എംഐ ആനിവേഴ്‌സറി സെയിൽ 2021ൽ നിന്നും നേടൂ എംഐ 10 ടി വെറും 31,999 രൂപയ്ക്ക്
ഇന്ത്യയിൽ ഏഴാം വാർഷിക വിൽപ്പനയാണ് ഷവോമി പ്രഖ്യാപിച്ചു കഴിഞ്ഞു. ജൂലൈ 12 ന് ആരംഭിച്ച ഈ വിൽപ്പനയിൽ സ്മാർട്ട്ഫോണുകൾ നല്ല ഡിസ്‌കൗണ്ടിൽ ലഭിക്കുന്നു. ജൂലൈ 12 ന് വിൽപ്പന ആരംഭിച്ച് ജൂലൈ 16 വരെ ഈ വിൽപ്പന തുടരും, അതേസമയം എംഐ.കോം, എംഐ ഹോംസ്, ആമസോൺ,ഇൻ, ഫ്ളിപ്കാർട്ട്.കോം എന്നിവിടങ്ങളിൽ ഈ ഉൽപ്പന്നങ്ങൾ ലഭ്യമാകും. വിൽപ്പന സമയത്ത് മികച്ച ഓഫറുകൾ നിങ്ങൾക്ക് ഈ വില്പനയിൽ നിന്നും സ്വന്തമാക്കാവുന്നതാണ്. അത്തരത്തിൽ നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട ഷവോമി എംഐ 10 ടി സ്മാർട്ഫോൺ കുറഞ്ഞ വിലയിൽ ലഭിക്കുന്നതാണ്. ഇത് എങ്ങനെ നമുക്ക് ഉപയോഗപ്പെടുത്താമെന്ന് ഇവിടെ വിശദമായി പരിശോധിക്കാം.

ഷവോമി എംഐ 10 ടി സ്മാർട്ഫോണിന് മികച്ച ഓഫറുമായി എംഐ ആനിവേഴ്‌സറി സെയിൽ 2021
നിങ്ങൾക്ക് മികച്ച ഓഫറിൽ എംഐ ആനിവേഴ്‌സറി സെയിൽ 2021ൽ നിന്നും ഷവോമി എംഐ 10 ടി സ്മാർട്ഫോൺ സ്വന്തമാക്കാം. 42,999 രൂപ വിലയുള്ള എംഐ 10 ടി കോസ്മിക് ബ്ലാക്ക് 8 ജിബി + 128 ജിബി ഓപ്ഷൻ നിങ്ങൾക്ക് 8,000 രൂപ വിലക്കുറവിൽ വെറും 34,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്. 42,999 രൂപ വിലയുള്ള എംഐ 10 ടി ലൂണാർ സിൽവർ 34,999 രൂപയ്ക്കും, എംഐ 10 ടി കോസ്മിക് ബ്ലാക്ക് 6 ജിബി + 128 ജിബി ഓപ്ഷൻ 32,999 രൂപയ്ക്കും ലഭ്യമാണ്. അതുപോലെ, 47,999 രൂപ വിലയുള്ള എംഐ 10 ടി പ്രോ ഓപ്ഷൻ നിങ്ങൾക്ക് 11,000 രൂപ വിലക്കുറവിൽ വെറും 36,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

ഷവോമി എംഐ 10 ടി സ്മാർട്ഫോണിൻറെ പ്രധാനപ്പെട്ട സവിശേഷതകൾ
എംഐ 10 ടിയിൽ എഫ്എച്ച്ഡി + (2400 × 1080) റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഡോട്ട് ഡിസ്‌പ്ലേ നിങ്ങൾക്ക് ലഭിക്കും. 144Hz അഡാപ്റ്റീവ് സിങ്ക് റിഫ്രഷ് റേറ്റും ഗോറില്ല ഗ്ലാസ് 5 സുരക്ഷയും ഇതിൽ നൽകിയിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 865 5 ജി ചിപ്സെറ്റ് പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. കൂടാതെ 33W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

64 എംപി പ്രൈമറി ക്യാമറ, 13 എംപി വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ലെൻസ് സെറ്റപ്പാണ് എംഐ 10 ടിയിലുള്ളത്. സെൽഫികൾ പകർത്തുവാൻ ഈ ഹാൻഡ്‌സെറ്റിൽ 20 എംപി ക്യാമറയാണ് മുൻപിൽ നൽകിയിരിക്കുന്നത്. മാത്രമല്ല, ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അധിഷ്ഠിതമായ എംഐയുഐ 12ലാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. ഡ്യൂവൽ സിം സപ്പോർട്ട്, 5 ജി കണക്റ്റിവിറ്റി, ബ്ലൂടൂത്ത് 5.1, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഇതിലുണ്ട്.


Click it and Unblock the Notifications








