ബ്ലാക്‌ബെറി മെസഞ്ചര്‍; ഒറ്റ ദിവസം കൊണ്ട് ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകളില്‍ ഒരു കോടി ഡൗണ്‍ലോഡുകള്‍

By Bijesh
|

തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന ബ്ലാക്‌ബെറിക്ക് അല്‍പം ആശ്വാസം. കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകള്‍ക്കു വേണ്ടിയുള്ള ബ്ലാക്‌ബെറി മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഒറ്റ ദിവസം കൊണ്ട് ഒരു കോടിയിലധികം ഉപകരണങ്ങളിലാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്.

 

കഴിഞ്ഞ മാസം ലോഞ്ചിങ്ങിനൊരുങ്ങുകയും സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വയ്ക്കുകയും ചെയ്ത ബി.ബി.എംമിന് പ്രതീക്ഷിച്ചതിലും വലിയ വരവേല്‍പാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ ആദ്യ ലോഞ്ചിംഗ് പ്രഖ്യാപിച്ച സമയത്തുതന്നെ ബി.ബി.എം. അണ്‍ റിലീസ്ഡ് വേര്‍ഷന്‍ 10 ലക്ഷത്തോളും ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഡൗന്‍ലോഡ് ചെയ്യപ്പെട്ടിരുന്നു. ഐ .ഒ.എസ്. ഫോണിലും സമാനമായ പ്രതികരണമാണ് ലഭിച്ചത്്.

ബ്ലാക്‌ബെറി മെസഞ്ചര്‍; ഒറ്റ ദിവസം കൊണ്ട് ഒരു കോടി ഡൗണ്‍ലോഡുകള്‍

കൂടാതെ അറുപതുലക്ഷത്തോളം പേര്‍ ബി.ബി.എം. വെബ്‌സൈറ്റില്‍ ലോഞ്ചിംഗിനെ കുറിച്ച് അന്വേഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകള്‍ക്കുള്ള ബി.ബി.എം. വലിയ വിജയമാവുമെന്ന് നേരത്തെപ്രതീക്ഷിച്ചിരുന്നുവെന്ന് ബ്ലാക്‌ബെറി വൈസ് പ്രസിഡന്റും ബി.ബി.എമ്മിന്റെ തലവനുമായ ആന്‍ഡ്ര്യൂ ബോക്കിംഗ് തന്റെ ബ്ലോഗിലൂടെ അറിയിച്ചു.

ബ്ലാക്‌ബെറി സ്മാര്‍ട്‌ഫോണ്‍ ഗാലറിക്ക് ഇവിടെ ക്ലിക് ചെയ്യുക

നിലവില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പിള്‍ സ്‌റ്റോറിലും മികച്ച റിവ്യൂകളാണ് ബി.ബി.എമ്മിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ആശകയുള്ള 87000 റിവ്യൂകളില്‍ 60000-വും ഫൈവ് സ്റ്റാര്‍ ആണ്. ആപ്പിള്‍ സ്‌റ്റോറിലും സമാനമായ പ്രതികരണമാണ് ലഭിക്കുന്നത്. ഒറ്റ ദിവസംകൊണ്ട് ആപ്പിള്‍ സ്റ്റാറിലെ ആപ്ലിക്കേഷനുകളില്‍ ഒന്നാം സ്ഥാനം ബി.ബി.എം. സ്വന്തമാക്കി.

ഗാഡ്ജറ്റ് ഫൈന്‍ഡറിന് ഇവിടെ ക്ലിക് ചെയ്യുക

എന്നാല്‍ ഇതുകൊണ്ട് തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയായിട്ടില്ലെന്നു ബ്ലാക്‌ബെറി വൈസ് പ്രസിഡന്റ് പറഞ്ഞു. ബ്ലാക്‌ബെറി 10-ല്‍ ലഭ്യമാവുന്ന ബി.ബി.എം. വീഡിയോ, ബി.ബി.എം. വോയിസ്, ബി.ബി.എം. ചാനല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. വേര്‍ഷനിലേക്കും കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X