സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറുള്ള അസ്യൂസ് സെൻഫോൺ 8 അവതരിപ്പിച്ചു: വിലയും, സവിശേഷതകളും
കമ്പനിയുടെ ഏറ്റവും പുതിയ ഫ്രന്റ്ലൈൻ സ്മാർട്ഫോൺ അസ്യൂസ് സെൻഫോൺ 8 ബുധനാഴ്ച അവതരിപ്പിച്ചു. ഈ പുതിയ സെൻഫോൺ മോഡലിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ്. 2017 ഓഗസ്റ്റിൽ വീണ്ടും അവതരിപ്പിച്ച സെൻഫോൺ 4 പ്രോയ്ക്ക് ശേഷം അസ്യൂസിൻറെ ഏറ്റവും ചെറിയ ഫ്രന്റ്ലൈൻ സ്മാർട്ട്ഫോണായാണ് സെൻഫോൺ 8 രൂപകൽപ്പന ചെയ്തിരിക്കുന്നത്. അസ്യൂസ് സെൻഫോൺ 8 ൽ നിങ്ങൾക്ക് ഡ്യൂവൽ-പിൻ ക്യാമറകളും ഒരു ഹോൾ-പഞ്ച് ഡിസ്‌പ്ലേയും ലഭിക്കും. ഈ പുതിയ അസ്യൂസ് സെൻഫോൺ 8 സ്മാർട്ഫോണിനെ കുറിച്ചുള്ള വിശദാംശങ്ങൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

അസ്യൂസ് സെൻഫോൺ 8 സ്മാർട്ഫോണിൻറെ വിലയും, ലഭ്യതയും
അസ്യൂസ് സെൻഫോൺ 8 സ്മാർട്ഫോണിൻറെ 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 599 യൂറോ (ഏകദേശം 53,200 രൂപ) മുതൽ വിലയാരംഭിക്കുന്നു. 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് യൂറോ 669 (ഏകദേശം 59,400 രൂപ) മുതലും, 16 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് യൂറോ 799 (ഏകദേശം 71,000 രൂപ) മുതൽ വിലയാരംഭിക്കുന്നു. സെൻഫോൺ 8 ൻറെ ബേസിക് സ്റ്റോറേജ് വേരിയൻറ് തുടക്കത്തിൽ യൂറോപ്പിലും തായ്‌വാനിലും ഒബ്സിഡിയൻ ബ്ലാക്ക് കളറിൽ വിൽപ്പനയ്ക്കായി ലഭ്യമാണ്. അതേസമയം, ഹൊറൈസൺ സിൽവർ, മൂൺലൈറ്റ് വൈറ്റ് കളർ ഓപ്ഷനുകളും മറ്റ് വേരിയന്റുകളും ഈ ഫോൺ പ്രീ-ഓർഡറിനായി ലഭ്യമാണ്. എന്നാൽ, വിലയെയും മറ്റ് വിപണികളിലെ ലഭ്യതയെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

അസ്യൂസ് സെൻഫോൺ 8 സ്മാർട്ഫോണിൻറെ സവിശേഷതകൾ
ഡ്യുവൽ നാനോ സിമുള്ള അസ്യൂസ് സെൻഫോൺ 8 ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. ഇതിൽ വരുന്ന 5.9 ഇഞ്ച് ഫുൾ-എച്ച്ഡി + (1,080x2,400 പിക്‌സൽ) 120 ഹെർട്സ് സാംസങ് അമോലെഡ് ഡിസ്‌പ്ലേയിൽ 20: 9 ആസ്പെക്റ്റ് റേഷിയോയും, 1,100 നിറ്റ് പീക്ക് ബറൈറ്നെസുമുണ്ട്. ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് സുരക്ഷയും, കൂടാതെ എച്ച്ഡിആർ 10, എച്ച്ഡിആർ 10 + സർട്ടിഫൈഡുമാണ്. വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് IP68-സർട്ടിഫൈഡ് ചെയ്യ്തിട്ടുണ്ട്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC യും 16 ജിബി വരെ എൽപിഡിഡിആർ 5 റാമുമാണ് ഈ ഫോണിൻറെ കരുത്ത്.

അസ്യൂസ് സെൻഫോൺ 8 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
ഫോട്ടോകൾ പകർത്തുവാനും, വീഡിയോ കോളുകൾ ചെയ്യുവാനും എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 686 പ്രൈമറി സെൻസറും, എഫ് / 2.2 അൾട്രാ വൈഡ് ലെൻസുള്ള 12 മെഗാപിക്സൽ സോണി ഐഎംഎക്സ് 363 സെക്കൻഡറി സെൻസറുമായി ജോടിയാക്കിയ ഡ്യുവൽ റിയർ ക്യാമറ സംവിധാനം ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി അസ്യൂസ് സെൻഫോൺ 8 ന് മുൻവശത്ത് ഡ്യൂവൽ ഫേസ് ഡിറ്റക്ഷൻ ഓട്ടോഫോക്കസ് ലെൻസുള്ള 12 മെഗാപിക്സൽ സോണി ഐഎംഎക്സ് 663 ക്യാമറയുണ്ട്.

സെൻഫോൺ 8 ന് 256 ജിബി വരെ യുഎഫ്‌എസ് 3.1 സ്റ്റോറേജ് ഉണ്ട്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6/6 ഇ, ബ്ലൂടൂത്ത് വി 5.2, ജിപിഎസ് / എ-ജിപിഎസ് / നാവിക്, എൻഎഫ്‌സി, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. കൂടാതെ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

സെൻഫോൺ 8ൽ ഓഡിയോ റെക്കോർഡിംഗ് വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഓസോ ഓഡിയോ സൂം, ഇൻ-ഹൗസ് റിഡക്ഷൻ ടെക്നോളജികൾ എന്നിവ ഉപയോഗിച്ച് അസ്യൂസ് ട്രിപ്പിൾ മൈക്രോഫോണുകൾ നൽകിയിട്ടുണ്ട്. ഡിറാക് എച്ച്ഡി സൗണ്ടുള്ള ഡ്യൂവൽ സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്. ക്വിക്ക് ചാർജ് 4.0, സ്റ്റാൻഡേർഡ് പവർ ഡെലിവറി സപ്പോർട്ട് ചെയ്യുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. 30W യുഎസ്ബി പവർ അഡാപ്റ്റർ ബോക്സിൽ ലഭ്യമാണ്. ഈ ഹാൻഡ്‌സെറ്റിന് 148x68.5x8.9 മില്ലിമീറ്റർ അളവും, 169 ഗ്രാം ഭാരവുമുണ്ട്.


Click it and Unblock the Notifications







