Just In
- 1 hr ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- 2 hrs ago
കാത്തിരിക്കുകയാണ് ഇന്ത്യക്കാർ...എന്നെത്തും വിവോയുടെ പുതിയ സന്തതി?
- 10 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 12 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
Don't Miss
- News
60 ദിവസത്തിനുള്ളില്‍ പുതിയ ജോലി കണ്ടെത്തണം; മൈക്രോസോഫ്റ്റ് ജീവനക്കാരിയുടെ കുറിപ്പ് വൈറല്‍
- Movies
ഭാര്യ അറിഞ്ഞ് കൊണ്ട് നടനായ ഭര്‍ത്താവ് തന്റെ പിന്നാലെയാണെന്ന് കങ്കണ; നടി ലക്ഷ്യം വെച്ചത് ആലിയ-രണ്‍ബീറിനെ?
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രോ(എം2), ഓപ്പോ RX17 നിയോ, നോക്കിയ 8.1; മികച്ച സ്മാര്‍ട്ട്ഫോണ്‍ ഏതെന്നറിയാം
നോക്കിയയും ആസ്യൂസും ഏറ്റവും ഒടുവിലായി രണ്ട് സ്മാര്‍ട്ട്ഫോണ്‍ മോഡലുകളെ വിപണിയിലെത്തിച്ചിരിക്കുകയാണ്. 2019 വിപണിയെ ലക്ഷ്യമിട്ടാണ് ഇരു മോഡലുകളും എത്തിയിരിക്കുന്നത്. അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രോ(എം2), നോക്കിയ 8.1 എന്നിവയാണ് രണ്ടു മോഡലുകള്‍. സെന്‍ഫോണ്‍ മാക്സ് പ്രോ എം1 ന്റെ പിന്മുറക്കാരനായാണ് എം2 വിന്റെ വരവ്. 2018ല്‍ വിപണിയില്‍ മികച്ച പ്രതികരണം നേടിയ മോഡലായിരുന്നു എം1. അതുകൊണ്ടുതന്നെ 2019ലേക്ക് അപ്ഡേറ്റഡ് വേര്‍ഷന്‍ കമ്പനി അവതരിപ്പിക്കുകയായിരുന്നു.

ബഡ്ജറ്റ് വിലയില്‍
യൂറോപ്പില്‍ പുറത്തിറക്കിയ നോക്കിയ പ്ലസ്സിന്റെ പിന്മുറക്കാരനായാണ് നോക്കിയ 8.1 ന്റെ 2019ലേക്കുള്ള വരവ്. ഈ രണ്ടു മോഡലുകള്‍ക്കും പുറമേ 2019ലേക്കായി ഓപ്പോയും RX17 നിയോ മോഡലിനെ വിപണിയിലെത്തിക്കുകയാണ്. താരതമ്യേന ബഡ്ജറ്റ് വിലയില്‍ തന്നെയാണ് മോഡലുകളുടെ വരവ്. ഈ മൂന്നു മോഡലുകളെയും വിലയിരുത്തുകയും മികച്ചത് നമ്മുടെ വായനക്കാര്‍ക്കായി പറഞ്ഞു നല്‍കുകയുമാണ് ഈ പംക്തിയിലൂടെ.

ഡിസൈന്‍
ചുള്ളന് സ്മാര്‍ട്ട്ഫോണിനെ കയ്യില്‍പ്പിടിച്ച് നടക്കാന്‍ ഇഷ്ടമുള്ളവരാണോ നിങ്ങള്‍. എങ്കില്‍ തീര്‍ച്ചയായും ഓപ്പോ R17 നിയോ കിടിലനാണ്. പ്രൈസ് റേഞ്ചിലെ ഏറ്റവും ഭംഗിയുള്ള മോഡലാണ് ഇവന്. പിന്നില്‍ റിഫൈന്‍ഡ് ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്. അതും അത്യുഗ്രന്‍ നിറഭേദങ്ങളില്‍. സ്ക്രീന്‍ ടു ബോഡി റേഷ്യോ വ്യത്യസ്തതയുല്ലതാണ്. വണ്‍പ്ലസ് 6ടിയെ അനുസ്മരിപ്പിക്കുന്ന വാട്ടര്‍ നോച്ച് പ്രത്യേക ഭംഗി നല്കുന്നു. ഇതിലെല്ലാം ഉപരിയായി ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് റീഡറുമുണ്ട്. ഓപ്പോ R17 നിയോ കഴിഞ്ഞാല്‍ അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രോ (എം2) യും ഡിസൈനില്‍ മികവു പുലര്‍ത്തുന്നു.

ഡിസ്പ്ലേ
ഓപ്പോ R17 നിയോ തന്നെയാണ് ഡിസ്പ്ലേ ഭാഗത്തും മികവു പുലര്‍ത്തുന്നത്. സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ മികച്ച കളര്‍ നല്കുന്നു. മിഡ് റേഞ്ച് ക്ലാസ് പാനലാണ് ഡിസ്പ്ലേയ്ക്കായി ഉപയോഗിച്ചിട്ടുള്ളത്. മറ്റു രണ്ടു മോഡലുകളിലും ഫുള്‍ എച്ച്.ഡി റെസലൂഷനോടു കൂടിയുള്ള ഐ.പി.എസ് പാനലാണ് ഉപയോഗിച്ചിരിക്കുന്നത്. ശ്രേണിയിലെ മറ്റെല്ലാ ഫോണുകളിലും ഇതുതന്നെയാണ് ഉപേയാഗിച്ചിരിക്കുന്നത് എന്നതുകൊണ്ടുതന്നെ വലിയ പ്രത്യേകത പറയാനാവില്ല.

ഹാര്‍ഡ്-വെയര്‍/ സോഫ്റ്റ്-വെയര്‍
ഹാര്‍ഡ്-വെയര്‍/ സോഫ്റ്റ്-വെയര്‍ കരുത്തില്‍ മുന്നില്‍ നിര്‍ക്കുന്നത് നോക്കിയ 8.1 തന്നെയാണ്. മികച്ച ചിപ്പ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 710 ചിപ്പ്സെറ്റ് മികച്ച കരുത്തു നല്കുന്നു. 2.2 ജിഗാഹെര്‍ട്സാണ് പ്രോസസ്സിംഗ് സ്പീഡ്. എതിരാളികളായ രണ്ടു മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്നതാകട്ടെ സ്നാപ്ഡ്രാഗണ്‍ 660 ചിപ്പ്സെറ്റാണ്.
നോക്കിയ 8.1ല്‍ 6 ജി.ബി റാമാണുള്ളത്. ഫാസ്റ്റര്‍ അപ്ഡേറ്റ് ലഭിക്കുന്ന ആന്‍ഡ്രോയിഡ് വണ്‍ പ്രത്യക ഫീല്‍ നല്‍കുന്നുണ്ട്. ഒപ്പോയിലും അസ്യൂസിലും ഒരേതരം ചിപ്പ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല നോക്കിയ 8.1നെ അപേക്ഷിച്ച് ഈ രണ്ടു മോഡലിനും പ്രോസസ്സിംഗ് കുറവാണ്. അസ്യൂസിന് കൂടുതല്‍ ഇന്റേണല്‍ മെമ്മറിയുണ്ട്. 128 ജി.ബിയാണ് മോഡലിലുള്ളത്.

ക്യാമറ
മികച്ച ക്യാമറ സ്മാര്‍ട്ട്ഫോണാണ് ലക്ഷ്യമെങ്കില്‍ തീര്‍ച്ചയായും നോക്കിയ 8.1 തന്നെയാണ് മികച്ചത്. ഇരട്ട ക്യാമറയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. കാള്‍ സീസ് ഓപ്റ്റിക്സും ഓ.ഐ.എസും മികച്ച ഫോട്ടോയെടുക്കാന്‍ സഹായിക്കുന്നു. സെല്‍ഫി ക്യാമറയുടെ കാര്യത്തില്‍ ഓപ്പോ R17 നിയോ മികവു പുലര്‍ത്തുന്നുണ്ട്. 25 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയാണ് ഈ മോഡലിലുള്ളത്. അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രോ (എം2) യുടെ കാര്യമെടുത്താല്‍ ക്യാമറ അത്ര മികച്ചതല്ല. ആവറേജ് ക്യാമറ പെര്‍ഫോമന്‍സ് മാത്രമാണ് ഈ മോഡലിലുള്ളത്.

ബാറ്ററി
മാക്സ് ശ്രേണിയെ അടുത്തറിയാവുന്നവര്‍ക്ക് ബാറ്ററി ശേഷിയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.. 5,000 മില്ലി ആംപയറിന്റെ ബാറ്ററിയാണ് അസ്യൂസ് സെന്‍ഫോണ്‍ മാക്സ് (എം2)ലുള്ളത്. ഒറ്റ ചാര്‍ജിംഗില്‍ രണ്ടു ദിവസം വരെ ഫോണ്‍ ഉപയോഗിക്കാനാകും. അതിവേഗ റീച്ചാര്‍ജിംഗ് സംവിധാനമില്ല എന്നത് പോരായ്മയാണ്. മറ്റു രണ്ടു മോഡലുകളിലും ആവശ്യത്തിന് ബാറ്ററി ലൈഫുണ്ട്. നോക്കിയ 8.1ലും അസ്യൂസിലും ചാര്‍ജ് വേഗത്തില്‍ കയറാനുള്ള സംവിധാനമുണ്ട്.

വില
അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രോ (എം2)യ്ക്കാണ് കുറഞ്ഞ പ്രൈസ് ടാഗുള്ളത്. 18,900 രൂപയാണ് വില. മികച്ച ഫീച്ചറുള്ള സ്മാര്‍ട്ട്ഫോണാണ് ലക്ഷ്യമെങ്കില്‍ നോക്കിയ 8.1 തിരഞ്ഞെടുക്കാം. വില 31,000 രൂപ. 27,800 രൂപയാണ് ഓപ്പോ R17നിയോയുടെ വില.

അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രോ എം2
മികവുകള്‍
കരുത്തന് ബാറ്ററി
ഡെഡിക്കേറ്റഡ് മൈക്രോ എസ്.ഡി സ്ലോട്ട്
ബഡ്ജറ്റ് വില
കുറവ്
വിപണിയില്‍ ഫോണ്‍ ലഭിക്കാന്‍ പ്രയാസം

ഓപ്പോ R17 നിയോ
മികവുകള്‍
മികച്ച ഡിസൈന്‍
വലിയ ബാറ്ററി
ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍
തിന്നര്‍ ബോഡി
കുറവുകള്‍
ഡയമെന്‍ഷന്‍ കൂടുതല്‍

നോക്കിയ 8.1
മികവുകള്‍
കരുത്തന് ബാര്‍ഡ്-വെയര്‍
കിടിലന്‍ ക്യാമറ
ആന്‍ഡ്രോയിഡ് വണ്‍
അഫോര്‍ഡബിള്‍
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470