സവിശേഷതകളില്‍ കേമന്‍, കരുത്തന്‍ പെര്‍ഫോമന്‍സ്; അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 റിവ്യൂ

|

2018ല്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച ബ്രാന്‍ഡാണ് അസ്യൂസ്. വിപണിയില്‍ കിടിലന്‍ കൊള്ളിക്കുന്ന ഒരുപിടി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളാണ് കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയത്. ബഡ്ജറ്റ് റേഞ്ചിലും മിഡ്‌റേഞ്ചിലും അതുപോലെ ഫ്‌ളാഗ്ഷിപ്പ് വിലയിലും കിടിലന്‍ മോഡലുകള്‍ ആരാധകര്‍ക്കു മുന്നിലെത്തി. ഇതില്‍ സെന്‍ഫോണ്‍ മാക്‌സ് പ്രോ എം1, സെന്‍ഫോണ്‍ ലൈറ്റ് 1 എന്നീ ബഡ്ജറ്റ് മോഡലുകള്‍ മികവു പുലര്‍ത്തി.

 
സവിശേഷതകളില്‍ കേമന്‍, കരുത്തന്‍ പെര്‍ഫോമന്‍സ്; അസ്യൂസ് സെന്‍ഫോണ്‍ മാക്

ഫ്‌ളാഗ്ഷിപ്പ് ശ്രേണിയില്‍ സെന്‍ഫോണ്‍ 5Z വ്യത്യസ്തമായി. 2018 അവസാനത്തോടെ പുറത്തിറങ്ങിയ അസ്യൂസ് ROG ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണ്‍ ഏവരെ അതിശയിപ്പിച്ചു. ഗെയിമര്‍മാരുടെ സ്വപ്‌ന ഫോണായി ഈ മോഡല്‍ മാറുകയും ചെയ്തു. സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 എന്ന കരുത്തന്‍ മോഡലിനെ അവതരിപ്പിച്ചാണ് 2018ല്‍ അസ്യൂസ് തങ്ങളുടെ വിപണി അവസാനിപ്പിച്ചത്.

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം 1ന്റെ പിന്മുറക്കാരനായാണ് എം2 വിന്റെ വരവ്. ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ പുതിയൊരു മുതല്‍ക്കൂട്ടായിരിക്കുകയാണ് എം2 മോഡല്‍. ഷവോമി റെഡ്മി നോട്ട് 6 പ്രോയ്ക്കാണ് എം2 പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുന്നത്. സ്പീഡി സി.പി.യു, സ്റ്റോക്ക് ആന്‍ഡ്രോയിഡ്, കരുത്തന്‍ ബാറ്ററി എന്നിവയാണ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 വിന്റെ എടുത്തുപറയാവുന്ന പ്രത്യേകതകള്‍.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ മനമിളക്കുന്ന സവിശേഷതകളാണ് ഈ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സവിശേഷതകളെ വെറും പേപ്പറില്‍ മാത്രമൊതുക്കാതെ ഫോണിന്റെ പ്രവര്‍ത്തനത്തില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് അസ്യൂസ്. ഒരാഴ്ചയോളം ഈ മോഡലിനെ നമ്മള്‍ റിവ്യൂ നടത്തുകയുണ്ടായി. ഫോണിനെക്കുറിച്ച് മനസിലാക്കിയവെല്ലാം താഴെ പറയുന്നുണ്ട്. തുടര്‍ന്നു വായിക്കൂ.....


 ഡിസൈന്‍; ഡ്യൂറബിള്‍ പ്ലാസ്റ്റിക് ഡിസൈന്‍

ഡിസൈന്‍; ഡ്യൂറബിള്‍ പ്ലാസ്റ്റിക് ഡിസൈന്‍

12,999 രൂപയില്‍ വില ആരംഭിക്കുന്ന ഈ മോഡലിന് കിടിലന്‍ ഡിസൈനാണ് കമ്പനി നല്‍കിയിരിക്കുന്നത്. സ്മൂത്ത് ഡിസൈന്‍ ലേയൗട്ടുള്ളതാണ് മോഡല്‍. പിന്നില്‍ ഗ്ലോസി പാനലോടു കൂടിയ പ്ലാസ്റ്റിക് കേസിംഗാണ് ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഫോണ്‍ മുഴുവന്‍ ഗ്ലാസില്‍ നിര്‍മിച്ചതായി തോന്നും. ഫോണിനെ കയ്യിലെടുക്കുമ്പോള്‍ മാത്രമാണ് പ്ലാസ്റ്റിക്കാണെന്ന് മനസ്സിലാവുക.

റെഡ്മി നോട്ട് 6പ്രോയെയും നോക്കിയ 6.1നെയും അപേക്ഷിച്ച് പ്രോ എം2വിന് കിടിലന്‍ ഡിസൈന്‍ തന്നെയാണെന്നു പറയാം. കേസിംഗ് പ്ലാസ്റ്റിക് ആണെങ്കിലും ഡാമേജ് റെസിസ്റ്റന്റാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ന് വിപണിയിലുള്ള ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ ക്വാളിറ്റിയില്‍ ഈ മോഡല്‍ മുന്നില്‍തന്നെ നില്‍ക്കുന്നു. ഉപയോഗിക്കുന്ന സമയത്ത് രണ്ടു തവണയിലധികം ഫോണ്‍ താഴെ വീണെങ്കിലും കാര്യമായ ഡാമേജം സംഭവിച്ചിട്ടില്ല. ഡിസ്‌പ്ലേ കരുത്തിനായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 6 സുരക്ഷയുമുണ്ട്.

 ഫിംഗര്‍പ്രിന്റ് മാഗ്നെറ്റ്

ഫിംഗര്‍പ്രിന്റ് മാഗ്നെറ്റ്

പിന്നില്‍ ഗ്ലാസ് പാനലായതുകൊണ്ടുതന്നെ ഫിംഗര്‍പ്രിന്റ് അനാവശ്യമായി പതിയാന്‍ ഇടയുണ്ട്. ഫോണിന്റെ പിന്‍ ഭാഗം നിരന്തരം വൃത്തിയാക്കുകയെന്നത് ശ്രമകരമായതു കൊണ്ടുതന്നെ കെയിസ് ഉപയോഗിക്കുന്നതാകും നല്ലത്. പിന്നില്‍ മുകള്‍വശത്ത് ഇടത്തേയറ്റത്തായി ഇരട്ട ലെന്‍സ് ക്യാമറയുണ്ട്. ക്യാമറയോടൊപ്പം ഫിംഗര്‍പ്രിന്റ് സ്‌കാനറും ഇടംപിടിച്ചിട്ടുണ്ട്. വിരലിന്‍ കൃത്യമായി സ്‌കാനറില്‍ വയ്‌ക്കൊനുള്ള സംവിധാനവുമുണ്ട്.

വളരെ ലളിതമായി ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ഇതിലൂടെ കഴിയുന്നുണ്ട്. ഫോണിന്റെ വലതു ഭാഗത്താണ് വോളിയം റോക്കറും പവര്‍ കീയും ഇടംപിടിച്ചിരിക്കുന്നത്. സിം കാര്‍ഡ് േ്രട ഇടതുവശത്താണ്. ഫോണിന്റെ താഴ്ഭാഗത്താണ് 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്ക് ഘടിപ്പിച്ചിരിക്കുന്നത്. ചാര്‍ജിംഗിനായി സ്റ്റാന്റേര്‍ഡ് മൈക്രോ യു.എസ്.ബി പോര്‍ട്ടാണുള്ളത്.

കരുത്തന്‍ ബാറ്ററി
 

കരുത്തന്‍ ബാറ്ററി

ഫോണിന് വലിയ ഡിസ്‌പ്ലേയുള്ളതു കൊണ്ടുതന്നെ കരുത്തന്‍ ബാറ്ററി സംവിധാനമാണ് അസ്യൂസ് ഈ മോഡലിനായി ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഭാരത്തിലോ മറ്റോ വ്യത്യാസമില്ല. ഒരു കൈയ്യില്‍ വളരെ ലൈറ്റായി ഫോണ്‍ കൊണ്ടുനടക്കാനാകും. ഗ്രിപ്പിനായി കര്‍വ്ഡ് വശങ്ങളുണ്ട്. എന്നാല്‍ പിന്നില്‍ ഗ്ലോസി പാനലുള്ളതു കൊണ്ടുതന്നെ കെയിസ് ഉപയോഗിക്കുന്നത് നല്ലതാണ്. ആകെ നോക്കിയാല്‍ ഫോണ്‍ കിടിലനാണ്.

ഡിസ്‌പ്ലേയിലും കേമന്‍

ഡിസ്‌പ്ലേയിലും കേമന്‍

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേ പാനലാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 19:9 ആണ് ആസ്‌പെക്ട് റേഷ്യോ. 1080X2280 പിക്‌സലാണ് സ്‌ക്രീന്‍ റെസലൂഷന്‍. മുകളിലായി മിഡ് സൈസ് നോച്ച് ഉപയോഗിച്ചിരിക്കുന്നു. മുന്‍ ക്യാമറയോടൊപ്പം എല്‍.ഇ.ഡി ഫ്‌ളാഷും രണ്ട് സെന്‍സറുകളും ഇടംപിടിച്ചിട്ടുണ്ട്.

മുന്നില്‍ ഒരുഭാഗത്തായി നോട്ടിഫിക്കേഷന്‍ എല്‍.ഇ.ഡിയുമുണ്ട്. ഓറഞ്ച്, പച്ച നിറങ്ങളിലുള്ളതാണിവ. ചുറ്റും കട്ടിയുള്ള ബേസില്‍സ് ചേര്‍ന്നതാണ് ഡിസ്‌പ്ലേ. പരമാവധി ഡിസ്‌പ്ലേ സര്‍ഫസിനായാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. ഇന്‍ഡോറില്‍ ഓപ്റ്റിമം ബ്രൈറ്റ്‌നസ് ഫോണ്‍ വാഗ്ദാനം നല്‍കുന്നുണ്ട്. എന്നാല്‍ നേരെ പതിക്കുന്ന സൂര്യപ്രകാശത്തില്‍ ഡിസ്‌പ്ലേയില്‍ ചില പോരായ്മകളുള്ളതായി കണ്ടെത്താനായി.

ഡിസ്‌പ്ലേ സെറ്റിങ്‌സില്‍ മാറ്റം വരുത്തി കളര്‍ ടെംപറേച്ചര്‍ ക്രമീകരിക്കാനുള്ള സൗകര്യവും ഈ മോഡലിലുണ്ട്. ഉയരം കൂടിയ ഡിസ്‌പ്ലേ കിടിലന്‍ വ്യൂവിംഗ് ആംഗിളും കൂടുതല്‍ വീഡിയോ ക്വാളിറ്റിയും ഉറപ്പു നല്‍കുന്നു.

 ബഡ്ജറ്റ് വിലയില്‍ ഗൊറില്ല ഗ്ലാസ് സുരക്ഷ

ബഡ്ജറ്റ് വിലയില്‍ ഗൊറില്ല ഗ്ലാസ് സുരക്ഷ

സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 എന്നത് ഒരു ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണാണ്. ഇതില്‍ ഡിസ്‌പ്ലേ സുരക്ഷയ്ക്കായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 6 ഉപയോഗിക്കാനായത് കമ്പനിയുടെ വിജയമാണ്. ഒരു മീറ്ററിലധികം ഉയരെ നിന്നും 15 വീഴ്ചകള്‍ വരെ ഇതിലൂടെ ഡിസ്‌പ്ലേ പ്രതിരോധിക്കും. ഈ വിലയില്‍ പരമാവധി ഗൊറില്ല ഗ്ലാസ് 3/4 എന്നിവ മാത്രം പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ഗൊറില്ല ഗ്ലാസ് 6 ഉപയോഗിച്ചത് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2വിനെ വ്യത്യസ്തനാക്കി.

ഇരട്ട പിന്‍ക്യാമറ; കരുത്തന്‍ സെല്‍ഫി ക്യാമറ

ഇരട്ട പിന്‍ക്യാമറ; കരുത്തന്‍ സെല്‍ഫി ക്യാമറ

സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 വില്‍ ഇരട്ട ലെന്‍സുള്ള പിന്‍ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. 12+5 മെഗാപിക്‌സലിന്റെ സോണി IMX486 സെന്‍സറോടു കൂടിയ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. ക്യാമറ ഹാര്‍ഡ്-വെയര്‍ മികവു പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതിലെടുക്കുന്ന ഫോട്ടോകള്‍ അത്ര ക്രിസ്പല്ല എന്നത് പോരായ്മയാണ്.

അതിവേഗത്തിലുള്ള ഓട്ടോ ഫോക്കസിംഗാണ് പിന്‍ ക്യാമറയുടെ മറ്റൊരു പ്രത്യേകത. ചിത്രങ്ങളെടുക്കുമ്പോള്‍ ജിവനുള്ള വസ്തുക്കളെ പ്രത്യേകം ഫോക്കസിംഗ് ചെയ്യുന്ന സൗകര്യം ഈ വിലയ്ക്കുള്ളിലെ അധികം ഫോണുകളിലില്ല. മുന്നിലെ സെല്‍ഫി ക്യാമറ മികവു പുലര്‍ത്തുന്നുണ്ട്.

 ലോ-ലൈറ്റ് ക്യാമറ പെര്‍ഫോമന്‍സ്

ലോ-ലൈറ്റ് ക്യാമറ പെര്‍ഫോമന്‍സ്

ലോ ലൈറ്റിംഗില്‍ അത്യുഗ്രന്‍ ചിത്രങ്ങളെടുക്കാന്‍ കഴിവുള്ളതാണ് ക്യാമറ സെന്‍സറുകള്‍. പ്രൈമറി ലെന്‍സ് വാം ലൈറ്റ് കണ്ടീഷനല്‍ മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കും. എന്നാല്‍ ലോ ലൈറ്റ് കണ്ടീഷനിലെടുക്കുന്ന ചിത്രങ്ങള്‍ നിരാശപ്പെടുത്തും. ഷവോമി റെഡ്മി നോട്ട് പ്രോ ഇതില്‍ മികച്ചതാണ്. പിന്‍ ക്യാമറയില്‍ 4കെ അള്‍ട്രാ എച്ച്.ഡി വീഡിയോകള്‍ പകര്‍ത്താന്‍ കഴിയും.

തികച്ചും സുതാര്യമായ ക്യാമറ ഇന്റര്‍ഫേസ്

തികച്ചും സുതാര്യമായ ക്യാമറ ഇന്റര്‍ഫേസ്

സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 വിലെ ക്യാമറ ഉപയോഗക്രമം തികച്ചും ലളിതമാണ്. ലളിതമായ ഉപയോഗത്തിനായി സെറ്റിംഗ്‌സില്‍ നിവധി മാറ്റങ്ങളാണ് കമ്പനി വരുത്തിയിട്ടുള്ളത്. ഓട്ടോ/നൈറ്റ് മോഡുകള്‍ക്കു പുറമേ എച്ച്.ഡി.ആര്‍ മോഡ്, സ്‌പോര്‍ട്‌സ് മോഡ്, പ്രോ മോഡ് എന്നിവയെല്ലാം പിന്‍ ക്യാമറയില്‍ ഉപയോഗിക്കാം. ഡിസ്‌പ്ലേയുടെ ഇടത്തേയറ്റത്താണ് ഇതുമായി ബന്ധപ്പെട്ട സെറ്റിംഗ്‌സുള്ളത്.

സെല്‍ഫി ക്യാമറ പെര്‍ഫോമന്‍സ്

സെല്‍ഫി ക്യാമറ പെര്‍ഫോമന്‍സ്

മുന്നില്‍ 13 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 വില്‍ നല്‍കിയിട്ടുള്ളത്. കൂട്ടായി എല്‍.ഇ.ഡി ഫ്‌ളാഷുമുണ്ട്. ലോ ലൈറ്റ് സമയത്ത് മികച്ച ചിത്രങ്ങളെടുക്കാന്‍ മുന്നിലെ ഫ്‌ളാഷ് സഹായിക്കും. മുന്‍ ക്യാമറയിലെടുത്ത ചിത്രങ്ങള്‍ മികച്ചതാണെന്ന് റിവ്യൂവില്‍ മനസിലായി. മുന്‍ ക്യാമറയിലെ വീഡിയോ കോളിംഗും തരക്കേടില്ലാത്തതാണ്.

ഇതിലെല്ലാം പുറമേ മികച്ച ക്യാമറ ഹാര്‍ഡ്-വെയര്‍ സംവിധാനമാണ് ഫോണിലുള്ളത്. കൃത്യമായ പ്രവര്‍ത്തനത്തിനായി സോഫ്റ്റ്-വെയറും സഹായിക്കും.

 സ്റ്റോക്ക് ആന്‍ഡ്രോയിഡ് പ്രേമികള്‍ക്കിത് മികച്ച ഫോണ്‍

സ്റ്റോക്ക് ആന്‍ഡ്രോയിഡ് പ്രേമികള്‍ക്കിത് മികച്ച ഫോണ്‍

സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 ഉപയോഗിക്കുന്നതിലൂടെ സ്റ്റോക്ക് ആന്‍ഡ്രോയിഡ് അനുഭവമാണ് ഉപയോക്താക്കള്‍ക്കായി ലഭിക്കുക. സ്മൂത്ത് ലാഗ് ഫ്രീ ഉപയോഗണ് ഇതിലൂടെ ലഭിക്കുക. മാത്രമല്ല കൃത്യമായ അപ്‌ഡേറ്റുകളും ലഭിക്കും. ആന്‍ഡ്രോയിഡ് പ്രേമികള്‍ക്കായി എന്തുകൊണ്ടും മികച്ച മോഡലാണ്.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. ഉടന്‍തന്നെ 9.0 പൈ അപ്‌ഡേറ്റ് ലഭിക്കുമെന്ന് കമ്പനി ഉറപ്പു നല്‍കിയിട്ടുണ്ട്. നോച്ച് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനില്ലെന്നത് കുറവാണ്.

 ബെസ്റ്റ് ഇന്‍ ക്ലാസ് ഹാര്‍ഡ്-വെയര്‍

ബെസ്റ്റ് ഇന്‍ ക്ലാസ് ഹാര്‍ഡ്-വെയര്‍

ശ്രേണിയിലെ മികച്ച ഹാര്‍ഡ്-വെയര്‍ സംവിധാനമാണ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 വിലുള്ളത്. ഇതിനായി സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്പ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. മികച്ച റെസലൂഷന്‍ ഗ്രാഫിക്‌സിനായി അഡ്രീനോ 512 ജി.പി.യുവുമുണ്ട്. റെഡ്മി നോട്ട് 6 പ്രോയിനെ അപേക്ഷിച്ച് കരുത്തന്‍ പ്രോസസ്സറാണ് ഈ മോഡലിലുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 636 ചിപ്പ്‌സെറ്റാണ് നോട്ട് 6 പ്രോയിലുള്ളത്.

മള്‍ട്ട്ി ടാസ്‌ക്കിംഗ് സുതാര്യമാക്കാനായി 3/4/6 ജി.ബി റാം വേരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹീറ്റിംഗ് ഇഷ്യൂ ഒന്നും തന്നെസെന്‍ഫോണ്‍ മാക്‌സ് പ്രോ എം2വില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്. ഗ്രാഫിക്‌സ് അധികമുള്ള ഗെയിമുകള്‍ വളരെ ലളിതമായി കളിയ്ക്കാന്‍ കളിയുന്നുണ്ട്.

പബ്ജി, അസ്ഫാള്‍ട്ട് 9 തുടങ്ങിയ ഗെയിമുകള്‍ വളരെ ലളിതമായി കളിക്കാം. 31/64 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റുകളിലാണ് ഫോണ്‍ ലഭിക്കുകയ 2 ടി.ബി വരെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് ശേഷി വര്‍ദ്ധിപ്പിക്കാനാകും.

കരുത്തന്‍ ബാറ്ററി

കരുത്തന്‍ ബാറ്ററി

5,000 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയാണ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2വിലുള്ളത്. അതിവേഗ ചാര്‍ജിംഗ് സംവിധാനമില്ലെന്നത് പോരായ്മയാണ്. അതായത് മുഴുവന്‍ ചാര്‍ജ് കയറാന്‍ കുറച്ചധികം സമയമെടുക്കും. 100 ശതമാനം ചാര്‍ജാകാന്‍ 2.5 മണിക്കൂറാണ് ഏറ്റവും കുറഞ്ഞ സമയം.

ശ്രേണിയിലെ മറ്റു ഫോണുകളെ അപേക്ഷിച്ച് കൂടുതല്‍ ബാറ്ററി ബാക്കപ്പ് ഈ ഫോണില്‍ ലഭിക്കുന്നുണ്ട്. ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കാന്‍ ഈ ചാര്‍ജ് മതിയാകും. എന്നാല്‍ നിരന്തരമായുള്ള ഗെയിം കളി ചാര്‍ജ് അതിവേഗം കുറയുന്നതിന് ഇടയാക്കും.

 കുറവുകള്‍

കുറവുകള്‍

നിരവധി മികച്ച സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന മോഡലാണ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2. സ്റ്റോക്ക് ആന്‍ഡ്രോയിഡും മികച്ച ജി.പി.യുവും കരുത്തന്‍ ബാറ്ററിയുമെല്ലാം ഫോണിലുണ്ട്. എന്നാല്‍ ക്യാമറയുടെ കാര്യത്തില്‍ വലിയ നിരാശയാണ് ഫോണ്‍ സമ്മാനിക്കുന്നത്. എതിരാളികളായ റെഡ്മി നോട്ട് 6 പ്രോ, ഹോണര്‍ 8 എക്‌സ് എന്നീ മോഡലുകളില്‍ അത്യുഗ്രന്‍ ക്യാമറ സംവിധാനമാണുള്ളത്.

ഡ്യൂറബിള്‍ ഡിസൈന്‍, സ്റ്റോറേജ്, മികച്ച കണക്ടീവീറ്റി, അത്യുഗ്രന്‍ പെര്‍ഫോമന്‍സ്, ഡ്യൂറബിള്‍ ബാറ്ററി, സ്റ്റോക്ക് ആന്‍ഡ്രോയിഡ് എന്നിവയാണ് ആവശ്യമെങ്കില്‍ സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 തന്നെയാണ് അതിനുള്ള മറുപടി. എന്നാല്‍ ക്യാമറയാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ റെഡ്മി നോട്ട് 6പ്രോ, ഹോണര്‍ 8 എക്‌സ് എന്നീ മോഡലുകള്‍ പരിഗണിക്കാവുന്നതാണ്.

Best Mobiles in India

English summary
Asus ZenFone Max Pro M2 review: Most feature-rich and spec-heavy budget smartphone

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X