Home
Mobile

പഞ്ച്-ഹോൾ കട്ട്ഔറ്റുമായി വരുന്ന അസ്യൂസ് സെൻഫോൺ 8ൽ ഫ്ലിപ്പ് ക്യാമറയില്ലെന്ന് വെളിപ്പെടുത്തി ടീസർ വീഡിയോ

അസ്യൂസ് നെക്സ്റ്റ് ജനറേഷൻ സെൻഫോൺ 8 ആഗോളതലത്തിൽ മെയ് 12 ന് അവതരിപ്പിക്കും. ഇതിൻറെ ചോർച്ചകൾ കമ്പനി സീരീസിൽ ഒന്നിലധികം ഡിവൈസുകൾ പുറത്തിറക്കുമെന്ന് സൂചിപ്പിക്കുന്നു. അതിൽ വാനില സെൻഫോൺ 8, സെൻഫോൺ 8 ഫ്ലിപ്പ്, ഒരു സെൻഫോൺ 8 മിനി എന്നിവ ഉൾപ്പെടുന്നു. എന്നാൽ, ഈ കാര്യം ഇതുവരെ കമ്പനി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, സെൻ‌ഫോൺ 6, 7 എന്നിവയ്ക്ക് സമാനമായ ഒരു ഫ്ലിപ്പ് ക്യാമറയേക്കാൾ വരാനിരിക്കുന്ന സെൻ‌ഫോൺ 8 ഒരു പഞ്ച്-ഹോൾ കട്ട്ഔട്ടുമായി വരുമെന്ന് കമ്പനി പ്രസിദ്ധികരിച്ച ചെയ്യ്ത ഒരു പുതിയ ടീസർ സ്ഥിരീകരിക്കുന്നു.

പഞ്ച്-ഹോൾ കട്ട്ഔറ്റുമായി വരുന്ന അസ്യൂസ് സെൻഫോൺ 8

ഈ ഹാൻഡ്‌സെറ്റ് ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയിലോ അല്ലെങ്കിൽ ശക്തമായ പ്രോസസറിലോ വരുമെന്നും സുഗമമായ പ്രകടനം നൽകുമെന്നും ഒരു ടീസർ പോസ്റ്റിൽ അസ്യൂസ് വ്യക്തമാക്കി. ട്വീറ്റിനൊപ്പം ഉൾച്ചേർത്ത വീഡിയോയിൽ വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിൻറെ മുൻവശത്തെ ഒരു ആനിമേറ്റുചെയ്‌ത രൂപരേഖയും പഞ്ച്-ഹോൾ കട്ട്ഔട്ട് കാണിക്കുന്നു. പ്രീമിയം അസ്യൂസ് സെൻഫോൺ 8 ഫ്ലിപ്പ് മോഡലിൽ ഒരു ഫ്ലിപ്പ്-അപ്പ് ക്യാമറ ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു.

സെൻഫോൺ 8 സീരീസ്

മുൻ റിപ്പോർട്ടുകൾ പ്രകാരം, സെൻഫോൺ 8 സീരീസിലെ എല്ലാ ഡിവൈസുകളിലും കുറഞ്ഞത് 120Hz ഡിസ്പ്ലേ ഉണ്ടായിരിക്കും. മാത്രവുമല്ല, 16 ജിബി വരെ റാമും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറും ഉണ്ടായിരിക്കും. എക്സ്ഡി‌എ ഡവലപ്പർ‌മാരുടെ റിപ്പോർട്ട് അനുസരിച്ച്, ഈ മൂന്ന് സ്മാർട്ട്ഫോണുകളുടെയും പേര് "സാക്ക്", "പിക്കാസോ", "വോഡ്ക" എന്നിവയാണ്. അസ്യൂസ് റോഗ് ഫോൺ 5 ൻറെ കേർണൽ സോഴ്‌സ് കോഡിനും ഫേംവെയറിനകത്തും ഈ കോഡ് നെയിമിൻറെ റഫറൻസുകൾ കണ്ടെത്തിയിട്ടുണ്ട്.

സെൻഫോൺ 8 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ?

സെൻഫോൺ 8 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ?

സെൻഫോൺ 6 സീരീസ് വരെ അസ്യൂസ് അതിൻറെ എല്ലാ ഡിവൈസുകളും ഇന്ത്യയിൽ അവതരിപ്പിച്ചു. എന്നാൽ, കഴിഞ്ഞ വർഷം സെൻഫോൺ 7 രാജ്യത്ത് അവതരിപ്പിച്ചിട്ടുണ്ടായിരുന്നില്ല. രാജ്യത്ത് ഇപ്പോഴും റോഗ് സ്മാർട്ട്ഫോൺ സീരീസ് അവതരിപ്പിക്കുന്നത് തുടരുന്നു. ഈ സ്മാർട്ഫോൺ സീരിസിൻറെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് കാത്തിരുന്ന് കാണാം.

Best Mobiles in India

English summary
The company will release several devices in the series, including the Zenfone 8, Zenfone 8 Flip, and Zenfone 8 Mini. While this has not been verified, a new teaser from the company reveals that the upcoming Zenfone 8 will feature a hole-punch cutout.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X