Home
Mobile

ഐഫോണ്‍ Xനു സമാനമായ മറ്റൊരു ഫോണ്‍ കൂടി ഇന്ത്യയില്‍ ഉടന്‍...'അസ്യൂസ് സെന്‍ഫോണ്‍ 5Z'

By Gizbot Bureau

അങ്ങനെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് അസ്യൂസിന്റെ പുതിയ ഹൈഎന്‍ഡ് സ്മാര്‍ട്ട്‌ഫോണായ അസ്യൂസ് സെന്‍ഫോണ്‍ 5Z ഇന്ത്യയില്‍ ഉടന്‍ എത്തുന്നു. ഫ്‌ളിപ്കാര്‍ട്ട് എക്‌സ്‌ക്ലൂസീവായി ആകും ഈ ഫോണ്‍ എത്തുന്നത്. അതിനായി അസ്യൂസ് ഉത്പന്നങ്ങളുടെ പ്രത്യേക വിതരണക്കാരനായ ഫ്‌ളിപ്കാര്‍ട്ടിനെ സഹായിക്കുന്ന ഓണ്‍ലൈന്‍ റീട്ടെയില്‍ വെബ്‌സൈറ്റില്‍ ഒപ്പു വച്ചു കഴിഞ്ഞു.

ഐഫോണ്‍ Xനു സമാനമായ മറ്റൊരു ഫോണ്‍ കൂടി ഇന്ത്യയില്‍ ഉടന്‍...'അസ്യൂസ് സെന

ജൂണ്‍ 26ന് ഫ്‌ളിപ്കാര്‍ട്ടില്‍ ഈ ഫോണ്‍ പ്രകാശനം ചെയ്യും. എന്നാല്‍ ഫോണ്‍ അന്നേ ദിവസം തന്നെ വില്‍പനയ്‌ക്കെത്തില്ല. ജൂണ്‍ 26ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്ന അസ്യൂസ് സെന്‍ഫോണ്‍ 5Z നെ കുറിച്ച് ഫ്‌ളിപ്കാര്‍ട്ടില്‍ കൂടുതല്‍ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തിറങ്ങിയ ടീസര്‍ പ്രകാരം അസ്യൂസ് സെന്‍ഫോണ്‍ 5Zന്റെ പ്രൈമറി വാള്‍പേപ്പര്‍/ തീം സാദൃശ്യമുളള വര്‍ണ്ണശേഖരം സൃഷ്ടിക്കുമെന്നു പറയുന്നു.

കൂടാതെ ജൂണ്‍ 26ന് 8.45pm നാകും ലൈവ് നടക്കുന്നതെന്നും, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസറിലാണ് ഫോണ്‍ എത്തുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം ഐഫോണ്‍ Xനു സമാനമാണ് അസ്യൂസ് സെന്‍ഫോണ്‍ 5Z. ഗ്യാലക്‌സി എസ്9, എസ്9 പ്ലസ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌ക്രീന്‍ ടൂ ബോഡി റേഷ്യോ 6-7 ശതമാനം വരെ ഉയര്‍ന്നതാണ്.

സെന്‍ഫോണ്‍ 5Zന്റെ മറ്റു സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ 18:7:9 ആസ്‌പെക്ട് റേഷ്യോടു കൂടിയ 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിന്. സ്‌ക്രീനിന്റെ മുകളിലായി ചെറിയൊരു നോച്ചും കാണാം. സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, 8ജിബി റാം, 256 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3300എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിന്റെ പ്രത്യേക സവിശേഷതകളാണ്.

ആന്‍ഡ്രോയിഡ് 8.0 ഓറിയോ അടിസ്ഥാനമാക്കിയുളള ZenUI 5.0 യിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്.

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 12എംപി+8എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 8എംപി സെല്‍ഫി ക്യാമറയുമാണ്. ഫോണിന്റെ പിന്നിലായി ഡ്യുവല്‍ സ്പീക്കറും ഫിങ്കര്‍പ്രിന്റ് സ്‌കാനറും കാണാം. വൈഫൈ, ബ്ലൂട്ടൂത്ത് 5.0, ജിപിഎസ്, എഫ്എം, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ ഫോണ്‍ കണക്ടിവിറ്റികളാണ്. സെന്‍ഫോണ്‍ 5Zന്റെ ബേസ് വേരിയന്റിന് 34,999 രൂപയും ടോപ്പ്-എന്‍ഡ് വേരിയന്റിന് 38,999 രൂപയുമാകും ഏകദേശം വില.

Best Mobiles in India

English summary
Asus Zenfone 5z to launch in India exclusively via Flipkart
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X