Home
Mobile

അസൂസ് Zenfone 5z, വണ്‍പ്ലസ് 6, മി 8, ഓണർ 10; നാല് കിടിലൻ ഫോണുകൾ; ഇവയിൽ ഏത് വാങ്ങണം????

By Gizbot Bureau

ബഡ്ജെറ്റ് ഫോണുകൾക്ക് മുകളിലായി ഒരു 25000 മുതൽ 40000 വരെയുള്ള വിലയിൽ ഇന്ന് ഇന്ത്യയിൽ ലഭിക്കുന്ന സ്മാർട്ഫോണുകളിൽ ഏറ്റവും മികച്ചതായ നാലെണ്ണമാണ് അസൂസ് Zenfone 5z, വണ്‍പ്ലസ് 6, മി 8, ഓണർ 10 എന്നിവ. ഇവയിൽ ഏതാണ് നല്ലത് എന്നത് അല്പം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ചോദ്യവുമാണ്. ഏതായാലും ഇവ നാലും തമ്മിൽ ഒരു താരതമ്യം നടത്തുകയാണ് ഇവിടെ.

അസൂസ് Zenfone 5z

അസൂസ് Zenfone 5z

ഡ്യുവൽ സിം ഡ്യുവൽ-വോൾട്ട് പിന്തുണയ്ക്കുന്ന അസൂസ് സെൻഫോൻ 5Z, ZenUI 5.0ൽ ആണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയ്ഡ് ഓറിയോ 8.0 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ആൻഡ്രോയ്ഡ് പി അപ്ഡേറ്റും ഉണ്ട്. 18.7: 9 അനുപാതവും കോർണിംഗ് ഗോറില്ലാ ഗ്ലാസ് പരിരക്ഷയുമുള്ള സൂപ്പർ ഐപിഎസ് + 6.2 ഫുൾ എച്ച്ഡി + 1080x2246 പിക്സൽ ഡിസ്പ്ലേ ആണ് ഫോണിലുള്ളത്. ഒരു ക്വാൽകോം സ്നാപ്ഡ്രാഗൺ 845 SoCയിൽ അഡ്രിനോ 630 ജിപിയു സഹിതം വരുന്ന ഫോൺ 8 ജിബി റാം വരെ ഉള്ള മോഡലുകളിലാണ് ലഭിക്കുക. 256 ജിബി വരെ മെമ്മറി പിന്തുണയുള്ള ഫോണിൽ മൈക്രോഎസ്ഡി കാർഡ് വഴി 2 ടിബി വരെ വിപുലീകരിക്കാം.

സവിശേഷതകൾ

സവിശേഷതകൾ

ഫോണിന്റെ പിൻവശത്ത് ഇരട്ട ക്യാമറകളാണ് ഉള്ളത്. ഈ റിയർ ക്യാമറ സെറ്റപ്പിൽ 12 മെഗാപിക്സൽ സോണി IMX363 പ്രാഥമിക സെൻസറും F / 1.8 അപേർച്ചറും OIS- ന്റെ പിന്തുണയും, ഫിക്സഡ് ഫോക്കസും ഒപ്പം എഫ് / 2.2 അപ്പെർച്ചർ ഉള്ള സെക്കൻഡറി 8 മെഗാപിക്സൽ ഓമ്നിവിഷൻ 8856 സെൻസറും ഉണ്ട്. ഇതേ 8 മെഗാപിക്സൽ ഓമ്നിവിഷൻ 8856 സെൻസർ തന്നെയാണ് മുൻവശത്തെ ക്യാമറയ്ക്കും ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററിയുടെ കാര്യത്തിൽ 3300 mAh ആണ് ഫോണിലുള്ളത്. വില വരുന്നത് 6ജിബി റാം 64 ജിബി മോഡലിന് 29999 രൂപയും 6 ജിബി റാം 128 ജിബി മെമ്മറി മോഡൽ 32999 രൂപയും 8 ജിബി റാം 256 ജിബി മോഡൽ 36999 രൂപയുമാണ് വിലവരുന്നത്.

വണ്‍പ്ലസ് 6

വണ്‍പ്ലസ് 6

ഇനി വണ്‍പ്ലസ് 6ലേക്ക് വരുമ്പോൾ ഏകദേശം സമാനമായ സൗകര്യങ്ങൾ തന്നെയാണ് ഇവിടെയുമുള്ളത്. വൺപ്ലസ് 6 ൽ Snapdragon 845 SoC പ്രോസസറിന്റെ കരുത്തിൽ 6ജിബി/ 8ജിബി റാമും 128ജിബി/ 256ജിബി മെമ്മറിയും ആണ് ഉള്ളത്. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഒപ്ടിക് അമോലെഡ് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഫോണിനുളളത്. അതു പോലെ ഡ്യുവല്‍ സിം സൗകര്യമുളള ഈ ഫോണില്‍ ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുളള ഓക്‌സിജന്‍ ഓഎസ് ആണ് ഉണ്ടാവുക.

സവിശേഷതകൾ

സവിശേഷതകൾ

64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും 3300എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്. എഫ് 1.7 അപ്പാര്‍ച്ചര്‍ സൗകര്യമുളള 16എംപി സെന്‍സറും എഫ് 1.7 അപ്പാര്‍ച്ചറുളള 20 എംപി സെന്‍സറുമാണ് ഫോണിന്റെ പിന്‍ ഭാഗത്ത്. കുത്തനെ സ്ഥാപിച്ചിട്ടുളള ഡ്യുവല്‍ ക്യാമറയില്‍ എല്‍ഇഡി ഫ്‌ളാഷും ഉണ്ട്. സെല്‍ഫി ക്യാമറ 16എംപി ആണ്. മുന്‍ ക്യാമറയിലും പിന്‍ ക്യാമറയിലും പോര്‍ട്രേറ്റ് ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും. വില തുടങ്ങുന്നത് 34,999 രൂപ മുതലും.

ഷവോമി Mi 8

ഷവോമി Mi 8

മുകളിലെ മോഡലുകൾക്ക് സമാനമായ സവിശേഷതകൾ തന്നെ ഇവിടെയും കാണാം. 3ഡി ഫേസ് അൺലോക്ക് അടക്കമുള്ള സൗകര്യങ്ങളോടെയാണ് MI 8 എത്തുന്നതെങ്കിൽ ഇതിനോടൊപ്പം അവതരിപ്പിച്ച MI 8ന്റെ തന്നെ Explorer Edition സ്‌ക്രീനിൽ തന്നെ ഫിംഗർ പ്രിന്റ് വരുന്ന സൗകര്യത്തോടെയാണ് എത്തിയിരിക്കുന്നത്. 18.7: 9 അനുപാതത്തിലും 88.5 ശതമാനം സ്ക്രീൻ-ടു-ശരീര അനുപാതത്തിലും സാംസങ് അമോലെഡ് 6.21 ഇഞ്ച് ഫുൾ എച്ച്ഡി + 1080x2248 പിക്സൽ ഡിസ്പ്ളേ, ഡ്യുവൽ സിം, ക്വാൽകോം സ്നാപ്ഡ്രാഗൺ 845 SoC, 6 ജിബി / 8 ജിബി എൽപിഡിആർ 4 എക്സ് റാം എന്നിവയാണ് പ്രധാന സവിശേഷതകൾ. 8 ജിബി റാം ആണ് എക്സ്പ്ലോറർ പതിപ്പിൽ വരുന്നത്.

സവിശേഷതകൾ

സവിശേഷതകൾ

ക്യാമറയുടെ കാര്യത്തിൽ 1.4 മൈക്രോൺ പിക്സൽ, 4-ആക്സിസ് OIS, ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസ്, AI സവിശേഷതകൾ, എ.ഐ. സീൻ ഡിറ്റക്ഷൻ എന്നിവയുള്ള ഇരട്ട 12 മെഗാപിക്സൽ സെൻസറുകൾ പിറകിലും 20 മെഗാപിക്സൽ ക്യാമറ മുമ്പിലും ഉണ്ട്. എഫ് / 2.0 അപ്പെർച്ചർ ഉള്ള ഈ സെൽഫി ക്യാമറയിൽ 1.8 മൈക്രോൺ പിക്സലുകൾ, എആർ പോർട്രെയിറ്റ് മോഡ് എന്നിവയും ലഭ്യമാണ്. 64ജിബി, 128ജിബി , 256ജിബി എന്നിങ്ങനെ ഇൻബിൽറ്റ് സ്റ്റോറേജ് ലഭ്യമാണ്. 3400mAh ബാറ്ററിയാണ് ഈ മോഡലുകളിൽ ഉള്ളത്. വില 24500 മുതൽ തുടങ്ങും.

ഓണർ 10

ഓണർ 10

അടുത്തതായി എത്തുന്നത് ഓണർ 10 ആണ്. മുകളിൽ പറഞ്ഞ മൂന്ന് മോഡലുകളുമായി മത്സരിക്കാൻ കെൽപ്പുള്ള എല്ലാ സവിശേഷതകളും ഈ ഫോണിനും ഉണ്ട്. ഹോണര്‍ 10ന് 5.85 ഇഞ്ച് FHD + ഐപിഎസ് ഡിസ്‌പ്ലേയാണുളളത്. 19:9 അനുപാതത്തില്‍ ഫോണിന്റെ മുകളിലായി ഒരു നോച്ചും ഉണ്ട്. ഗ്ലാസ് ഡിസൈനില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ഈ ഫോണിന് പ്രീമിയം ലുക്കാണ്. ക്വല്‍കോമിന്റെ അള്‍ട്രാസോണിക് ഫിങ്കര്‍പ്രിന്റെ സെന്‍സറുളള ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണിത്. ചാര്‍ജ്ജിങ്ങിനായി യുഎസ്ബി ടെപ്പ് സി യും അതിനോടൊപ്പം 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്കും ഉണ്ട്.

സവിശേഷതകൾ

സവിശേഷതകൾ

ഏറ്റവും പുതിയ ഹൈ സിലിക്കണ്‍ കിരിന്‍ 970 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ഹുവാവെ P20 സീരീസ് സ്മാര്‍ട്ട്‌ഫോണിലും ഇതു കാണാം. 6ജിബി റാം, 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഫോണിന്. ഫ്‌ളാഗ്ഷിപ്പ് തലത്തിലുളള ക്യാമറ ശേഷിയാണ് ഹോണര്‍ 10ന്. ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ്, അതായത് 24എംപി, 16എംപി ക്യാമറകള്‍. സെല്‍ഫിക്ക് മിഴിവ് പകരാന്‍ 24എംപി മുന്‍ ക്യാമറയും ഫോണില്‍ ഒരുക്കിയിരിക്കുന്നു. മുന്‍ ക്യാമറയില്‍ ഫേസ് അണ്‍ലോക്ക് സവിശേഷതയും ഉണ്ട്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് ഹോണര്‍ 10.

ഇവയിൽ നിന്നും ഇനി എളുപ്പം നിങ്ങൾക്ക് തിരഞ്ഞെടുക്കാമല്ലോ ഏതാണ് നിങ്ങൾക്ക് കൂടുതൽ ബോധിച്ച ഫോൺ എന്നത്.

Best Mobiles in India

English summary
Asus Zenfone 5Z Vs OnePlus 6 Vs Xiaomi Mi 8 Vs Honor 10; Who is the Winner
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X