ഇനി 'അസൂസ് അറേസ്' യുഗം! AR-VR അത്ഭുതങ്ങളുമായി ഫോൺ ഞെട്ടിക്കുന്നു!!

By GizBot Bureau
|

പ്രശസ്ഥ മൊബൈല്‍ നിര്‍മ്മാതാക്കളായ അസ്യൂസ് തങ്ങളുടെ പുതിയ മിഡ്-റേഞ്ച് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നു. അസ്യൂസ് സെന്‍ഫോണ്‍ അറേസ് എന്ന ഫോണിന് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഇറങ്ങിയ സെന്‍ഫോണ്‍ ARനു സമാനമായ സവിശേഷതകളാണ്. എന്നാല്‍ മറ്റൊരു അത്ഭുതമെന്തെന്നാല്‍, സെന്‍ഫോണ്‍ ARന്റെ വില 49,999 രൂപയും സെന്‍ഫോണ്‍ അറേസിന്റെ വില 22,700 രൂപയുമാണ്. ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ എപ്പോള്‍ എത്തുമെന്നതിനെ കുറിച്ച് യാതൊരു അറിയിപ്പും കമ്പനി നല്‍കിയിട്ടില്ല.

AR-VR അത്ഭുതങ്ങൾ

AR-VR അത്ഭുതങ്ങൾ

ഇത്തവണ അവതരിപ്പിച്ച അസ്യൂസിന്റെ ഈ ഫോണിന് കണ്ണഞ്ചിപ്പിക്കുന്ന സവിശേഷതകളാണ്. അസ്യൂസ് സെന്‍ഫോണ്‍ അറേസില്‍ നിരവധി ഓഗ്മെന്റഡ് റിയാലിറ്റിയും (AR) അതു പോലെ വെര്‍ച്ച്വല്‍ റിയാലിറ്റിയും (VR) ചേര്‍ത്തിട്ടുണ്ട്. നിലവിലെ മിക്ക ഫോണുകള്‍ക്കും കമ്പനി ആന്‍ഡ്രോയിഡ് ഓറിയോ സോഫ്റ്റ്‌വയറാണ് നല്‍കിയിരിക്കുന്നത്, എന്നാല്‍ സെന്‍ഫോണ്‍ അറേസിന് ആന്‍ഡ്രോയിഡ് നൗഗട്ടാണ്. ഈ ഒരു കാര്യമാണ് പലരേയും നിരാശാജനകമാക്കുന്നത്. എന്നാല്‍ ഈ ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോയിലോ ആന്‍ഡ്രോയിഡ് P യിലോ അപ്‌ഗ്രേഡ് ചെയ്യുമോ എന്നതിനെ കുറിച്ചും കമ്പനി വ്യക്തമാക്കിയിട്ടില്ല.

True2life ടെക്‌നോളജി

True2life ടെക്‌നോളജി

5.5 ഇഞ്ച് QHD സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്. 16:9 അനുപാതത്തില്‍ 1440x2560 പിക്‌സല്‍ റെസൊല്യൂഷനും ഉണ്ട്. ഫോണിന്റെ ഡിസ്‌പ്ലേ പാനലില്‍ True2life ടെക്‌നോളജിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സവിശേഷതയിലൂടെയാണ് ഉപയോക്താക്കള്‍ക്ക് വിആര്‍ അനുഭവങ്ങള്‍ പ്രാപ്തമാക്കുന്നത്. ഇത് കൂടാതെ ഫോണില്‍ ഓയില്‍-റിപ്പല്ലന്റ് കോട്ടിംഗും ഉണ്ട്.

7.1 ചാനല്‍ പിന്തുണയുളള TDS ഹെഡ്‌ഫോണ്‍
 

7.1 ചാനല്‍ പിന്തുണയുളള TDS ഹെഡ്‌ഫോണ്‍

സെന്‍ഫോണ്‍ അറേസിന് SonicMaster 3.0 Hi-Res Audio 384 kHz ഓഡിയോ റെക്കോര്‍ഡര്‍ ഉണ്ട്. അതിന് 7.1 ചാനല്‍ പിന്തുണയുളള TDS ഹെഡ്‌ഫോണും ഉണ്ട്. ഫോണിന്റെ ഹാര്‍ഡ്‌വയറിനെ കുറിച്ചു പറയുകയണെങ്കില്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 ചിപ്‌സെറ്റാണ്. ഇതിനോടൊപ്പം 8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് കൂടാതെ 2TB വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും കഴിയും.

മറ്റു സവിശേഷതകൾ

മറ്റു സവിശേഷതകൾ

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 23എംപി പിന്‍ ക്യാമറയാണ്. ആ പിന്‍ ക്യാമറയില്‍ അസ്യൂസിന്റെ ഹൈ-റിസൊല്യൂഷന്‍ PixalMaster 3.0 ടെക്‌നോളജിയാണ് നല്‍കിയിരിക്കുന്നത്. ഫോണിന്റെ മുന്‍ ക്യാമറ 8എംപിയാണ്. ക്വല്‍കോമിന്റെ ക്വിക് ചാര്‍ജ്ജ് 3.0 പിന്തുണയോടു കൂടിയ 3300എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്ലൂട്ടൂത്ത്, യുഎസ്ബി ടൈപ്പ് സി, 3.5mm ഹെഡ്‌ഫോണ്‍ ജാക്ക്, 4ജി എല്‍ടിഇ, വൈഫൈ എന്നിവ ഫോണിന്റെ കണക്ടിവിറ്റികളാണ്.

ഒറ്റ ക്ലിക്കില്‍ ആന്‍ഡ്രോയ്ഡ് ഉപകരണം റൂട്ട് ചെയ്യുന്നത് എങ്ങനെ?ഒറ്റ ക്ലിക്കില്‍ ആന്‍ഡ്രോയ്ഡ് ഉപകരണം റൂട്ട് ചെയ്യുന്നത് എങ്ങനെ?

Best Mobiles in India

Read more about:
English summary
Asus ZenFone Ares launched, Need To Know Everything

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X