സെൻഫോൺ 8 ഫ്ലിപ്പ് ഉൾപ്പെടെയുള്ള അസൂസ് സെൻഫോൺ 8 സീരീസ് ഇന്ത്യയിലേക്ക് വരുന്നു
അസ്യൂസ് അടുത്തിടെ മുൻനിര സെൻഫോൺ 8 സീരീസ് സ്മാർട്ഫോണുകൾ പുറത്തിറക്കി. അതിൽ സെൻഫോൺ 8, സെൻഫോൺ 8 ഫ്ലിപ്പ് എന്നിവ ഉൾപ്പെടുന്നു. അടുത്തിടെ, സെൻഫോൺ 8 അസ്യൂസ് 8 ഇസഡ് ആയി ഇന്ത്യയിൽ എത്തുമെന്ന് വാർത്തയുണ്ട്, അതേസമയം ഫ്ലിപ്പ് എഡിഷൻ രാജ്യത്ത് എത്തിക്കില്ല എന്നാണ് പറയുന്നത്. കമ്പനിയുടെ ലാൻഡിംഗ് പേജ് തത്സമയമായതിനാൽ ഇപ്പോൾ ഈ ഹാൻഡ്‌സെറ്റിൻറെ വരവ് സ്ഥിരീകരിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും പുതിയ മുൻനിര സ്മാർട്ഫോണിൻറെ വരവ് സ്ഥിരീകരിക്കുന്നതിനൊപ്പം അസ്യൂസ് സെൻഫോൺ 8 ഫ്ലിപ്പും പുറത്തിറക്കുമെന്ന് അസ്യൂസ് അഭിപ്രായപ്പെട്ടു. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

അസ്യൂസ് സെൻഫോൺ 8 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു
സെൻഫോൺ 8 (ഇന്ത്യയിൽ 8 ഇസഡ്) സർട്ഫോണിന് ഇപ്പോൾ അസ്യൂസ് വെബ്‌സൈറ്റിൽ ഒരു ഡെഡിക്കേറ്റഡ് പേജുണ്ട്. അതിൽ ഈ ഡിവൈസ് ഉടൻ ഇന്ത്യയിലേക്ക് വരുന്നുവെന്ന് പറയുന്നു. ഈ പുതിയ സ്മാർട്ഫോണിൻറെ എല്ലാ സവിശേഷതകളും ഈ പേജ് വെളിപ്പെടുത്തുന്നു. ഈ രണ്ട് സ്മാർട്ഫോണുകളും ഒരുമിച്ച് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ഇതിനർത്ഥം. എന്നാൽ, ഈ ഫോണുകൾ എപ്പോൾ അവതരിപ്പിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഔദ്യോഗിക ലിസ്റ്റിംഗ് പരിശോധിക്കുമ്പോൾ ഇത് ഉടൻ തന്നെ അവതരിപ്പിക്കുവാൻ സാധ്യതയുണ്ട്.

അസ്യൂസ് സെൻഫോൺ 8 സീരീസ് സ്മാർട്ഫോണുകളുടെ വിലയും, സവിശേഷതകളും
5.9 ഇഞ്ച് അമോലെഡ് എച്ച്ഡിആർ ഡിസ്പ്ലേ 120 ഹെർട്സ് റിഫ്രെഷ് റേറ്റുള്ള കോംപാക്റ്റ് മുൻനിരയാണ് സെൻഫോൺ 8. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 ചിപ്പ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. സ്നാപ്ഡ്രാഗൺ 888 പ്രോസസറുള്ള ഇന്ത്യയിലെ ആദ്യത്തെ കോംപാക്റ്റ് മുൻനിര സ്മാർട്ട്‌ഫോണാണ് ഇത്. ഈ സ്മാർട്ട്ഫോണിന് 64 മെഗാപിക്സൽ പ്രധാന ക്യാമറയും 12 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുമുള്ള ഡ്യൂവൽ പിൻ ക്യാമറകൾ ലഭിക്കുന്നു. മുൻ ക്യാമറ 12 മെഗാപിക്സലിൽ നൽകിയിരിക്കുന്നു. 30W ഫാസ്റ്റ് ചാർജിംഗുള്ള 4000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ഐപി 68 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ്, 3.5 എംഎം ഓഡിയോ ജാക്ക്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നുതുടങ്ങി കൂടുതൽ സവിശേഷതകൾ ഈ സ്മാർട്ഫോണിൽ നൽകിയിട്ടുണ്ട്.

സെൻഫോൺ 8 ഫ്ലിപ്പിൻറെ പ്രധാന സവിശേഷതയായി ഫ്ലിപ്പ് ക്യാമറ സംവിധാനം വരുന്നു. 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും സ്‌നാപ്ഡ്രാഗൺ 888 മൊബൈൽ പ്ലാറ്റ്‌ഫോമും ഇതിന് ലഭിക്കുന്നു. ഇതിന് 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും ലഭിക്കും. ഡ്യൂവൽ ക്യാമറകൾ (64 മെഗാപിക്സലും 12 മെഗാപിക്സലും) ഒരു ഫ്രണ്ട് സ്‌നാപ്പറിനേക്കാൾ ഇരട്ടിയാണ്. 5,000 എംഎഎച്ച് ബാറ്ററിയുള്ള ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നു. കൂടാതെ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, 5 ജി സപ്പോർട്ട് എന്നിവയും ഇതിലുണ്ട്. ഈ അസ്യൂസ് സെൻഫോൺ 8 സ്മാർട്ഫോണിന് 60,000 രൂപയിൽ താഴെ വില വരാം.


Click it and Unblock the Notifications








