കാത്തിരുന്ന അസൂസ് സെൻഫോൺ 5Z വിൽപ്പനയ്ക്ക്; ഇപ്പോൾ വാങ്ങുന്നവർക്ക് നിരവധി ഓഫറുകൾ!

By Shafik
|

കാത്തിരുന്ന അസൂസ് സെൻഫോൺ 5Z ഫ്ലിപ്കാർട്ടിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുകയാണ്. 6ജിബി റാം 64ജിബി സ്‌റ്റോറേജിന് 29,999 രൂപയും 6ജിബി റാം 128ജിബി സ്‌റ്റോറേജിന് 32,999 രൂപയും അതു പോലെ 8ജിബി റാം 256ജിബി സ്‌റ്റോറേജിന് 36,999 രൂപയുമാണ്. ഇതിൽ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് 3000 രൂപ വരെ ഈ മൂന്നു ഫോണുകള്‍ക്കും ഡിസ്‌ക്കൗണ്ട് നല്‍കുന്നു. അതായത് ഐസിഐസിഐ ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഈ ഫോണുകള്‍ നിങ്ങള്‍ വാങ്ങുമ്പോള്‍, കൂടാതെ EMI ഇടപാടുകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്.

കാത്തിരുന്ന അസൂസ് സെൻഫോൺ 5Z വിൽപ്പനയ്ക്ക്; ഇപ്പോൾ വാങ്ങുന്നവർക്ക് നിരവ

ഇതുകൂടാതെ 499 രൂപയ്ക്ക് മൊബൈല്‍ സംരക്ഷണം കൂടെ കമ്പനി നൽകുന്നുണ്ട്. എല്ലാത്തരം നാശനഷ്ടങ്ങളും അറ്റകുറ്റ പണികളും ഉള്‍ക്കൊളളുന്ന കവർ ആയിരിക്കും ഇത്. മറ്റൊന്ന് ജിയോ ഉപയോക്താക്കള്‍ക്ക് 2,200 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു എന്നതാണ്. 50 രൂപയുടെ 22 വ്വൗച്ചറുകളായി ലഭിക്കുന്നു. റീച്ചാര്‍ജ്ജ് ചെയ്യുന്ന സമയത്ത് മൈ ജിയോ ആപ്പില്‍ നിന്നും വീണ്ടെടുക്കാവുന്നതാണ്.

അസൂസ് Zenfone 5Z എങ്ങനെയുണ്ട്? വാങ്ങണോ വേണ്ടയോ?

അസൂസ് Zenfone 5Z എങ്ങനെയുണ്ട്? വാങ്ങണോ വേണ്ടയോ?

ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളും അതിനൊത്ത വിലയുമാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. പ്രത്യേകിച്ച് അസൂസിൽ നിന്നും പ്രതീക്ഷിച്ചതിൽ അധികമായി ഈ മോഡൽ നൽകുന്നുണ്ട്. വൺപ്ലസ് 6, ഓണർ 10 എന്നിവയ്‌ക്കെല്ലാം കടുത്ത മത്സരം പ്രതീക്ഷിക്കാവുന്നതാണ് ഈ മോഡലിൽ നിന്നും.

ഒറ്റനോട്ടത്തിൽ

ഒറ്റനോട്ടത്തിൽ

Qualcomm Snapdragon 845 SoC, 8 ജിബി റാം, 19:9 അനുപാതത്തിലുള്ള ഡിസ്പ്ളേ, ഇരട്ട ക്യാമറ തുടങ്ങിയ ഒരുപിടി സൗകര്യങ്ങളോടെയാണ് ഫോൺ എത്തുന്നത്. വില വരുന്നത് 6ജിബി റാം 64 ജിബി മോഡലിന് 29999 രൂപയും 6 ജിബി റാം 128 ജിബി മെമ്മറി മോഡൽ 32999 രൂപയും 8 ജിബി റാം 256 ജിബി മോഡൽ 36999 രൂപയുമാണ് വിലവരുന്നത്. ജൂലായ് 9 മുതൽ ഫ്ലിപ്കാർട്ട് വഴി മാത്രമായിട്ടാണ് ഈ മോഡൽ ലഭ്യമാകുക. എന്തൊക്കെയാണ് ഫോണിലെ പ്രധാന സവിശേഷതകൾ എന്ന് നോക്കുകയാണ് ഇന്നിവിടെ.

ഗ്ലാസ് ഡിസൈൻ

ഗ്ലാസ് ഡിസൈൻ

മുൻവശവും പിറകുവശവും ഒരുപോലെ മനോഹരമായ 2.5D ഗ്ലാസ് ഡിസൈനോടു കൂടിയാണ് അസൂസ് സെൻഫോൺ 5z എത്തുന്നത്. അല്പം വിലകൂടിയ നിലവാരമുള്ള പ്ലാസ്റ്റിക്കോട് കൂടിയ ഗ്ളാസ്സുകളാണ് ഇവ. ഈയൊരു ഡിസൈൻ ഉള്ള കാരണത്താൽ തന്നെ ഒരു പ്രീമിയം ഫോണിന് ആവശ്യമായ സകല രൂപവും ഭാവവും ഈ ഫോണിന് ഉണ്ട്. മുൻവശത്ത് വലിയ എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേ ആണ് ഫോണിനുള്ളത്. ബെസൽ വളരെ കുറച്ചുള്ള ഡിസൈൻ 90 ശതമാനം ബോഡി ടു സ്ക്രീൻ അനുപാതത്തിൽ ആണ് എത്തുന്നത്. ഫോണിന്റെ കനം ആണെങ്കിൽ 7.7എംഎം ആണ് വരുന്നത്.

രൂപകൽപ്പന

രൂപകൽപ്പന

പിറകുവശം നോക്കുമ്പോൾ ഇതേ ഗ്ലാസ്സ് ഡിസൈനിൽ മുകളിൽ ഇരട്ട ക്യാമറകൾ കാണാം. നടുവിലായി ഫിംഗർ പ്രിന്റ് സ്കാനറും കാണാം. അതിന് താഴെയായി കമ്പനി ലോഗോയും ഉണ്ട്. ഗ്ലാസ് ഡിസൈൻ ആണെങ്കിൽ കൂടെ ഫോൺ എത്തുന്നത് വാട്ടർ പ്രൂഫ് സൗകര്യത്തോടെ അല്ല എന്നൊരു പോരായ്മ ഉണ്ട്. വോളിയം ബട്ടണുകൾ, പവർ ബട്ടൺ എന്നിവ വലതുഭാഗത്തായി സ്ഥിതിചെയ്യുന്നു. 3.5 എംഎം ഓഡിയോ ജാക്ക്, സ്പീക്കർ, ചർജ്ജിങ് പോർട്ട് എന്നിവ താഴെയും സ്ഥിതി ചെയ്യുന്നു.

ഡിസ്പ്ളേ, ഹാർഡ്‌വെയർ

ഡിസ്പ്ളേ, ഹാർഡ്‌വെയർ

ഡ്യുവൽ സിം ഡ്യുവൽ-വോൾട്ട് പിന്തുണയ്ക്കുന്ന അസൂസ് ZenFone 5Z ZenUI 5.0ൽ ആണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയ്ഡ് ഓറിയോ 8.0 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ആൻഡ്രോയ്ഡ് പി അപ്ഡേറ്റും ഉണ്ട്. 18.7: 9 അനുപാതവും കോർണിംഗ് ഗോറില്ലാ ഗ്ലാസ് പരിരക്ഷയുമുള്ള സൂപ്പർ ഐപിഎസ് + 6.2 ഫുൾ എച്ച്ഡി + 1080x2246 പിക്സൽ ഡിസ്പ്ലേ ആണ് ഫോണിലുള്ളത്. ഒരു ക്വാൽകോം സ്നാപ്ഡ്രാഗൺ 845 SoCയിൽ അഡ്രിനോ 630 ജിപിയു സഹിതം വരുന്ന ഫോൺ 8 ജിബി റാം വരെ ഉള്ള മോഡലുകളിലാണ് ലഭിക്കുക. 256 ജിബി വരെ മെമ്മറി പിന്തുണയുള്ള ഫോണിൽ മൈക്രോഎസ്ഡി കാർഡ് വഴി 2 ടിബി വരെ വിപുലീകരിക്കാം.

ക്യാമറ

ക്യാമറ

ഫോണിന്റെ പിൻവശത്ത് ഇരട്ട ക്യാമറകളാണ് ഉള്ളത്. ഈ റിയർ ക്യാമറ സെറ്റപ്പിൽ 12 മെഗാപിക്സൽ സോണി IMX363 പ്രാഥമിക സെൻസറും F / 1.8 അപേർച്ചറും OIS- ന്റെ പിന്തുണയും, ഫിക്സഡ് ഫോക്കസും ഒപ്പം എഫ് / 2.2 അപ്പെർച്ചർ ഉള്ള സെക്കൻഡറി 8 മെഗാപിക്സൽ ഓമ്നിവിഷൻ 8856 സെൻസറും ഉണ്ട്. ഇതേ 8 മെഗാപിക്സൽ ഓമ്നിവിഷൻ 8856 സെൻസർ തന്നെയാണ് മുൻവശത്തെ ക്യാമറയ്ക്കും ഉപയോഗിച്ചിരിക്കുന്നത്.

മറ്റു സവിശേഷതകൾ

മറ്റു സവിശേഷതകൾ

4 ജി VoLTE, ഡ്യുവൽ ബാൻഡ് വൈ-ഫൈ, എൻഎഫ്സി, ബ്ലൂടൂത്ത് 5.0, എഫ്എം റേഡിയോ, യുഎസ്ബി ഒ.ടി.ജി, എ-ജിപിഎസ്, ഗ്ലോനാസ്, ബീഡോ, USB ടൈപ്പ്- C, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയും ഫോണിലുണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇലക്ട്രോണിക് കോംപസ്, ജൈറോസ്കോപ്പ്, ഫിംഗർപ്രിന്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ആർ.ജി.ജി സെൻസർ എന്നിവയാണ് ഫോണിലെ പ്രധാന സെൻസറുകൾ. ക്യുക്ക് ചാർജ് 3.0 യുടെ പിന്തുണയോടെ 3300mAh ബാറ്ററി ആണ് ഫോണിന് കരുത്തേകുന്നത്. ഒപ്പം ഫോണിന് നിരവധി ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

അവസാനവാക്ക്

അവസാനവാക്ക്

ഇന്ന് വിപണിയിലുള്ള ഈ നിരയിലുള്ള മറ്റു ഫോണുകൾക്കെല്ലാം തന്നെ കടുത്ത വെല്ലുവിളി അസൂസ് ഈ മോഡലിലൂടെ ഉയർത്തും എന്നത് ഒട്ടും സംശയമില്ലാതെ നമുക്ക് പറയാം. കാരണം ഈ നിരയിലുള്ള വൻപ്ലസ് 6, മി 8, ഓണർ 10 എന്നീ മോഡലുകൾക്കെല്ലാം തന്നെ ഒത്ത എതിരാളിയാണ് ഈ ഫോൺ. ഒപ്പം മറ്റുള്ളവയെക്കാൾ വിലക്കുറവും. അതിനാൽ തന്നെ വിപണിയിൽ നല്ലൊരു മുന്നേറ്റം നടത്തും എന്ന് പ്രതീക്ഷിക്കാം.

ഓപ്പോ Realme 1 വാങ്ങണോ വേണ്ടയോ?ഓപ്പോ Realme 1 വാങ്ങണോ വേണ്ടയോ?

Best Mobiles in India

Read more about:
English summary
Asus Zenfone 5Z Goes on Sale in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X