അസൂസ് സെന്‍ഫോണ്‍ മാക്‌സ് M1: കുറ്റംപറയാനില്ലാത്ത ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍

|

കമ്പ്യൂട്ടര്‍, ഗെയിമിംഗ് എന്നിവയ്ക്ക് പുറമെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലും അസൂസ് നിറസാന്നിധ്യമാണ്. കമ്പനിയുടെ സെന്‍ഫോണ്‍ ശ്രേണിയിലെ പുത്തന്‍ സ്മാര്‍ട്ട്‌ഫോണായ മാക്‌സ് M1 ശക്തമായ ഹാര്‍ഡ്‌വെയറും ഏറ്റവും പുതിയ സ്റ്റോക്ക് ആന്‍ഡ്രോയ്ഡുമായാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഇരുപതിനായിരം രൂപയ്ക്ക് താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ അത്ഭുതമാണ് അസൂസ് സെന്‍ഫോണ്‍ മാക്‌സ് M1.

അസൂസ് സെന്‍ഫോണ്‍ മാക്‌സ് M1: കുറ്റംപറയാനില്ലാത്ത ബഡ്ജറ്റ് സ്മാര്‍ട്ട്‌

അസൂസ് സെന്‍ഫോണ്‍ മാക്‌സ് M1-ന്റെ വില 7499 രൂപയാണ്. ഷവോമി റെഡ്മി 6A, നോക്കിയ 2.1, ജിയോണി P7 എന്നിവ മാക്‌സ് M1-ല്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

ഒരാഴ്ചക്കാലം സെന്‍ഫോണ്‍ മാക്‌സ് M1 ഉപയോഗിച്ചതിന്റെ വെളിച്ചത്തില്‍ ഫോണിന്റെ ഗുണവും ദോഷവും വിലയിരുത്തുകയാണ്.

രൂപകല്‍പ്പന

രൂപകല്‍പ്പന

അസൂസ് സെന്‍ഫോണ്‍ മാക്‌സ് M1 നിര്‍മ്മിച്ചിരിക്കുന്നത് പ്ലാസ്റ്റിക് ഉപയോഗിച്ചാണ്. എന്നാല്‍ ആദ്യകാഴ്ചയില്‍ ഇത് ലോഹനിര്‍മ്മിതമാണെന്ന തെറ്റിദ്ധാരണ ഉണ്ടാകാം. സെന്‍ഫോണ്‍ മാക്‌സ് പ്രോ M1-ന്റെ രൂപകല്‍പ്പനയില്‍ നിന്ന് ഇതിന് കാര്യമായ വ്യത്യാസമില്ല. പിന്നില്‍ ഒരു ക്യാമറയാണുള്ളത്. ഇടത് മൂലയില്‍ ലംബമായി ക്യാമറ സ്ഥാപിച്ചിരിക്കുന്നു. മധ്യഭാഗത്തായി അസൂസ് ബ്രാന്‍ഡിംഗോട് കൂടിയ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ കാണാം. വലതുവശത്താണ് പവര്‍ ബട്ടണും വോള്യം കീകളും. ഇരട്ട സ്ലിം കാര്‍ഡ് സ്ലോട്ടും മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഇടതുവശത്താണ്. താഴ്ഭാഗത്ത് മൈക്രോ യുഎസ്ബു ചാര്‍ജിംഗ് പോര്‍ട്ട് സ്ഥാപിച്ചിരിക്കുന്നു. ഇതിന്റെ ഇരുവശത്തുമായാണ് സ്പീക്കര്‍ ഗ്രില്ലുകള്‍. മുകളില്‍ 3.5 മില്ലീമീറ്റര്‍ ഹെഡ്‌ഫോണ്‍ ജാക്കുണ്ട്. രൂപകല്‍പ്പനയുടെ കാര്യത്തില്‍ അസൂസ് പ്രകടിപ്പിച്ചിരിക്കുന്ന മികവ് എടുത്തുപറയേണ്ടതാണ്.

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

സെന്‍ഫോണ്‍ മാക്‌സ് M1-ല്‍ 5.99 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. റെസല്യൂഷന്‍ 2160x1080 പിക്‌സല്‍. 18:9 ആണ് ആസ്‌പെക്ട് റേഷ്യോ. കോണ്‍ട്രാസ്റ്റ് റേഷ്യോ 1500:1 ആണ്. ഇത് നിറങ്ങള്‍ക്ക് കൂടുതല്‍ ആഴം നല്‍കുന്നുണ്ട്. സൂര്യപ്രകാശം നേരിട്ട് പതിക്കുമ്പോള്‍ ചെറിയൊരു മങ്ങല്‍ അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ യൂട്യൂബ് വീഡിയോകള്‍ കാണുമ്പോള്‍ ബ്രൈറ്റ്‌നസ്സില്‍ ഒരു പ്രശ്‌നവും ഇല്ല. എച്ച്ഡി വീഡിയോ സ്ട്രീമിംഗും നിലവാരം പുലര്‍ത്തുന്നു. ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആയിരുന്നിട്ടും ഇത് ഗെയിമുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നവരോട് നീതി പുലര്‍ത്തുന്നു. PUBG പോലുള്ള ഗെയിമുകളില്‍ നടത്തിയ പരീക്ഷണം മികച്ച അനുഭവമാണ് തന്നത്. വലിയ ഇഴച്ചിലോ ഒന്നുമില്ല.

സോഫ്റ്റ്‌വെയര്‍
 

സോഫ്റ്റ്‌വെയര്‍

ZenUI 5.0-യോട് കൂടിയ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോയിലാണ് അസൂസ് സെന്‍ഫോണ്‍ മാക്‌സ് M1 പ്രവര്‍ത്തിക്കുന്നത്. പുതിയ യൂസര്‍ ഇന്റര്‍ഫേസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ZenUI5.0-ലെ പല ഫീച്ചറുകളും ഉപയോഗപ്രദമാണ്. നാവിഗേഷന്‍ ബാര്‍ മറയ്ക്കാനും സ്‌ക്രീനില്‍ ഫ്രീസ് ചെയ്യാനും കഴിയും.

ഫയല്‍ മാനേജര്‍, മൊബൈല്‍ മാനേജര്‍ എന്നീ പ്രയോജനകരമായ ആപ്പുകള്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പവര്‍ മാസ്റ്റര്‍ പവര്‍ സേവിംഗ് മോഡ് ആണ് എടുത്തുപറയേണ്ട മറ്റൊരു പ്രധാന സവിശേഷത. ബാറ്ററിയുടെ ഉപയോഗം കാര്യക്ഷമമാക്കാന്‍ ഇത് സഹായിക്കുന്നു. സെന്‍ഫോണ്‍ മാക്‌സ് M1-ന്റെ ഏറ്റവും പ്രധാന ആകര്‍ഷണം UI തന്നെയാണ്.

ഫോണിന്റെ ഇന്റേണല്‍ മെമ്മറിയുടെ നല്ലൊരു ഭാഗം പ്രീലോഡഡ് ആപ്പുകള്‍ കൈയടക്കിയിരിക്കുന്നു. എന്നാല്‍ പ്രത്യേക മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുള്ളതിനാല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ.

അതിവേഗം പ്രവര്‍ത്തിക്കുന്ന ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചറാണ് ഫോണിന്റെ മറ്റൊരു ആകര്‍ഷണം. പിന്നില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറുമുണ്ട്. ഫിംഗര്‍പ്രിന്റ് സ്‌കാനറിന്റെ പ്രവര്‍ത്തനം നിരാശാജനകമാണ്. പലപ്പോഴും ഇതുപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിയാതെ വരുന്നുണ്ട്. ഫിംഗര്‍പ്രിന്റ് സ്‌കാനറിന്റെ പ്രതികരണ സമയവും (Response Time) കൂടുതലാണ്.

ക്യാമറ

ക്യാമറ

എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 13 MP ക്യാമറയാണ് പിന്നിലുള്ളത്. f/2.0 അപെര്‍ച്ചര്‍, ഫെയ്‌സ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ് എന്നിവയാണ് ഈ ക്യാമറയുടെ പ്രധാന സവിശേഷതകള്‍. f/2.2 അപെര്‍ച്ചറോട് കൂടിയ 8MP ക്യാമറയാണ് മുന്നില്‍.

ഓട്ടോ, ബ്യൂട്ടി, പ്രോ, പനോരമ, ടൈം ലാപ്‌സ്, പോട്രെയ്റ്റ്, എച്ച്ഡിആര്‍ എന്നീ ഫീച്ചറുകള്‍ ക്യാമറ ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സാധ്യമായ എല്ലാ സാഹചര്യങ്ങളിലും ഫോട്ടോകള്‍ എടുത്തു പരീക്ഷണം നടത്തി. വിലയ്‌ക്കൊത്ത മൂല്യം ക്യാമറ നല്‍കുന്നുണ്ട്. സെല്‍ഫി ക്യാമറയുടെ പ്രകടനം മികച്ചതാണ്. അതിനാല്‍ സെല്‍ഫി പ്രേമികളെ ഫോണ്‍ ഒരിക്കലും നിരാശപ്പെടുത്തുകയില്ല.

 

ബാറ്ററി

ബാറ്ററി

ഇളക്കിയെടുക്കാന്‍ കഴിയാത്ത 4000 mAh ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 4G-യില്‍ ഓഡിയോയും വീഡിയോയും പ്ലേ ചെയ്താലും ബാറ്ററി ഒരു ദിവസം നില്‍ക്കും. ഗെയിമുകള്‍ ബാറ്ററി ചാര്‍ജ് കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഇതൊഴിച്ച് നിര്‍ത്തിയാല്‍ ബാറ്ററിയുടെ പ്രകടനം മികച്ചതാണ്.

ആകര്‍ഷകമായ ഒരു ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണ്‍

ആകര്‍ഷകമായ ഒരു ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണ്‍

അസൂസ് സെന്‍ഫോണ്‍ മാക്‌സ് M1 ആകര്‍ഷകമായ ഒരു ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണ്‍ ആണെന്ന് നിസ്സംശയം പറയാം. മൊത്തത്തിലുള്ള മികച്ച പ്രകടനം ഉപയോഗപ്രമായ ഫീച്ചറുകള്‍ എന്നിവ എടുത്തുപറയേണ്ടതാണ്. പിന്നിലെ ക്യാമറയുടെയും ഫിംഗര്‍പ്രിന്റ് സ്‌കാനറിന്റെയും പോരായ്മകള്‍ മാറ്റിനിര്‍ത്തിയാല്‍ ഈ വിലയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണ് സെന്‍ഫോണ്‍ മാക്‌സ് M1. മികച്ച ബാറ്ററി, മനോഹരമായ ഡിസ്‌പ്ലേ, ആകര്‍ഷകമായ വില ഇവയാണ് ഫോണിന്റെ ഹൈലൈറ്റുകള്‍. ഗെയിംമിംഗും മികച്ച അനുഭവം നല്‍കുന്നു.

Q3 2018': ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍...!Q3 2018': ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍...!

Best Mobiles in India

Read more about:
English summary
Asus Zenfone Max M1 review: A decent smartphone in budget segment

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X