സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറുമായി അസ്യൂസ് സെൻ‌ഫോൺ 8 മിനി വരുന്നു

|

സ്മാർട്ട്‌ഫോണുകളുടെ സെൻഫോൺ നിരയുടെ ചെറിയ വേരിയന്റിലാണ് അസ്യൂസ് പ്രവർത്തിക്കുന്നതെന്ന് ആരോപിക്കപ്പെടുന്നു. വരാനിരിക്കുന്ന ഈ ഹാൻഡ്സെറ്റിനെ അസ്യൂസ് സെൻഫോൺ 8 മിനി എന്ന് വിളിക്കുമെന്ന് പറയുന്നു. ഈ സ്മാർട്ഫോൺ പ്രീമിയം, ഉയർന്ന നിലവാരമുള്ള സവിശേഷതകൾ എന്നിവ ഉപയോഗിച്ച് അവതരിപ്പിക്കുമെന്ന് സംസാരമുണ്ട്. 5.92 ഇഞ്ച് 120 ഹെർട്സ് റിഫ്രെഷ് റേറ്റ് ഡിസ്‌പ്ലേയും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറുമായിട്ടായിരിക്കും ഈ അസ്യൂസ് സെൻഫോൺ 8 മിനി പുറത്തിറക്കുന്നത്. ഒന്നിലധികം സെൻ‌ഫോൺ 8 സ്മാർട്ട്‌ഫോൺ മോഡലുകളിൽ സൂചന നൽകുന്ന കേർണൽ സോഴ്‌സ് കോഡിലും അസ്യൂസ് റോഗ് ഫോൺ 5 ൻറെ ഫേംവെയറിലുമുള്ള "SAKE", "PICASSO", "VODKA" എന്നീ രഹസ്യനാമങ്ങളുള്ള മൂന്ന് സ്മാർട്ട്‌ഫോണുകളെക്കുറിച്ചുള്ള പരാമർശങ്ങൾ കണ്ടെത്തിയതായി എക്‌സ്‌ഡി‌എ ഡവലപ്പർമാർ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ഈ ഫോണുകളിൽ ക്വാൽകോമിൻറെ മുൻനിര സ്‌നാപ്ഡ്രാഗൺ 888 മൊബൈൽ പ്ലാറ്റ്ഫോം ഉണ്ടായിരിക്കുമെന്ന് കേർണൽ സോഴ്‌സ് കോഡ് സൂചിപ്പിക്കുന്നു.

അസ്യൂസ് സെൻ‌ഫോൺ 8 മിനി

"SAKE", "PICASSO", "VODKA" എന്നീ രഹസ്യനാമങ്ങൾക്ക് പുറമെ, എക്‌സ്‌ഡി‌എ ഡവലപ്പർമാരുടെ റിപ്പോർട്ട് അനുസരിച്ച് അസ്യൂസ് റോഗ് ഫോൺ 5 കേർണൽ സോഴ്‌സ് കോഡിന് "SAKE_PLUS", "VODKA_PLUS" എന്നീ രഹസ്യനാമങ്ങളെക്കുറിച്ചും പറയുന്നുണ്ട്. എന്നാൽ, ഈ ഫോണുകളിൽ ഏതാണ് അസ്യൂസ് സെൻഫോൺ 8 സീരീസിലുള്ളതെന്ന് വ്യക്തതയില്ല. അസ്യൂസ് സോഫ്റ്റ്വെയറിലെ "ചെറിയ ഫോൺ" എന്ന് വിളിക്കുന്നതിനാൽ "SAKE" എന്ന രഹസ്യനാമമുള്ള ഫോൺ മിനി വേരിയന്റാണെന്ന് പറയപ്പെടുന്നു. അസ്യൂസ് സെൻ‌ഫോൺ 8, അസ്യൂസ് സെൻ‌ഫോൺ 8 ഫ്ലിപ്പ് എന്നിവയെക്കുറിച്ചുള്ള വ്യക്തമായ പരാമർശങ്ങൾ അസൂസ് പിക്‌സൽ‌മാസ്റ്റർ ക്യാമറ ആപ്ലിക്കേഷൻറെ ഏറ്റവും പുതിയ പതിപ്പിൽ‌ കണ്ടെത്തിയിട്ടുണ്ട്, അതേസമയം സെൻ‌ഫോൺ 8 മിനിയെക്കുറിച്ച് ഒന്നുംതന്നെ പറയുന്നില്ല.

കൂടാതെ, അസ്യൂസ് സെൻഫോൺ 8 ഫ്ലിപ്പ് ഒരു ഗൂഗിൾ സപ്പോർട്ട് ഡോക്യൂമെന്റിൽ പ്രത്യക്ഷപ്പെട്ടു. അഭ്യുഹങ്ങളിൽ വരുന്ന സെൻഫോൺ 8 മിനി, സെൻഫോൺ 8 ഫ്ലിപ്പ് എന്നിവ ഒരേ ഹാൻഡ്‌സെറ്റുകളാണെന്നാണ് സൂചന. "SAKE" എന്ന രഹസ്യനാമമുള്ള അസ്യൂസ് ഫോൺ സെൻ‌ഫോൺ 8 മിനി ആയിരിക്കുമെന്ന് അവകാശപ്പെട്ടിരുന്നു.

അസ്യൂസ് സെൻ‌ഫോൺ 8 മിനി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

അസ്യൂസ് സെൻ‌ഫോൺ 8 മിനി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

അസ്യൂസ് സെൻഫോൺ 8 മിനിയിൽ വന്നേക്കാവുന്ന സവിശേഷതകൾ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഈ സ്മാർട്ട്‌ഫോണിന് സാക്ക് എന്ന രഹസ്യനാമം നൽകാമെന്ന് ഇത് കാണിക്കുന്നു. വരാനിരിക്കുന്ന ഈ സ്മാർട്ട്‌ഫോണിന് 5.9 ഇഞ്ച് എഫ്‌എച്ച്‌ഡി + ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയോടൊപ്പം 120 ഹെർട്സ് വേഗത്തിലുള്ള റിഫ്രഷ് റേറ്റും ലഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ വരുന്ന സെൻസറുകളിലൊന്ന് 64 എംപി സോണി ഐഎംഎക്സ് 686 സെൻസറാണെന്ന് പറയപ്പെടുന്നു. വരാനിരിക്കുന്ന സോണി IMX663 സെൻസറാണ് മറ്റൊരു സെൻസർ. ഇപ്പോൾ, ക്യാമറ കേന്ദ്രീകരിച്ചുള്ള മറ്റ് ഡിവൈസുകളെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ല. പിക്കാസോയുടെ ക്യാമറയുടെ രഹസ്യനാമമുള്ള അസ്യൂസ് സെൻഫോൺ 8 ന്റെ ടോൺഡൗൺ വേരിയന്റായിരിക്കാം ഇത് എന്ന് വിശ്വസിക്കുന്നു.

സോണി ഐഎംഎക്സ് 686 ക്യാമറ സെൻസർ

പ്രൈമറി 64 എംപി സോണി ഐഎംഎക്സ് 686 ക്യാമറ സെൻസർ, 12.2 എംപി സോണി ഐഎംഎക്സ് 363 സെൻസർ, 8 എംപി ടെലിഫോട്ടോ ലെൻസ് എന്നിവ അസ്യൂസ് സെൻഫോൺ 8ൽ നൽകുവാൻ സാധ്യതയുണ്ട്. ഇതിൽ നിങ്ങൾക്ക് ഒരു നാലാമത്തെ സെൻസർ പ്രതീക്ഷിക്കാം, പക്ഷേ അതിൻറെ വിശദാംശങ്ങൾ ഇപ്പോൾ വ്യക്തമല്ല. ക്യാമറ സവിശേഷതകൾ നൽകിയിരിക്കുന്ന വിവരങ്ങൾക്ക് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കാം. "പിക്കാസോ" എന്ന രഹസ്യനാമമുള്ള സ്മാർട്ഫോണിൽ 6.67 ഇഞ്ച് ഫുൾ എച്ച്ഡി + സാംസങ് ഒലെഡ് പാനൽ ഉൾപ്പെടുന്നു. 24 മെഗാപിക്സൽ ഇമേജ് സെൻസറിനുപുറമെ സെൻഫോൺ 7 സീരീസിന് സമാനമായ ക്യാമറ ഹാർഡ്‌വെയറും ഈ ഫോണിലുണ്ട്. ഇത് കേർണലിലെ "ഫ്രണ്ട്" സെൻസറായി നിർവചിക്കപ്പെടുന്നു. അഭ്യൂഹങ്ങൾ ഈ "വോഡ്ക" ഡിവൈസിലെ പ്രധാന വിവരങ്ങളൊന്നും കേർണൽ സോഴ്‌സ് കോഡിൽ ഇതുവരെ ലഭ്യമാക്കിയിട്ടില്ല.

Best Mobiles in India

English summary
Asus is rumored to be working on a smaller version of its ZenFone smartphone line. The Asus ZenFone 8 Mini is expected to be the name of the upcoming unit. Despite the brand, it appears that this smartphone will come with a full complement of premium and high-end features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X