Just In
- 7 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 10 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 16 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 18 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- News
മധ്യവര്ഗവുമായി കൂടുതല് ബന്ധപ്പെടൂ; കേന്ദ്ര മന്ത്രിമാര്ക്ക് പ്രധാനമന്ത്രിയുടെ നിര്ദേശം
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്ക്കരുത്, ഫാന്സ് പറയുന്നു
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര് പരസ്പരം ചേര്ന്നാല് ശത്രുക്കള്: ഒന്നിക്കാന് പാടില്ലാത്ത രാശിക്കാര്
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
പുതിയ അസ്യൂസ് സെൻഫോണ് 6 അവതരിപ്പിച്ചു: വില, മറ്റ് പ്രത്യകതകൾ എന്നിവ നോക്കാം
അസ്യൂസ് പുതിയ സെൻഫോണ് 6 സ്മാര്ട്ഫോണ് സ്പെയിനില് നടന്ന ഒരു പരിപാടിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വര്ഷം അസ്യൂസ് അവതരിപ്പിച്ച ഫ്ളാഗ്ഷിപ് സ്മാര്ട്ഫോണ് സെന്ഫോണ് 5സീ യുടെ പുതിയൊരു വരവാണ് സെന്ഫോണ് 6.

റിയര് ക്യാമറയായും മുകളിലേക്കുയര്ത്തി സെല്ഫിയായും ഉപയോഗിക്കാന് സാധിക്കുന്ന ഡ്യുവല് ക്യാമറയാണ് സെന്ഫോണ് 6നുള്ളത്.

അസ്യൂസ് സെൻഫോണ് 6
സ്ക്രീനിന്റെ വലിപ്പം പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിൽ നോച്ച് ഡിസ്പ്ലേ പരീക്ഷണവും പോപ്പ് അപ്പ് ക്യാമറയും ഇതിനോടകം വന്നുകഴിഞ്ഞു. അതിനിടെയാണ് ഫ്ളിപ്പ്ക്യാമറയെന്ന പരീക്ഷണവും. നേരത്തെ സാംസങ് ഇതുപോലെ ഫ്ളിപ് ക്യാമറ എന്ന സവിശേഷത ഗ്യാലക്സി എ80 സ്മാര്ട്ഫോണില് പരീക്ഷിച്ചിരുന്നു.

ക്യാമറ മോഡ്യൂള്
സെല്ഫി എടുക്കാന് ശ്രമിക്കുമ്പോള് സെന്ഫോണ് 6-ന്റെ ക്യാമറ മോഡ്യൂള് മുകളിലേക്ക് ഉയര്ന്നു വരികയും സ്ക്രീനിന് മുകളിലായി ക്യാമറ നില്ക്കുകയും ചെയ്യുന്നു. ഇതിന്റെ മറ്റൊരു സവിശേഷത എന്തെന്നാല്, ക്യാമറ ഏത് വരെ തിരിക്കണം എന്ന് ഉപയോക്താവിന് തീരുമാനിക്കാം. അതായത് സെല്ഫി ക്യാമറ എടുക്കാന് അല്ലാതെ വിവിധ കോണുകളില് ക്യാമറ ദിശാമാറ്റി ചിത്രങ്ങള് പകര്ത്താന് ഇതില് സാധിക്കും.

കോണിങ് ഗൊറില്ല ഗ്ലാസ്
വീഴ്ച്ചയിൽ ഫോൺ ക്യാമറ മോഡ്യൂളിന് സംരക്ഷണം നല്കാനുള്ള ഫുൾ പ്രൊട്ടക്ഷന് സംവിധാനവും അസ്യൂസ് ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഫോണ് വീഴുന്നത് തിരിച്ചറിഞ്ഞ് ക്യാമറയ്ക്ക് കേടു പറ്റാതെ സംരക്ഷിക്കപ്പെടും. വണ്പ്ലസ് 7 പ്രോയ്ക്കും ഇതേ സംവിധാനമാണുള്ളത്.

6.4 ഇഞ്ച് ഫുള് എച്ച്.ഡി ഡിസ്പ്ലേ
കോണിങ് ഗൊറില്ല ഗ്ലാസ് 6 പ്രൊട്ടക്ഷനോടു കൂടിയ 6.4 ഇഞ്ച് ഫുള് എച്ച്ഡി പ്ലസ് (1080x2340 പിക്സല്) ഡിസ്പ്ലേയാണ് സെന്ഫോണ് 6-ന്.മിഡ്നൈറ്റ് ബ്ലാക്ക്, ട്വിലൈറ്റ് സില്വര് എന്നീ രണ്ട് നിറങ്ങളില് ഫോണിൻറെ 6 ജി.ബി + 64 ജി.ബി, 6 ജി.ബി + 128 ജി.ബി, 8 ജി.ബി + 256 ജി.ബി പതിപ്പുകള് ലഭ്യമാവും.

സ്നാപ്ഡ്രാഗണ് 855 ഒക്ടാകോര്
ആന്ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയ സെന് യു.ഐ6 ആണ് ഫോണില് അവതരിപ്പിച്ചിരിക്കുന്നത്. ആന്ഡ്രോയിഡിന്റെ ക്യൂ, ആര് അപ്ഡേറ്റുകള് ലഭിക്കുമെന്ന് കമ്പനി ഉറപ്പുനല്കുന്നുണ്ട്. സ്നാപ്ഡ്രാഗണ് 855 ഒക്ടാകോര് പ്രൊസസറില് പ്രവര്ത്തിക്കുന്ന ഫോണില് അഡ്രിനോ 640 ജിപിയു ആണുള്ളത്.

ഡ്യുവല് ക്യാമറ
48 മെഗാപിക്സലിൻറെയും 13 മെഗാപിക്സലിന്റേയും സെന്സറുകളടങ്ങുന്ന ഡ്യുവല് ക്യാമറയില് എഫ്1.79 അപ്പേര്ച്ചറും ലേസര് ഫോക്കസ്, ഡ്യുവല് എല്ഇഡി ഫ്ളാഷും ഉണ്ട്.

ലേസര് ഫോക്കസ്
5000 എം.എ.എച്ചിന്റെ ശക്തിയേറിയ ബാറ്ററിയില് ക്യുക്ക് ചാര്ജ് 4.0 സംവിധാനമുണ്ട്. രണ്ട് സ്പീക്കറുകളും ഡ്യുവല് സ്മാര്ട് ആംപ്ലിഫെയറുകളും 3.5 എം.എം ഓഡിയോ ജാക്കും ഫോണിലുണ്ട്. 2 ടി.ബി വരെയുള്ള മൈക്രോ എസ്ഡി കാര്ഡ് ഫോണില് ഉപയോഗിക്കാം.

ക്യുക്ക് ചാര്ജ് 4.0
ട്വിലൈറ്റ് സിൽവർ, മിഡ്നൈറ്റ് ബ്ളാക്ക് എന്നീ രണ്ട് നിറങ്ങളിൽ സെന്ഫോണ് 6 ലഭ്യമാണ്. ഇതിന്റെ അടിസ്ഥാന പതിപ്പായ 6 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള വാരിയന്റിന് ഏകദേശം 499 യൂറോ (39,000 രൂപയാണ്) വില.

ഫ്ളിപ് ക്യാമറ
6 ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുള്ള ഈ പുതിയ വേരിയന്റിന്റെ വില ഏകദേശം 599 യൂറോ (44,000 രൂപയാണ്) വില. അസ്യൂസ് ഇന്ത്യയിൽ എപ്പോൾ ഈ ഫോൺ അവതരിപ്പിക്കുമെന്ന തീയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഫോൺ ഇന്ത്യൻ വിപണിയിൽ തീർച്ചയായും എത്തും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470