അസ്യൂസ് സെൻഫോൺ 7 സീരീസ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
അസ്യൂസ് സെൻഫോൺ 7 ഇന്ന് അവതരിപ്പിക്കും. തത്സമയം സംപ്രേഷണം ചെയ്യുന്ന സെൻഫോൺ 7 സീരീസിനായി ഗ്ലോബൽ ലോഞ്ച് ഇവന്റ് അസ്യൂസ് നടത്തുന്നു. ഈ ലോഞ്ച് ഇവന്റ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് (11.30 IST) ആരംഭിക്കും. ഈ സ്മാർട്ഫോൺ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി അസ്യൂസ് സെൻഫോൺ 7ൻറെ സവിശേഷതകൾ നിരവധി തവണ ചോർന്നിട്ടുണ്ട്. അതിൽ നിന്നും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC പ്രോസസറാണ് ഈ സ്മാർട്ഫോണിന് കരുത്ത് പകരുന്നതെന്ന് വെളിപ്പെടുത്തി. ഒരു സെൽഫി ക്യാമറ എന്ന രീതിയിൽ ഉപയോഗിക്കാവുന്ന ഒരു ഫ്ലിപ്പ് ക്യാമറ സെറ്റപ്പാണ് അസ്യൂസ് സെൻഫോൺ 7 ന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിനൊപ്പം അസ്യൂസ് സെൻഫോൺ 7 പ്രോയും ഈ ലോഞ്ച് ഇവന്റിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

അസ്യൂസ് സെൻഫോൺ 7: ലോഞ്ച് വിശദാംശങ്ങൾ, പ്രതീക്ഷിക്കുന്ന വില
അസ്യൂസ് സെൻഫോൺ 7 ലോഞ്ച് ഇവന്റ് രാവിലെ 11.30 IST മണിക്ക് യൂട്യൂബിൽ ആരംഭിക്കും. കമ്പനിയുടെ ഹോം മാർക്കറ്റായ തായ്‌വാനിലെ വിലയും ലഭ്യതയും ഉൾപ്പെടെ ഈ സ്മാർട്ട്ഫോണിന്റെ എല്ലാ വിശദാംശങ്ങളും തത്സമയ സ്ട്രീം വഴി വെളിപ്പെടുത്തും. ഈ ഹാൻഡ്‌സെറ്റിന്റെ അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ചുള്ള വിശദാംശങ്ങളും ഈ ഇവന്റിൽ പറയും. ഇന്ന് നടക്കുന്ന ഇവന്റിൽ അസ്യൂസ് സെൻഫോൺ 7 പ്രോയ്‌ക്കൊപ്പം അസ്യൂസ് സെൻഫോൺ 7 പ്രോ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണുകളുടെ വില സംബന്ധിച്ച് ചോർച്ചകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

അസ്യൂസ് സെൻഫോൺ 7: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
5 ജി കണക്റ്റിവിറ്റിയെ പിന്തുണയ്‌ക്കാനും ഡ്യുവൽ സിം സ്ലോട്ടുകൾ അസ്യൂസ് സെൻഫോൺ 7ൽ വരുമെന്ന് അടുത്തിടെയുള്ള ഒരു റീട്ടെയിൽ ബോക്‌സ് ചോർച്ച സൂചിപ്പിക്കുന്നു. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് ഈ ഫോണിന് വരുന്ന ഒരു സവിശേഷത. 2.8GHz ക്ലോക്ക് ചെയ്ത സ്നാപ്ഡ്രാഗൺ 865 SoC ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. അതേസമയം, അസ്യൂസ് സെൻഫോൺ 7 പ്രോയിൽ സ്നാപ്ഡ്രാഗൺ 865+ SoC ചിപ്‌സെറ്റാണ് വരുന്നത്.

അസ്യൂസ് സെൻഫോൺ 7 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജ് വരുമെന്നും പ്രതീക്ഷിക്കുന്നു. ഈ രണ്ട് ഡിവൈസുകളും ആൻഡ്രോയിഡ് 10 ഒഎസിൽ വരുന്നു. മറ്റൊരു ചോർച്ച സൂചിപ്പിക്കുന്നത് 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 8 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവ ഉപയോഗിച്ച് അസ്യൂസ് സെൻഫോൺ 7ന് പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കാം എന്നാണ്.

മുൻഗാമിയായ അസ്യൂസ് സെൻഫോൺ 6-ന്റെ അതേ ഫ്ലിപ്പ് സംവിധാനത്തിൽ ഇത് വന്നേക്കാം. പ്രോ മോഡലിന് ഒരേ ക്യാമറ സെറ്റപ്പ് കാണുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. അസ്യൂസ് സെൻഫോൺ 7 ന്റെ സമീപകാല റെൻഡർ ലീക്കുകൾ ഒരു വശത്ത് ഘടിപ്പിച്ച ഫിംഗർപ്രിൻറ് സെൻസറും വൈറ്റ് കളർ ഫിനിഷും കാണിക്കുന്നു. നടക്കുവാൻ പോകുന്ന ലോഞ്ച് ഇവന്റിൽ കൂടുതൽ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചേക്കും.


Click it and Unblock the Notifications








