4,000 എംഎഎച്ച് ബാറ്ററിയുമായി അസ്യൂസ് സെൻഫോൺ 8 മിനി വരുന്നു: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

അസ്യൂസ് സെൻഫോൺ 8 സീരീസ് മെയ് 12 ന് അവതരിപ്പിച്ചേക്കും. വരാനിരിക്കുന്ന ഈ സീരീസിൻറെ ടീസർ കമ്പനി പ്രസിദ്ധപ്പെടുത്തി കഴിഞ്ഞു. സെൻഫോൺ 8, സെൻഫോൺ 8 ഒറി, സെൻഫോൺ 8 മിനി എന്നിവ സ്‌നാപ്ഡ്രാഗൺ 888 പ്രോസസറും 5 ജി നെറ്റ്‌വർക്ക് സപ്പോർട്ടും നൽകുന്ന നൽകുന്ന ഡിവൈസുകളായി എത്തുമെന്ന് ടീസറിൽ പറയുന്നു. അടുത്തിടെയുള്ള ഒരു ടീസർ ഈ സെൻഫോൺ 8 ന് ഒരു പഞ്ച്-ഹോൾ രൂപകൽപ്പനയും സ്ഥിരീകരിച്ചു. 120Hz ഡിസ്പ്ലേയുള്ള സെൻഫോൺ 8 മിനി ഒരു കോംപാക്റ്റ് വേരിയന്റായി തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ചോർച്ച ഇപ്പോൾ സെൻഫോൺ 8 മിനിയുടെ റാമിൻറെയും സ്റ്റോറേജ് വേരിയന്റുകളെ കുറിച്ചും ഒരു സൂചന നൽകുന്നുണ്ട്.

 

ലീക്ക് ചെയ്യപ്പെട്ട സെൻഫോൺ 8 മിനിയുടെ ബാറ്ററി വിശദാംശങ്ങൾ

ലീക്ക് ചെയ്യപ്പെട്ട സെൻഫോൺ 8 മിനിയുടെ ബാറ്ററി വിശദാംശങ്ങൾ

അഞ്ച് വ്യത്യസ്ത കോൺഫിഗറേഷനുകളിലാണ് അസ്യൂസ് സെൻഫോൺ 8 മിനി അവതരിപ്പിക്കുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 16 ജിബി റാം + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷൻ എന്നിവയുള്ള സെൻ‌ഫോൺ 8 സീരീസ് വേരിയൻറ് കമ്പനി അവതരിപ്പിക്കും. അഞ്ച് വ്യത്യസ്ത കോൺഫിഗറേഷനുകളിലാണ് അസ്യൂസ് സെൻഫോൺ 8 മിനി അവതരിപ്പിയ്ക്കുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 16 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലുകളിൽ സെൻ‌ഫോൺ 8 സീരീസ് വേരിയൻറ് കമ്പനി അവതരിപ്പിക്കും.

4,000 എംഎഎച്ച് ബാറ്ററിയുമായി അസ്യൂസ് സെൻഫോൺ 8 മിനി
 

സെൻഫോൺ 8 സീരീസ് 16 ജിബി റാം വരെ അവതരിപ്പിക്കുമെന്ന് നിർദ്ദേശിച്ച മുൻ ലീക്കുകളുമായി ഈ വിവരങ്ങൾ ഉൾപ്പെടുന്നു. റാം, സ്റ്റോറേജ് കോൺഫിഗറേഷൻ എന്നിവ കൂടാതെ, ബാറ്ററി കപ്പാസിറ്റിയും, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ലഭിക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്. 3,835 എംഎഎച്ച് കാപ്‌സിറ്റി റേറ്റിംഗുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് സെൻഫോൺ 8 മിനിയിൽ നൽകിയിരിക്കുന്നത്. ഈ സ്മാർട്ട്‌ഫോണിൽ 30W ഫാസ്റ്റ് ചാർജ് ടെക്നോളജി ഉണ്ടായിരിക്കും. മുമ്പത്തെ ചോർച്ചകൾ 5.92 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ, എഫ്എച്ച്ഡി + റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും വരുന്നതായി നിർദ്ദേശിച്ചിട്ടുണ്ട്. ബഹ്‌ക്കിയുള്ള രണ്ട് സെൻഫോൺ 8 മോഡലുകൾ ഒരു വലിയ ഡിസ്പ്ലേയുമായി വരുമെന്ന് പറയുന്നു.

അസ്യൂസ് സെൻഫോൺ 8 മിനി

അടുത്തിടെ വന്ന ഔദ്യോഗിക ടീസർ പഞ്ച്-ഹോൾ ഡിസൈൻ വരുന്നതായി ഇതിനകം സ്ഥിരീകരിച്ചു കഴിഞ്ഞു. സെൻഫോൺ 6, സെൻഫോൺ 7 സീരീസ് എന്നിവയിൽ കമ്പനി ഫ്ലിപ്പ് ക്യാമറ ഡിസൈൻ ഒഴിവാക്കുകയാണ്. സെൻഫോൺ 8 മിനി 64 എംപി സോണി ഐഎംഎക്സ് 686 പ്രധാന ക്യാമറ അവതരിപ്പിക്കുമെന്ന് പറയുന്നു. സെൻ‌ഫോൺ 8 മിനിയ്ക്ക് അതേ സീരിസിൽ വരുന്ന മറ്റ് ഫോണുകളായ സെൻഫോൺ 8, സെൻഫോൺ 8 പ്രോ എന്നിവയിൽ വരുന്ന സ്‌നാപ്ഡ്രാഗൺ 888 പ്രോസസറായിരിക്കും നൽകുന്നത്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ തന്നെയായിരിക്കും പ്രവർത്തിക്കുന്നത്. നിലവിൽ, സെൻഫോൺ 8 മിനിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ, ഔദ്യോഗിക ടീസറുകൾ വില, ഹാർഡ്‌വെയറുകൾ എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകും.

Most Read Articles
Best Mobiles in India

English summary
On May 12, the Asus ZenFone 8 series will be unveiled. Teasers for the company's new flagship series have begun to circulate. The Snapdragon 888 processor and 5G network support are planned to be used in the ZenFone 8, ZenFone 8 Ori, and ZenFone 8 Mini.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X