അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് M1, സെന്‍ഫോണ്‍ ലൈറ്റ് L1 എന്നിവയ്ക്ക് 2000 രൂപ ഇളവ്

അസ്യസ് സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് നല്ലൊരു സന്തോഷ വാര്‍ത്ത. അതായത് അസ്യൂസ് തങ്ങളുടെ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വില കുറച്ചിരിക്കുകയാണ്. ഒന്ന് സെന്‍ഫോണ്‍ മാക്‌സ് M1, മറ്റൊന്ന് സെന്‍ഫോണ്‍ ലൈറ്റ്

|

അസ്യസ് സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് നല്ലൊരു സന്തോഷ വാര്‍ത്ത. അതായത് അസ്യൂസ് തങ്ങളുടെ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വില കുറച്ചിരിക്കുകയാണ്. ഒന്ന് സെന്‍ഫോണ്‍ മാക്‌സ് M1, മറ്റൊന്ന് സെന്‍ഫോണ്‍ ലൈറ്റ് L1.

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് M1, സെന്‍ഫോണ്‍ ലൈറ്റ് L1 എന്നിവയ്ക്ക് 2000

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് M1

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് M1

ഈ രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍ക്കും 2000 രൂപയാണ് കുറച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ അവസാനമാണ് ഈ ഫോണുകള്‍ അവതരിപ്പിച്ചത്.

ഫോണുകളുടെ വിലക്കിഴിവ്

ഫോണുകളുടെ വിലക്കിഴിവ്

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് M1 8999 രൂപയ്ക്കാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ 2000 രൂപ വിലക്കിഴിവിനു ശേഷം 6999 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം. എന്നാല്‍ സെന്‍ഫോണ്‍ ലൈറ്റ് L1 6999 രൂപയ്ക്കാണ് അവതരിപ്പിച്ചത്.

 സെന്‍ഫോണ്‍

സെന്‍ഫോണ്‍

2000 രൂപ വിലക്കിഴിവിനു ശേഷം ഈ ഫോണ്‍ നിങ്ങള്‍ക്ക് 4999 രൂപയ്ക്കു വാങ്ങാം. എന്നാല്‍ ഓണ്‍ലൈന്‍ റീട്ടെയിലര്‍ ഫ്‌ളിപ്കാര്‍ട്ടിലാണ് ഡിസ്‌ക്കൗണ്ട് വില നല്‍കിയിരിക്കുന്നത്.

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് M1, ലൈറ്റ് L1 സവിശേഷതകള്‍

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് M1, ലൈറ്റ് L1 സവിശേഷതകള്‍

ഈ രണ്ടു ഫോണുകള്‍ക്കും 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ്. സ്‌നാപ്ഡ്രാഗണ്‍ 430 SoC പ്രോസസറാണ് ഫോണില്‍. സെന്‍ഫോണ്‍ മാക്‌സ് M1ന് 3ജിബി റാം, 32ജിബി സ്‌റ്റോറേജും സെന്‍ഫോണ്‍ ലൈറ്റ് L1ന് 2ജിബി റാം, 16ജിബി സ്‌റ്റോറേജുമാണ്. 256ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാന്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ട്.

ഫ്‌ളിപ്പ്കാർട്ട്

ഫ്‌ളിപ്പ്കാർട്ട്

13എംപി റിയര്‍ ക്യാമറയാണ് ഈ രണ്ടു ഫോണുകള്‍ക്കും. ക്യാമറയില്‍ അസ്യൂസ് പിക്‌സല്‍മാസ്റ്റര്‍, ലൈവ് ബ്യൂട്ടി, എച്ച്ഡിആര്‍ എന്നീ സവിശേഷതകളും ഉണ്ട്. സെന്‍ഫോണ്‍ മാക്‌സ് M1ന് 8എംപി സെല്‍ഫി ക്യാമറയും 4000എംഎഎച്ച് ബാറ്ററിയും സെന്‍ഫോണ്‍ ലൈററ് L1ന് 5എംപി സെന്‍ഫി ക്യാമറയും 3000എംഎഎച്ച് ബാറ്ററിയുമാണ്.

Best Mobiles in India

English summary
Both these smartphones have received a price cut of Rs. 2,000 in the country. Asus launched these two smartphones back in October last year. Both these smartphones have almost similar specifications such as Snapdragon 430 SoC except for minor differences.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X