Just In
- 28 min ago ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- 14 hrs ago വാട്സ്ആപ്പ് ഇപ്പോൾ വേറെ ലെവൽ; ചാറ്റിങ് അടിപൊളിയാക്കാൻ ആർക്കും ഈ AI വിദ്യ പരീക്ഷിക്കാം!
- 16 hrs ago വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്‌ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- 18 hrs ago റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
Don't Miss
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Movies 'അടിതെറ്റി സിബിനും, മാപ്പ് പറഞ്ഞു; പുറത്തുവരുന്ന അവസാന രണ്ട് പേരില്‍ ജാസ്മിനുമുണ്ടാകും'
- Automobiles മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- News ചൂട് കുറയില്ല, 10 ജില്ലകളിൽ മുന്നറിയിപ്പ്; നിരാശ വേണ്ട, ആശ്വാസമായി വേനൽ മഴയും..
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറുമായി അസ്യൂസ് സെൻഫോൺ 8 ഫ്ലിപ്പ് അവതരിപ്പിച്ചു: വിലയും, സവിശേഷതകളും
കമ്പനിയുടെ ഏറ്റവും പുതിയ ഫ്രന്റ്ലൈൻ സ്മാർട്ട്‌ഫോണുകളായി അസ്യൂസ് സെൻഫോൺ 8, അസ്യൂസ് സെൻഫോൺ 8 ഫ്ലിപ്പ് തുടങ്ങിയ സ്മാർട്ഫോണുകൾ ബുധനാഴ്ച അവതരിപ്പിച്ചു. ഈ രണ്ട് പുതിയ സെൻഫോൺ മോഡലുകളും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 പ്രോസസറുമായാണ് വരുന്നത്. എന്നാൽ, ഒരേ ചിപ്‌സെറ്റിനുപുറമെ, സെൻഫോൺ 8, സെൻഫോൺ 8 ഫ്ലിപ്പ് എന്നിവയ്ക്ക് വ്യത്യാസങ്ങളുണ്ട്. സെൻഫോൺ 4 പ്രോയ്ക്ക് ശേഷം 2017 ഓഗസ്റ്റിൽ അവതരിപ്പിച്ച സെൻഫോൺ 4 പ്രോയ്ക്ക് ശേഷം അസ്യൂസിൻറെ ഏറ്റവും ചെറിയ ഫ്രന്റ്ലൈൻ സ്മാർട്ട്ഫോണായി സെൻഫോൺ 8 രൂപകൽപ്പന ചെയ്തിട്ടുണ്ട്. എന്നാൽ, സെൻഫോൺ 7 ൻറെ കറങ്ങുന്ന ക്യാമറ ഡിസൈൻ സെൻഫോൺ 8 ഫ്ലിപ്പ് നിലനിർത്തുന്നു. നിങ്ങൾക്ക് ഡ്യൂവൽ പിൻ ക്യാമറകളും ലഭിക്കും, കൂടാതെ സെൻഫോൺ 8ൽ ഒരു ഹോൾ-പഞ്ച് ഡിസ്‌പ്ലേയും, സെൻഫോൺ 8 ഫ്ലിപ്പിൻറെ കറങ്ങുന്ന മൊഡ്യൂളിൽ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പ് നൽകുകയും നോച്ച് ഫ്രീ, ഹോൾ-പഞ്ച് നാനോ എഡ്ജ് ഡിസ്പ്ലേ അവതരിപ്പിക്കുകയും ചെയ്യും.
അസ്യൂസ് സെൻഫോൺ 8 ഫ്ലിപ്പ് സ്മാർട്ഫോണിൻറെ വിലയും, ലഭ്യതയും
അസ്യൂസ് സെൻഫോൺ 8 ഫ്ലിപ്പ് മോഡലിൻറെ 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് യൂറോ 799 (ഏകദേശം 71,000 രൂപ) വിലയുണ്ട്. നിലവിൽ യൂറോപ്പിലും തായ്‌വാനിലും ഗാലക്‌ടിക് ബ്ലാക്ക്, ഗ്ലേസിയർ സിൽവർ കളർ ഓപ്ഷനുകളിൽ പ്രീ-ഓർഡറുകൾക്കായി ഈ സ്മാർട്ഫോൺ ലഭ്യമാണ്.
സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറുള്ള അസ്യൂസ് സെൻഫോൺ 8 അവതരിപ്പിച്ചു: വിലയും, സവിശേഷതകളും
അസ്യൂസ് സെൻഫോൺ 8 ഫ്ലിപ്പ് സ്മാർട്ഫോണിൻറെ സവിശേഷതകൾ
ഡ്യുവൽ നാനോ സിമ്മുള്ള അസ്യൂസ് സെൻഫോൺ 8 ഫ്ലിപ്പിൽ ആൻഡ്രോയിഡ് 11 അധിഷ്ഠിത സെനുയു 8 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 20: 9 ആസ്പെക്റ്റ് റേഷിയോയും, 1,000 നിറ്റ്‌സ് പീക്ക് ബറൈറ്നെസുമുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) 90 ഹെർട്സ് സാംസങ് അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. മുകളിൽ ഒരു കോർണിംഗ് ഗോറില്ല ഗ്ലാസ് 6 സുരക്ഷയുമുണ്ട്. 8 ജിബി എൽപിഡിഡിആർ 5 റാമിനൊപ്പം ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.
അസ്യൂസ് സെൻഫോൺ 8 ഫ്ലിപ്പ് സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
സ്റ്റെപ്പർ മോട്ടോറും ആംഗിൾ സെൻസറും ഉൾപ്പെടുന്ന സെൻഫോൺ 8 ഫ്ലിപ്പിൽ ട്രിപ്പിൾ റൊട്ടിംഗ് ക്യാമറ സംവിധാനം അസ്യൂസ് ഇതിൽ അവതരിപ്പിക്കുന്നു. ക്യാമറ സെറ്റപ്പിൽ എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 686 പ്രൈമറി സെൻസർ, എഫ് / 2.2 അൾട്രാ വൈഡ് ലെൻസുള്ള 12 മെഗാപിക്സൽ സോണി ഐഎംഎക്സ് 363 സെക്കൻഡറി സെൻസർ, 8 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടർ എന്നിവ 3x ഒപ്റ്റിക്കൽ സൂം നൽകുന്നു. പ്രൈമറി ക്യാമറ സെൻസറിൽ 'ഡ്യൂവൽ-ഫേസ് ഡിറ്റക്ഷൻ' ഓട്ടോഫോക്കസും ഉണ്ട്. മുൻവശത്തേക്ക് മാറ്റിപിടിക്കുമ്പോൾ കറങ്ങുന്ന ക്യാമറ സെൽഫി ക്യാമറയായി മാറുന്നു.
സെൻഫോൺ 8 ഫ്ലിപ്പ് സ്മാർട്ഫോണിന് 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുണ്ട്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6/6 ഇ, ബ്ലൂടൂത്ത് വി 5.2, ജിപിഎസ് / എ-ജിപിഎസ് / നാവിക്, എൻഎഫ്‌സി, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺബോർഡ് സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിൽ ഉൾപ്പെടുന്നുണ്ട്. സാധാരണ സെൻഫോൺ 8 പോലെ, സെൻഫോൺ 8 ഫ്ലിപ്പിൽ ട്രിപ്പിൾ മൈക്രോഫോണുകൾക്കൊപ്പം ഓസോ ഓഡിയോ സൂം, അസ്യൂസ് നോയ്സ് റിഡക്ഷൻ സാങ്കേതികവിദ്യകളും വരുന്നു. ഡിറാക് എച്ച്ഡി സൗണ്ടുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും സ്മാർട്ട്‌ഫോണിലുണ്ട്. ക്വിക്ക് ചാർജ് 4.0, പവർ ഡെലിവറി എന്നിവയ്ക്കൊപ്പം 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ നൽകിയിട്ടുള്ളത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470