എല്‍ടിഇ ടെക്‌നോളജിയുമായി ഒരു പാന്‍ടെക് ക്യൂരിടെല്‍ ഫോണ്‍

Posted By:

എല്‍ടിഇ ടെക്‌നോളജിയുമായി ഒരു പാന്‍ടെക് ക്യൂരിടെല്‍ ഫോണ്‍

ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെയും 3ജി കണക്റ്റിവിറ്റിയുടെയും തരംഗമായിരുന്നു പോയ വര്‍ഷം.  അതിപ്പോഴും ഉണ്ട്.  എന്നാല്‍ 3ജി കണക്റ്റിവിറ്റി പതുക്കെ 4ജി എന്നു അറിയപ്പെടുന്ന എല്‍ടിഇ ടെക്‌നോളജിക്ക് വഴി മാറുന്ന ഒരു പ്രവണത കാണുന്നുണ്ട്.  4ജി സംവിധാനമുള്ള ഗാഡ്ജറ്റുകള്‍ക്ക് പ്രചാരം ലഭിച്ചു വരുന്നേയുള്ളൂ.

ഇവയില്‍ ഏറെ ശ്രദ്ധ നേടിയ ഒരു ഹാന്‍ഡ്‌സെറ്റ് ആണ് പാന്‍ടെക് വേഗ എല്‍ടിഇ എംഐഎം-എ810 സ്‌കൈ.  പാന്‍ടെക് ക്യൂരിടെല്‍ ആണ് ഈ എല്‍ടിഇ ഹാന്‍ഡ്‌സെറ്റിന്റെ നിര്‍മ്മാതാക്കള്‍.

ഈയിടെയാണ് പാന്‍ടെക് വേഗ എല്‍ടിഇ എം ഫോണ്‍ പുറത്തിറങ്ങിയത്.  ശക്തമായ പ്രോസസ്സര്‍ സപ്പോര്‍ട്ടും മികച്ച മെമ്മറി സ്‌പെസിഫിക്കേഷനും ഉള്ള ഒരു ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ ആണ് ഇത്.

ഫീച്ചറുകള്‍:

 • നീളം 134.5 എംഎം, വീതി 70.7 എംഎം, കട്ടി 9.7 എംഎം

 • ബാറ്ററി ഉള്‍പ്പെടെയുള്ള ഭാരം 141 ഗ്രാം

 • ആന്‍ഡ്രോയിഡ് വി2.3.5 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

 • സ്‌നാപ്ഡ്രാഗണ്‍ എപിക്യു8060 പിപ്‌സെറ്റ്

 • ഡ്യുവല്‍ കോര്‍ 1.5 ജിഗാഹെര്‍ഡ്‌സ് സ്‌കോര്‍പിയോണ്‍ പ്രോസസ്സര്‍

 • അഡ്രിനോ 220 ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ്

 • 512 കെബി എല്‍2 കാഷെ

 • 1 ജിബി എസ്ഡി റാം, 16 ജിബി ഫ്ലാഷ് ഇഇപിറോം

 • 4.5 ഇഞ്ച് കളര്‍ ഐപിഎസ് ടിഎഫ്ടി മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

 • 800 x 1280 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • സ്‌കൈ ഫ്ലക്സ് യൂസര്‍ ഇന്റര്‍ഫെയ്‌സ്

 • 3.5 എംഎം ഓഡിയോ ജാക്ക്

 • ജിപിആര്‍എസ്, എഡ്ജ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സപ്പോര്‍ട്ട്

 • 3ജി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സപ്പോര്‍ട്ട്

 • ഡിഎല്‍എന്‍എ, വൈഫൈ ഡയരക്റ്റ് സപ്പോര്‍ട്ടുകള്‍ ഉള്ള വൈഫൈ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി

 • എല്‍ടിഇ നെറ്റ് വര്‍ക്‌സ്, ഡാറ്റ ലിങ്ക്‌സ് സപ്പോര്‍ട്ട്

 • എ-ജിപിഎസ് ഉള്ള ബില്‍ട്ട് ഇന്‍ ജിപിഎസ്

 • ഓട്ടോ ഫോക്കസ് ഉള്ള 8 മെഗാപിക്‌സല്‍ എല്‍ഇഡി ഫഌഷ് ക്യാമറ.

 • 3264 x 2448 പിക്‌സല്‍ ക്യാമറ റെസൊലൂഷന്‍

 • ഫുള്‍ എച്ച്ഡി 2080പി വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനം

 • വീഡിയോ കോണ്‍ഫറന്‍സിംഗിന്, 1600 x 1200 പിക്‌സല്‍ റെസൊലൂഷന്‍ ഉള്ള 2 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറ

 • മൈക്രോഎസ്ഡി, മൈക്രോഎസ്ഡിഎച്ച്‌സി, ട്രാന്‍സ് ഫ്ലാഷ് മെമ്മറി കാര്‍ഡ്

 • 32 ജിബി കൂടി മെമ്മറി ഉയര്‍ത്താനുള്ള സംവിധാനം

 • മൈക്രോയുഎസ്ബി, ബ്ലൂടൂത്ത് 3.0

 • എച്ച്ഡിഎംഐ ഔട്ട്

 • ആക്‌സലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സറുകള്‍

 • 1830 mAh ലിഥിയം അയണ്‍ ബാറ്ററി
ശക്തമായ 1.5 ജിഗാഹെര്‍ഡ്‌സ് സ്‌കോര്‍പിയോണ്‍ പ്രോസസ്സര്‍, അഡ്രിനോ 220 ജിപിയു, 1 ജിബി ഡിഡിആര്‍2 റാം എന്നിവയുടെ സപ്പോര്‍ട്ടുള്ള ഈ ഹാന്‍ഡ്‌സെറ്റ് ഒരു പവര്‍ ഹൗസ് തന്നെയാണ്.  ഇതിന്റെ പ്രവര്‍ത്തനക്ഷമത വളരെ ഉയര്‍ന്നതാണ്.

സാധാരണ ഹാന്‍ഡ്‌സെറ്റുകളില്‍ പ്രൈമറി ക്യാമറ എത്ര മികച്ചതാണെങ്കിലും സെക്കന്ററി ക്യാമറ അത്ര മികച്ചതാവാറില്ല.  അതൊരു വിജിഎ ക്യാമറയില്‍ ഒതുക്കുകയാണ് പതിവ്.  ഈ പതിവിനു വിപരീതമായി ഇവിടെ 8 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയ്‌ക്കൊപ്പം 2 മെഗാപിക്‌സല്‍ സെക്കന്റിറി ക്യാമറയുണ്ട്.  ഇതിന്റെ റെസൊലൂഷനും വളരെ ഉയര്‍ന്നതാണ്.

വളരെ വേഗത്തിലുള്ള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കുന്നു ഇതിലെ എല്‍ടിഇ ടെക്‌നോളജിയുടെ സാന്നിധ്യം.  3ജി കണക്റ്റിവിറ്റിയുടേതിനേക്കാള്‍ മികച്ചതായിരിക്കും ഇവിടെ.  പാന്‍ടെക് വേഗ എല്‍ടിഇ ഹാന്‍ഡ്‌സെറ്റിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot