അസൂസ് സെന്‍ഫോണ്‍ ലൈറ്റ് L1: ബഡ്ജറ്റിലൊതുങ്ങുന്ന ശരാശരി സ്മാര്‍ട്ട്‌ഫോണ്‍

|

ഈ വര്‍ഷം ആദ്യം അസൂസ് 5000 mAh ബാറ്ററിയോട് കൂടിയ സെന്‍ഫോണ്‍ മാക്‌സ് പ്രോ M1, സെന്‍ഫോണ്‍ 5Z എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിച്ചിരുന്നു. ഇവ രണ്ടും ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയെന്ന് മാത്രമല്ല കമ്പനിക്ക് സാമ്പത്തിക നേട്ടം കൊണ്ടുവരുകയും ചെയ്തു.

 
അസൂസ് സെന്‍ഫോണ്‍ ലൈറ്റ് L1: ബഡ്ജറ്റിലൊതുങ്ങുന്ന ശരാശരി സ്മാര്‍ട്ട്‌ഫോണ

ഇതിന്റെ തുടര്‍ച്ചയെന്നോണം അസൂസ് രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ കൂടി പുറത്തിറക്കിയിരിക്കുകയാണ്. സെന്‍ഫോണ്‍ മാക്‌സ് M1, സെന്‍ഫോണ്‍ ലൈറ്റ് L1 എന്നിവയാണവ. ഇതില്‍ ഏറ്റവും കുറവ് വില സെന്‍ഫോണ്‍ ലൈറ്റ് L1-ന് ആണ്. വെറും 5999 രൂപ. ഷവോമി റെഡ്മി 6A, റിയല്‍മീ C1 എന്നിവയെയാണ് ഇത് വിപണിയില്‍ നേരിടുന്നത്.

ഒരാഴ്ചയിലധികം ഉപയോഗിച്ചതിന്റെ വെളിച്ചത്തില്‍ സെന്‍ഫോണ്‍ ലൈറ്റ് L1-നെ വിലയിരുത്തുകയാണിവിടെ.

ഗുണങ്ങള്‍: ദീര്‍ഘായുസ്സുള്ള ബാറ്ററി, വേഗമേറിയ ഫെയ്‌സ് അണ്‍ലോക്ക്, മികച്ച ഡിസ്‌പ്ലേ

ദോഷങ്ങള്‍: ക്യാമറ മെച്ചപ്പെടുത്താവുന്നതായിരുന്നു, ഫിംഗര്‍പ്രിന്റ് സെന്‍സറിന്റെ അഭാവം

രൂപകല്‍പ്പന

രൂപകല്‍പ്പന

ശരാശരി നിലവാരം പുലര്‍ത്തുന്ന പ്ലാസ്റ്റിക് ബോഡിയാണ് ഫോണിന്റേത്. എന്നാല്‍ മെറ്റാലിക് ഫീലും ടെക്‌സ്ചറും നല്‍കുന്നതില്‍ കമ്പനി വിജയിച്ചിട്ടുണ്ട്. രൂപകല്‍പ്പനയുടെ കാര്യത്തില്‍ സെന്‍ഫോണ്‍ മാക്‌സ് M1-നോട് സാമ്യമുണ്ടെങ്കിലും പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഇല്ലാത്തതിനാല്‍ ഫോണുകള്‍ തമ്മില്‍ മാറിപോകില്ല. വലതുവശത്താണ് പവര്‍, വോള്യം ബട്ടണുകള്‍. മൂന്ന് കാര്‍ഡ് സ്ലോട്ടുകള്‍ ഇടതുവശത്തുണ്ട്. താഴ്ഭത്തായി USB ചാര്‍ജിംഗ് പോര്‍ട്ട് സ്ഥിതി ചെയ്യുന്നു. ഇതിന് ഇരുവശവും സ്പീക്കര്‍ ഗ്രില്ലുകളാണ്. മുകള്‍ ഭാഗത്ത് 3.5 മില്ലീമീറ്റര്‍ ഓഡിയോ ജാക്കുമുണ്ട്.

ഭാരം കുറവായതിനാല്‍ അനായാസം കൈയില്‍ വച്ച് ഉപയോഗിക്കാന്‍ കഴിയുന്നു. ആന്റിന ലൈനുകള്‍ കാണാന്‍ കഴിയുന്നില്ല. പിന്നില്‍ ഇടതുവശത്ത് മുകള്‍ ഭാഗത്തായി ഒരു ക്യാമറയുണ്ട്. ഇതിന് തൊട്ടുതാഴെ എല്‍ഇഡി ഫ്‌ളാഷും. ഇവ മാറ്റിനിര്‍ത്തിയാല്‍ പിന്നിലുള്ളത് താഴ്ഭാഗത്തായി കാണുന്ന അസൂസിന്റെ ലോഗാ മാത്രമാണ്.

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

5.45 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ആസ്‌പെക്ട് റേഷ്യോ 18:9. ഫുള്‍സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി ഇതില്‍ കനംകൂടിയ ബെസെല്‍സാണ് ഉള്ളത്. നിറങ്ങള്‍ മിഴിവോടെ നല്‍കുന്ന കുറ്റംപറയാനില്ലാത്ത ഡിസ്‌പ്ലേ തന്നെയാണ് ഫോണിന്റെ ഒരു പ്രത്യേകത. സൂര്യപ്രകാശം നേരിട്ട് പതിക്കുമ്പോള്‍ പോലും ദൃശ്യങ്ങള്‍ കൃത്യമായി കാണാന്‍ കഴിയുന്നുണ്ട്. താരതമ്യേന വില കുറവാണെങ്കിലും ഡിസ്‌പ്ലേ മികവ് പുലര്‍ത്തുന്നു.

 ഹാര്‍ഡ്‌വെയര്‍
 

ഹാര്‍ഡ്‌വെയര്‍

1.4GHz ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 SoC-യാണ് ആസൂസ് സെന്‍ഫോണ്‍ ലൈറ്റ് L1-ല്‍ ഉപയോഗിച്ചിരിക്കുന്നത്. 2GB റാം, 16 GB സ്‌റ്റോറേജ് എന്നിവയുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 GB വരെ വികസിപ്പിക്കാന്‍ കഴിയും. റിയല്‍മീ C1, റെഡ്മി 6A എന്നിവയില്‍ ഇതിനെക്കാള്‍ മികച്ച പ്രോസ്സസറുകളാണ് ഉള്ളത്. പക്ഷെ സെന്‍ഫോണ്‍ ലൈറ്റ് L1 മാന്യമായ പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

ഗെയിമുകള്‍ കളിക്കുമ്പോള്‍ ഫോണ്‍ ഇഴഞ്ഞുനീങ്ങുന്നത് വലിയ പ്രശ്‌നം തന്നെയാണ്. റാം 2GB-യില്‍ ഒതുങ്ങിയത് കൊണ്ടുള്ള പ്രശ്‌നമാണിത്. ആപ്പുകള്‍ ഓപ്പണ്‍ ചെയ്യുമ്പോഴും ഈ പ്രശ്‌നം അനുഭവപ്പെടുന്നു. ഈ വിലയ്ക്കുള്ള ഫോണില്‍ നിന്ന് ഇതിനെക്കാള്‍ മികച്ച പ്രകടനം പ്രതീക്ഷിക്കേണ്ടതില്ല.

AnTuTu ബെഞ്ച്മാര്‍ക്കില്‍ 55570 പോയിന്റും ഗീക്ക്‌ബെഞ്ച് ഡാറ്റാബേസില്‍ 2383 പോയിന്റുമാണ് ഫോണ്‍ നേടിയത്.

ക്യാമറ

ക്യാമറ

പിന്നില്‍ 13MP ക്യാമറയും മുന്നില്‍ 5MP ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. പിന്നില്‍ ഒരു ക്യാമറയേ ഉള്ളൂവെങ്കിലും പോട്രെയ്റ്റ് ഷോട്ടുകള്‍ എടുക്കാന്‍ കഴിയുന്നുണ്ട്. ഇതിന് നന്ദി പറയേണ്ടത് സോഫ്റ്റ് വെയറിനോടാണ്. ബ്യൂട്ടിമോഡ്, പനോരമ, ടൈംലാപ്‌സ് തുടങ്ങിയ ക്യാമറ ഫീച്ചറുകള്‍ ലഭ്യമാണ്. ഫോട്ടോകള്‍ ശരാശരി ഗുണമേന്മയേ പുലര്‍ത്തുന്നുള്ളൂ. സൂം ചെയ്താല്‍ പിന്നെ നോക്കണ്ട. HDR മോഡ് ഫോട്ടോകളുടെ മിഴിവ് വര്‍ദ്ധിപ്പിക്കുന്നുണ്ട്.

നല്ല പ്രകാശത്തില്‍ എടുക്കുന്ന ഫോട്ടോകള്‍ വലിയ കുഴപ്പമില്ലെങ്കിലും വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളില്‍ എടുക്കുന്ന ഫോട്ടോകള്‍ നിരാശപ്പെടുത്തും. ഈ വിലയ്ക്കുള്ള ഫോണില്‍ എല്ലാ മികച്ചത് പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലല്ലോ?

സോഫ്റ്റ്‌വെയര്‍

സോഫ്റ്റ്‌വെയര്‍

ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ അടിസ്ഥാന ZenUI5.0-യിലാണ് അസൂസ് സെന്‍ഡഫോണ്‍ ലൈറ്റ് L1-ന്റെ പ്രവര്‍ത്തനം. ഫയല്‍ മാനേജര്‍, മൊബൈല്‍ മാനേജര്‍ തുടങ്ങിയ നിരവധി നല്ല ആപ്പുകള്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്ററിയുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി പവര്‍മാസ്റ്റര്‍ പവര്‍ സേവിംഗ് മോഡും ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് ആയിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍ ഫോണ്‍ കൂടുതല്‍ മെച്ചപ്പെട്ടേനെ.

പ്രീലോഡഡ് ആപ്പുകളും കസ്റ്റമൈസേഷനും ചേര്‍ന്ന് 16GB ഇന്റേണല്‍ സ്റ്റോറേജിന്റെ നല്ലൊരു ഭാഗം അപഹരിച്ചിരിക്കുന്നു. ഇന്റര്‍ഫേസ് മികവ് പുലര്‍ത്തുന്നു. സ്‌ക്രീനില്‍ നിന്ന് സ്‌ക്രീനിലേക്കുള്ള പോക്ക് ഒരുവിധ അലോസരവും ഉണ്ടാക്കുന്നില്ല. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വികസിപ്പിക്കാന്‍ കഴിയുമെങ്കിലും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകള്‍ മെമ്മറി കാര്‍ഡില്‍ സൂക്ഷിക്കാന്‍ കഴിയുകയില്ല. ഇതൊരു പോരായ്മ തന്നെയാണ്.

ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഫെയ്‌സ് അണ്‍ലോക്കിന്റെ വേഗത എടുത്തുപറയേണ്ടതാണ്. ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഈ ഫെയ്‌സ് അണ്‍ലോക്ക് ആണ്.

ബാറ്ററി

ബാറ്ററി

3000 mAh ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഊരിമാറ്റാന്‍ കഴിയുകയില്ല. 4G നെറ്റ്‌വര്‍ക്കില്‍ പാട്ടുകള്‍ കേള്‍ക്കുകയും വീഡിയോകള്‍ കാണുകയും ചെയ്താലും ബാറ്ററി ഒരു ദിവസം നില്‍ക്കും. എന്നാല്‍ ഗെയിമുകള്‍ കളിക്കുമ്പോള്‍ ചാര്‍ജ് പെട്ടെന്ന് തീരുന്നു.

വിലയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ മാന്യമായ സൗകര്യങ്ങളോട് കൂടിയ ശരിശരി ഫോണ്‍ ആണ് സെന്‍ഫോണ്‍ ലൈറ്റ് L1. ക്യാമറയുടെ പ്രകടനവും ശരാശരി തന്നെ. ബാറ്ററി, മികച്ച ഡിസ്‌പ്ലേ, വില എന്നിവയാണ് ഫോണിന്റെ ആകര്‍ഷണങ്ങള്‍. പ്രധാന പോരായ്മകള്‍ വേഗതക്കുറവും ക്യാമറയുമാണ്. അതുകൊണ്ട് തന്നെ ഗെയിമുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നവരെ ഈ ഫോണ്‍ നിരാശപ്പെടുത്തും. ദൈനംദിന ഉപയോഗത്തില്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും ശ്രദ്ധയില്‍ പെടുകയില്ല.

സ്മാര്‍ട്ട് ടിവികളിലെ പുത്തന്‍ താരോദയമായി ടിസിഎല്‍ X4 QLED ടിവി; കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന സവിശേഷതകള്‍സ്മാര്‍ട്ട് ടിവികളിലെ പുത്തന്‍ താരോദയമായി ടിസിഎല്‍ X4 QLED ടിവി; കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന സവിശേഷതകള്‍

Best Mobiles in India

Read more about:
English summary
Asus Zenfone Lite L1 review: A average performer within your budget

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X