അസുസ് സെന്‍ഫോണ്‍ 5; ഇടത്തരം ശ്രേണിയില്‍ പെട്ട ശരാശരിക്കു മുകളിലുള്ള ഫോണ്‍

Posted By:

ടാബ്ലറ്റ്- പി.സി നിര്‍മാണരംഗത്ത് തനതായ ഇടം നേടിയ കമ്പനിയാണ് അസുസ്. വിമര്‍ശകരുടെപോലും വായടപ്പിച്ച കമ്പനി ടാബ്ലറ്റ് വിപണിയിലെ അതികായരാവുമെന്ന് ടെക്‌ലോകം ചിന്തിച്ചു തുടങ്ങിയപ്പോഴാണ് സ്മാര്‍ട്‌ഫോണുമായി കമ്പനി എത്തിയിരിക്കുന്നത്. അസുസ് സെന്‍ഫോണുമായി.

ഈ വര്‍ഷം ആദ്യം നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയിലാണ് സെന്‍ഫോണ്‍ 4, സെന്‍ഫോണ്‍5, സെന്‍ഫോണ്‍ 6 എന്നിങ്ങനെ മൂന്ന് സ്മാര്‍ട്‌ഫോണുകള്‍ കമ്പനി അവതരിപ്പിച്ചത്. കഴിഞ്ഞയാഴ്ച ഈ ഫോണുകള്‍ ഔദ്യോഗികമായി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു.

വിപണിയില്‍ എത്തുന്നതിനു മുമ്പുതന്നെ സെന്‍ഫോണ്‍ സീരീസിലെ സെനഫോണ്‍ 5 ഉപയോഗിക്കാന്‍ ഗിസ്‌ബോട് പ്രതിനിധിക്ക് അവസരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിവ്യു ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

5 ഇഞ്ച് സ്‌ക്രീന്‍ ആണെങ്കിലും ഭാരവും തിക്‌നസും തീരെ കുറവാണ് ഫോണിന്. മുകളിലും താഴെയും നേരിയ രീതിയില്‍ കര്‍വ്ഡ് ഷേപ് നല്‍കിയതിനാല്‍ ഫോണ്‍ കൂടുതല്‍ ആകര്‍ഷകമാണ്. പോളി കാര്‍ബണേറ്റ് പ്ലാസ്റ്റിക് ആണ് ബോഡിയെങ്കിലും വിലകൂടിയ ഹാന്‍ഡ്‌സെറ്റുകളുടെ രൂപമാണ് ഫോണിന്. ബാക് പാനല്‍ ഊരിമാറ്റാന്‍ കഴിയുമെന്നതും ഫോണിന്റെ പ്രത്യേകതയാണ്.

 

5 ഇഞ്ച് HD ഡിസ്‌പ്ലെയുള്ള സ്‌ക്രീനിന്റെ റെസല്യൂഷന്‍ 1280-720 പിക്‌സല്‍ ആണ്. ശക്തമായ സൂര്യപ്രകാശത്തില്‍ ഉപയോഗിക്കുമ്പോള്‍ പോലും സ്‌ക്രീനിലെ കണ്ടന്റുകള്‍ വ്യക്തമായി വായിക്കാന്‍ കഴിയും. വ്യൂവിംഗ് ആംഗിളും മികച്ചതാണ്. ഇ-ബുക്കുകള്‍ വായിക്കാനും ഏറെ സൗകര്യപ്രദമാണ്.

 

ആന്‍ഡ്രോയ്ഡിന്റെ പഴയ വേര്‍ഷനായ 4.3 ജെല്ലിബീന്‍ ആണ് സെന്‍ഫോണ്‍ 5-ലെ ഓപ്പറേറ്റിംഗ് സിസ്റ്റം. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് അപ്‌ഡേറ്റ് ഉടന്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുമുണ്ട്. എന്തായാലും സെന്‍ യൂസര്‍ ഇന്ററഫേസ് കിറ്റ്കാറ്റിന്റെ കുറവ് നികത്തുന്നുണ്ട് എന്നത് ആശ്വാസകരമാണ്. ഉപയോഗിക്കാന്‍ എളുപ്പവും സൗകര്യപ്രദവുമായ യൂസര്‍ ഇന്റര്‍ഫേസാണ് ഉള്ളത്.
കൂടാതെ അസുസിന്റെതന്നെ സെന്‍ ലിങ്ക്, ഷെയര്‍ ലിങ്ക്, റിമോട് ലിങ്ക്, മിറര്‍ തുടങ്ങി നിരവധി ആപ്ലിക്കേഷനുകള്‍ ഇന്‍ബില്‍റ്റായി ഫോണിലുണ്ട്.

 

1.6 ഏഒ്വ ഡ്യുവല്‍ കോര്‍ ഇന്റല്‍ ആറ്റം പ്രൊസസറും 2 ജി.ബി. റാമുമാണ് ഫോണിലുള്ളത്. ഇത് തരക്കേടില്ലെങ്കിലും വേഗതയുടെ കാര്യത്തില്‍ അത്രസുഖകരമായി തോന്നിയില്ല ഫോണ്‍. പ്രത്യേകിച്ച് ഗെയിമിംഗിന്. സാധാരണ ഗെയിമുകള്‍ കുഴപ്പമിലഌലാതെ പ്ലേ ചെയ്യാന്‍ കഴിയുമെങ്കിലും ഉയര്‍ന്ന സൈസുള്ള റേസിംഗ് ഗെയിമുകളും മറ്റും പരീക്ഷിച്ചപ്പോള്‍ ഫോണ്‍ ഹാംഗ് ആവുന്നുണ്ട്.
8 ജി.ബി. ഇന്റേണല്‍ മെമ്മറി 64 ജി.ബി. വരെ മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കുകയും ചെയ്യാം.

 

8 എം.പി ക്യാമറയാണ് പിന്‍വശത്തുള്ളത്. കുറഞ്ഞ വെളിച്ചത്തില്‍ പോലും സാമാന്യം നിലവാരമുള്ള ചിത്രങ്ങള്‍ ലഭിച്ചു എന്നതുകൊണ്ടുതന്നെ ക്യാമറ മോശമല്ല എന്നു പറയാം. അതേസമയം ഡെപ്ത് കുറവാണുതാനും. പുറത്തെ വെളിച്ചം കുറവാണോ കൂടുതലാണോ എന്ന് ക്യാമറതന്നെ കണ്ടെത്തുമെന്നതാണ് പ്രത്യേകത. കുറഞ്ഞ വെളിച്ചമാണുള്ളതെങ്കില്‍ ലോലൈറ്റ് മോഡിലേക്ക് മാറാനുള്ള ഐകണ്‍ അമര്‍ത്താന്‍ നിര്‍ദേശിക്കുകയും ചെയ്യും. ഫോട്ടോയെ മികച്ചതാക്കാനുള്ള നിരവധി ഫീച്ചറുകളും ഉണ്ട്. കൂടാതെ 1080 പിക്‌സല്‍ വീഡിയോയും റെക്കോഡ ചെയ്യാം.
എന്നാല്‍ 2 എം.പി ഫ്രണ്ട് ക്യാമറ അത്ര മികച്ചതാണെന്ന് അവകാശപ്പെടാന്‍ കഴിയില്ല.

 

2110 mAh നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഫോണിലുള്ളത്. ഞങ്ങള്‍ ഉപയോഗിച്ചപ്പോള്‍ ഒരു ദിവസം മുഴുവനായി ചാര്‍ജ് ലഭിച്ചു. അതുകൊണ്ടുതന്നെ ബാറ്ററിയുടെ കാര്യത്തില്‍ പേടിക്കേണ്ടതില്ല.

 

ഡിസ്‌പ്ലെ, ഡിസൈന്‍, യൂസര്‍ ഇന്റര്‍ഫേസ് തുടങ്ങിയവ പരിശോധിച്ചാല്‍ മികച്ച നിലവാമുള്ള ഫോണ്‍ തന്നെയാണ് സെന്‍ഫോണ്‍ 5. എന്നാല്‍ പ്രൊസസറിന്റെ കാര്യത്തില്‍ അസുസിന് പാളിച്ചപറ്റി എന്നുതന്നെ പറയേണ്ടിവരും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

<center><iframe width="100%" height="360" src="//www.youtube.com/embed/khMtG7xAamg?feature=player_detailpage" frameborder="0" allowfullscreen></iframe></center>

English summary
Asus ZenFone 5 Hands-On And First Look: A Smartphone To Redefine Mid-Range Market, Asus ZenFone 5 Hands on Review, Specs and features of ZenFone 5, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot