എച്ച്ടിസ് റെസൗണ്ട് സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് പരക്കെ പരാതി

Posted By:

എച്ച്ടിസ് റെസൗണ്ട് സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് പരക്കെ പരാതി

സംഗീതപ്രേമികളെ മനസ്സില്‍ കണ്ടുകൊണ്ട് എച്ച്ടിസി പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ആണ് റെസൗണ്ട്.  മികച്ച സംഗീതാസ്വാദനമാണ് എച്ചിടിസി റെസൗണ്ടില്‍ ഒരുക്കിയിരിക്കുന്നത് എന്നതായിരുന്നു നിര്‍മ്മാതാക്കളുടെ അവകാശവാദം.  ഇതിലെ ബീറ്റ്‌സ് ഓഡിയോ ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസ്സസിംഗ് മോഡ് ആണിതിനു കാരണമായി പറഞ്ഞിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ഈ സ്മാര്‍ട്ട്‌ഫോണിന്റെ ശബ്ദ സംവിധാനത്തെ കുറിച്ച് ചില പരാതികള്‍ ഉയര്‍ന്നു വന്നിരിക്കുന്നു.  പ്രതീക്ഷിച്ച അത്ര മികവുറ്റ ശ്രവ്യാനുഭവം നല്‍കാന്‍ ഈ എച്ച്ടിസി സ്മാര്‍ട്ട്‌ഫോണിനു കഴിയുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ശബ്ദത്തിനു വ്യക്തതയില്ല, ഇടയ്ക്കിടയ്ക്ക് തടസ്സങ്ങളുണ്ടാകുന്നു എന്നൊക്കെയാണ് പാരാതി ഉയര്‍ന്നിരിക്കുന്നത്.  ഒരാഴ്ചയായതേയുള്ളൂ ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നു തുടങ്ങിയിട്ട്.

സംഗീത ആസ്വാദകരെ പ്രത്യേകം ലക്ഷ്യമിട്ട് രൂപകല്‍പന ചെയ്ത ഈ സ്മാര്‍ട്ട്‌ഫോണില്‍ ശബ്ദസംവിധനത്തില്‍ തന്നെ ഇങ്ങനെയൊരു അക്കിടി പറ്റിയത് ഏതായാലും എച്ച്ടിസിക്ക് അത്ര ഭൂഷണമാവില്ല.  നേരത്തെ സ്റ്റോര്‍ ചെയ്തുവെച്ച പാട്ടുകളും, പുതിയ പാട്ടുകളോ, ട്യൂണുകളോ എല്ലാം പ്ലേ ചെയ്യുമ്പോള്‍ ശബ്ദത്തിത്തിന് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളും, തടസ്സങ്ങളും ഉണ്ടാകുന്നുണ്ട്.

4ജി സംവിധാനം ഉപയോഗിക്കുമ്പോഴാണ് ഈ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നത് എന്നും ചില ഉപയോക്താക്കള്‍ പരാതിപ്പെടുന്നു.  അതേസമയം മറ്റു ചിലര്‍ പറയുന്നത് എപ്പോള്‍ എച്ച്ടിസി റെസൗണ്ടില്‍ ഒരു ഓഡിയോ ഫയല്‍ പ്ലേ ചെയ്യുമ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ്.

എന്നാല്‍ മറ്റൊരു തമാശ, എച്ച്ടിസി റെസൗണ്ടിന് ഒരു പ്രശ്‌നവുമില്ല എന്നു പറയുന്നവരും ധാരാളം.  അവര്‍ പറയുന്നത്, എച്ച്ടിസി റെസൊണ്ട് വളരെ നല്ല ഹാന്‍ഡ്‌സെറ്റ് ആണെന്നും, ഇതിന്റെ ശബ്ദ സംവിധാനത്തില്‍ യാതൊരു വിധത്തിലുള്ള തകരാറും ഇല്ല എന്നും, വളരെ മികച്ച ശ്രവ്യാനുഭവമാണ് അവര്‍ക്കുള്ളത് എന്നും എല്ലാം ആണ്.

എതായാലും ഏറ്റവും പുതിയ ബീറ്റ്‌സ് ഓഡിയോ ടെക്‌നോളജി, 3.5 ഓഡിയോ ജാക്ക് എന്നിവ ഉപയോഗപ്പെടുത്തിയിരിക്കുന്ന റെസൗണ്ടില്‍ മികച്ച ശ്രവ്യാനുഭവം ഒരുക്കാന്‍ എച്ച്ടിസി ശ്രമിച്ചിട്ടുണ്ടെന്നു കാണാം.

മികച്ച ശബ്ദ സംവിധാനത്തിനു പുറമെ, 4.3 ഇഞ്ച് ഡിസ്‌പ്ലേ, 8 മെഗാപിക്‌സല്‍ ക്യാമറ, 2 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറ, മികച്ച ബാറ്ററി ബാക്ക്അപ്പ് തുടങ്ങീ വലവരെ മികച്ച ഫീച്ചറുകളാണ് റെസൗണ്ടിനുള്ളത്.

ഏതായാലും ഇപ്പോള്‍ ഈ ഉയര്‍ന്നു വന്നിരിക്കുന്ന ഈ പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിച്ചാല്‍ എച്ച്ടിസിക്ക് അത്രയും നന്ന്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot