കുട്ടികള്‍ക്കായി ഇമിനി മൊബൈല്‍ ഫോണ്‍

Posted By: Staff

കുട്ടികള്‍ക്കായി ഇമിനി മൊബൈല്‍ ഫോണ്‍

എല്ലാവരെയും പോലെ കുട്ടികളും ഇപ്പോള്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളില്‍ വളരെയധികം തല്‍പരരാണ്. കുട്ടികള്‍ക്കു വേണ്ടി മാത്രമായി ഒരു മൊബൈല്‍ ഫോണുമായി രംഗത്തെത്തുകയാണ് കൊറിയന്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ബേസിക് മൊബൈല്‍സ്.

ലോകത്തിലെ ഏറ്റവും ചെറിയ മൊബൈല്‍ ഫോണ്‍ എന്നവകാശപ്പെടുന്ന ഈ മൊബൈലിന്റെ പേര് ഇമിനി എന്നാണ്. ഈ മാസാവസാനമോ, നവംബര്‍ ആദ്യ പാദത്തിലോ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കെപ്പെടുന്നത്. ഒരു കളിപ്പാട്ടത്തെ പോലെ തോന്നുന്ന ഈ ഫോണ്‍ തികച്ചും ആകര്‍ഷണീയമാണ്.

ഇതൊരു ഡ്യുവല്‍ സിം ഫോണാണ് എന്നത് ആരെയും അനപരപ്പിക്കുന്ന ഒരു വതുതയാണ്.

വെറും 40 ഗ്രാം മാത്രം ഭാരമുള്ള ഈ ഫോണിന്റെ നീളം 7.8 സെന്റീമീറ്ററും, വീതി 3.6 സെന്റീമീറ്ററും, കട്ടി 1.4 സെന്റീമീറ്ററും ആണ്. നമ്മുടെ തള്ളവിരല്‍ കൊണ്ടു മറയ്ക്കാവുന്ന അത്രമാത്രം ചെറിയ സ്‌ക്രീന്‍ ആണ് ഈ ഹാന്‍ഡ്‌സെറ്റിനുള്ളത്. മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്ന വൃത്താകൃതിയിലുള്ള ബട്ടണുകളാണ് കീപാഡിലുള്ളത്.

ഇമെയിലിനും, മ്യൂസിക് പ്ലെയറിനും പ്രത്യേകം ബട്ടണകകളുള്ളതിനാല്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഇമെയിലില്‍ നിന്നും മ്യൂസിക് പ്ലെയറിലേക്കും, തിരിച്ചും മാറാന്‍ കഴിയുന്നു. പാട്ടു കേള്‍ക്കാനുള്ള സൗകര്യത്തിനാണ് ഈ ഹാന്‍ഡ്‌സെറ്റില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് എന്നു കാണാം.

ഇതിന്റെ ബാറ്ററി വെറും 400 ... ആയതുകൊണ്ട് ടോക്ക് ടൈമിന്റേയും, സ്റ്റാന്റ്‌ബൈ സമയത്തിന്റേയും കാര്യത്തില്‍ വലിയ പ്രതീക്ഷ വേണ്ട. 1 ജിബി മെമ്മറി കാര്‍ഡ് ആണിതിനുള്ളത്.

സ്റ്റീരിയോ ഹെഡ്‌സെറ്റ്, എഫ്എം റേഡിയോ എന്നീ സൗകര്യങ്ങളും ഈ കുട്ടിഫോണിലുണ്ട്. ഇതൊരു ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റാണ് എന്നു കേള്‍ക്കുമ്പോഴുണ്ടാകുന്നഅതേ ആശ്ചര്യം ഇതിന്റെ വില അറിയുമ്പോഴും ഉണ്ടാകും. വെറും 3,400 രൂപയാണ് ഈ കുട്ടി ഡ്യുവല്‍ സിം മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന്റെ വില.

ഇതിന്റെ തന്നെ ക്യാരക്റ്റര്‍ ഡിസൈന്‍ മോഡലിന്റെ വില 3,900 രൂപയാണ്. അങ്ങനെ എന്തുകൊണ്ടും കുട്ടികള്‍ക്കും നല്‍കാവുന്ന ഒരു ക്രിസ്മസ് സമ്മാനമായിരിക്കും ഇമിനി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot