രണ്ട് പുത്തന്‍ മോഡല്‍ സ്മാര്‍ട്ട്‌ഫോണുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് അസ്യൂസ്; വില 9,999 രൂപ മുതല്‍

|

സ്മാര്‍ട്ട്‌ഫോണ്‍ വിപണി ചൂടുപിടിക്കുകയാണ്. നിരവധി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ വിപണി കീഴടക്കുമ്പോള്‍ അവയോടൊപ്പം നില്‍ക്കാന്‍ വീണ്ടും എത്തുകയാണ് പ്രമുഖ ഇലക്ട്രോണിക് നിര്‍മാതാക്കളായ അസ്യൂസ്. രണ്ട് പുത്തന്‍ മോഡലുകളെ വിപണിയിലെത്തിച്ചാണ് അസ്യൂസ് ശ്രേണിയൊരുക്കുന്നത്.

 

അസ്യൂസ്

അസ്യൂസ്

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2, അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് എം2 എന്നിവയാണ് പുതുതായി ഇന്ത്യയില്‍ അവതരിപ്പിച്ച രണ്ടു മോഡലുകള്‍. 12,999 രൂപ മുതലാണ് മാക്‌സ് പ്രോ എം2വിന്റെ വില ആരംഭിക്കുന്നത്. 3 ജി.ബി റാം വേരിയന്റിന് 12,999 രൂപയും 4 ജി.ബി റാം വേരിയന്റിന് 14,999 രൂപയും 6 ജി.ബി റാം വേരിയന്റിന് 16,999 രുപയുമാണ് വില.

 വില ആരംഭിക്കുന്നത്

വില ആരംഭിക്കുന്നത്

സെന്‍ഫോണ്‍ മാക്‌സ് എം2വിന്റെ വില ആരംഭിക്കുന്നത് 9,999 രുപ മുതലാണ്. 3 ജി.ബി റാം വേരിയന്റിനാണ് ഈ വില. 4 ജി.ബി വേരിയന്റിന്റെ വില 11,999 രൂപയുമുണ്ട്. ഇരു മോഡലുകളെയും കുറിച്ച് കൂടുതല്‍ വിവരിക്കുന്നതിനു മുന്‍പൊരു കാര്യം. മാക്‌സ് പ്രോ എം1, സെന്‍ഫോണ്‍ 5സെഡ് എന്നീ മോഡലുകള്‍ക്കായി 2019 ജനുവരി മുതല്‍ ആന്‍ഡ്രോയിഡ് 9.0 പൈയിലേക്ക് അപ്‌ഡേറ്റ് ലഭിക്കും. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ...

ഗൊറില്ല ഗ്ലാസ് 6
 

ഗൊറില്ല ഗ്ലാസ് 6

ഗൊറില്ല ഗ്ലാസ് 6 സുരക്ഷയോടെയെത്തുന്ന ആദ്യ ഫോണാണ് മാക്‌സ് പ്രോ എം2 എന്നതാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രീമിയം ലുക്കു കൊണ്ടും ഈ മോഡല്‍ വ്യത്യസ്തനാകുന്നുണ്ട്. മാക്‌സ് പ്രോ എം2വിനും ജനുവരി 2019 മുതല്‍തന്നെ ആന്‍ഡ്രോയിഡ് 9.0 പൈയിലേക്കുള്ള അപ്‌ഡേഷന്‍ ലഭിക്കും. കമ്പനി തന്നെയാണ് പുറത്തിറക്കല്‍ ചടങ്ങില്‍ ഇക്കാര്യം അറിയിച്ചത്.

മാക്‌സ് പ്രോ എം2 സവിശേഷതകള്‍

മാക്‌സ് പ്രോ എം2 സവിശേഷതകള്‍

6.26 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 19:9 ആണ് ആസ്‌പെക്ട് റേഷ്യോ. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍ ഫോണിനു കരുത്തു പകരുന്നു. 3,4,6 ജി.ബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. 3 ജി.ബി വേരിയന്റിന് 32 ജി.ബി ഇന്റേണല്‍ മെമ്മറിയും 4,6 ജി.ബി വേരിയന്റുകള്‍ക്ക് 64 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്.

ആന്‍ഡ്രോയിഡ് 8.0 ഓറിയോ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നിവ പ്രീ-ലോഡഡ് ആപ്പുകളായി ഫോണിലുണ്ടാകും. 5000 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമറ ക്വാളിറ്റിയുടെ കാര്യത്തിലും മികവു പുലര്‍ത്തിയ മോഡലാണ് മാക്‌സ് പ്രോ എം2.

12 മെഗാപിക്‌സലിന്റെ പ്രൈമറി സെന്‍സര്‍, 5 മെഗാപിക്‌സലിന്റെ ഡെപ്ത്ത് സെന്‍സര്‍ എന്നിവയാണ് പിന്‍ ക്യാമറകള്‍. മുന്നില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് 13 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്. മുന്നിലും ഫ്‌ളാഷുണ്ട്. ക്യാമറയുടെ മാനുവല്‍ കണ്ട്രോളിംഗിനായും എ.ഐ സീന്‍ ഡിറ്റക്ഷനുവേണ്ടിയം ഡിസംബര്‍ മാസം പുതിയൊരു അപ്‌ഡേഷനും ലഭിക്കും.

മൈക്രോ യു.എസ്.ബി പോര്‍ട്ടാണ് ചാര്‍ജിംഗിനായുള്ളത്. നോട്ടിഫിക്കേഷന്‍ എല്‍.ഇ.ഡിയും ഫോണിലുണ്ട്. 175 ഗ്രാമാണ് ഫോണിന്റെ ഭാരം. ഇരട്ട സിം വോള്‍ട്ട് സ്റ്റാന്‍ഡ് ബൈയാണ് ഫോണിന്റ മറ്റൊരു പ്രത്യേകത. ഫേസ് ലോക്ക് സംവിധാനവും ഫോണില്‍ പ്രവര്‍ത്തിക്കും.

മാക്‌സ് എം2 സവിശേഷതകള്‍

മാക്‌സ് എം2 സവിശേഷതകള്‍

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 632 ചിപ്പ്‌സെറ്റാണ് ഫോണിലുള്ളത്. 3ജി.ബി, 4 ജിബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. ഇരട്ട സിം മോഡലായ മാക്‌സ് എം2വില്‍ 6.26 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണുള്ളത്. 19:9 ആണ് ആസ്‌പെക്ട് റേഷ്യോ. 13,2 മെഗാപിക്‌സലുകളുടെ ഇരട്ട പിന്‍ ക്യാമറയും 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്.

ഇ.ഐ.എസ് സംവിധാനം മുന്‍ ക്യാമറയില്‍ അസ്യൂസ് ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ഫോട്ടോഗ്രഫി പ്രേമികള്‍ക്കായുള്ള പ്രത്യേക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ് ക്യാമറ. 4,000 മില്ലി ആംപയറിന്റെ കരുത്തന്‍ ക്യാമറയും ഫോണിന്റെ പ്രത്യേകതയാണ്. 160 ഗ്രാമാണ് ഫോണിന്റെ ഭാരം. ഫേസ് അണ്‍ലോക്ക്, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവ സുരക്ഷയ്ക്കായുണ്ട്.

വില

വില

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2

12,999 രൂപ (3ജി.ബി,32ജി.ബി)

14,999 രൂപ (4 ജി.ബി, 64 ജി.ബി)

16,999 രുപ (6 ജി.ബി, 64 ജി.ബി)

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് എം2

9,999 രുപ (3 ജി.ബി, 32ജി.ബി)

11,999 രുപ (4ജി.ബി, 64 ജി.ബി)

ഡാമേജ് സുരക്ഷയ്ക്കായി 1,299 രൂപയുടെ ഇന്‍ഷുറന്‍സ് പ്ലാന്‍ കേവലം 99 രൂപയ്ക്കും കമ്പനി വാഗ്ദാനം നല്‍കുന്നുണ്ട്.

ബുക്ക് ചെയ്ത IRCTC ടിക്കറ്റില്‍ യാത്രക്കാരുടെ പേര് എങ്ങനെ മാറ്റാം?ബുക്ക് ചെയ്ത IRCTC ടിക്കറ്റില്‍ യാത്രക്കാരുടെ പേര് എങ്ങനെ മാറ്റാം?

Best Mobiles in India

Read more about:
English summary
Asus ZenFone Max Pro M2 Launched in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X