം 74,490 രൂപ). ഇതുകൂടാതെ 16GB+ 512GB മോഡലും ഉണ്ട്. ഇതിന് ഏകദേശം 1099 യൂറോ (ഏകദേശം 1202 ഡോളർ/ 99,615 രൂപ) ആണ് വില.

More from GizBot

Best Mobiles in India

English summary
Asus launched the Zenfone 11 Ultra globally. It has a Snapdragon 8 Gen 3 chipset. The recently launched Zenfone 11 Ultra has similar features to the Asus ROG Phone 8 that was launched earlier this year. The phone offers a 6.78-inch full HD+ AMOLED display with a 144Hz refresh rate option for gaming and a peak brightness of up to 2500 nits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X