ഇന്ത്യന്‍ മൊബൈല്‍ വിപണിയിലേക്ക് ബെന്‍ക്യു

Posted By: Staff

ഇന്ത്യന്‍ മൊബൈല്‍ വിപണിയിലേക്ക് ബെന്‍ക്യു

ടെലിവിഷന്‍, , പ്രൊജക്റ്ററുകള്‍ എന്നീ ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് തുടക്കമിട്ട ബെന്‍ക്യു അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ വിപണിയിലേക്ക് സ്മാര്‍ട്ട്‌ഫോണുകളുമായി എത്തുന്നു. ഇന്ന് എല്‍സിഡി മോണിറ്ററുകളുടേയും, പ്രൊജക്റ്ററുകളുടേയും പ്രമുഖ നിര്‍മ്മാതാക്കളാണ് ബെന്‍ക്യു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കുള്ള വമ്പിച്ച ആവശ്യകത കണക്കിലെടുത്താണ് ബെന്‍ക്യുവിന്റ ഈ പുതിയ രംഗപ്രവേശനം.

ടച്ച് സ്‌ക്രീന്‍ പാനലുള്‍ പോലുള്ള സ്മാര്‍ട്ട്‌ഫോണിനാവശ്യമുള്ള ഘടകങ്ങളുടെ നിര്‍മ്മാണം ബെന്‍ക്യു ആരംഭിച്ചു കഴിഞ്ഞു. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിലേക്ക് ഇറങ്ങുക വഴി ക്രമേണ എല്ലാ തരത്തിലുള്ള മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളുടേയും നിര്‍മ്മാണത്തിലേക്ക് കടക്കാന്‍ ബെന്‍ക്യുവിന് കഴിയും എന്നാണ് തങ്ങളുടെ പ്രതീക്ഷ എന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്.

ബെന്‍ക്യുവിന്റെ സഹോദര സ്ഥാപനമായ എയു ഒപ്‌ട്രോണിക്‌സ് ആണ് സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍മ്മാണത്തിനാവശ്യമായ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളില്‍ ആറാം സ്ഥാനത്തായിരുന്നു ഒരു കാലത്ത് ബെന്‍ക്യു. എന്നാല്‍ 2005ല്‍ സീമെന്‍സിന്റെ സെല്‍ഫോണ്‍ യൂണിറ്റ് വാങ്ങുന്നതിലോടെയാണ് ബെന്‍ക്യുവിന്റെ ശനിദശ തുടങ്ങുന്നത്.

ഇന്ത്യന്‍ ഉപഭോക്താക്കളെ മനസ്സില്‍ കണ്ടുകൊണ്ട്, 3.7 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീന്‍, നിരവധി സ്‌പെസിഫിക്കേഷനുകളും, ഫീച്ചറുകളും എന്നിങ്ങനെയുള്ള സവിശേഷ ഗുണങ്ങളോടെയായിരിക്കും ബെന്‍ക്യു സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കുക എന്ന് ബെന്‍ക്യുവിന്റെ ഇന്ത്യന്‍ തലവനായ ശ്രീ. രാജീവ് സിംഗ് അവകാശപ്പെട്ടു.

സമീപ ഭാവിയില്‍ തന്നെ ടാബ്‌ലറ്റുകളും വിപണിയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്ന ബെന്‍ക്യു സ്മാര്‍ട്ട്‌ഫോണുകളുടെ രംഗപ്രവേശത്തെ വലിയൊരു സംരംഭത്തിന്റെ തുടക്കം മാത്രമായാണ് കാണുന്നത്.

കണക്കുകള്‍ പരിശോധിച്ചാല്‍ അറിയാം, വര്‍ഷം തോറും 60 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഉണ്ടാകുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഹൈ എന്റ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കുള്ള വര്‍ദ്ധിച്ചു വരുന്ന ആവശ്യകത മുതലെടുക്കുക എന്നതാണ് ഇവിടെ ബെന്‍ക്യുവിന്റെ കച്ചവട തന്ത്രം.

നിലവില്‍ ഇന്ത്യന്‍ വിപണിയുടെ 20 ശതമാനം ബെന്‍ക്യുവ ിന്റെ കൈയില്‍ തന്നെയാണ്. എന്നാലിത് എല്‍സിഡി ടിവികള്‍, പ്രൊജക്റ്ററുകള്‍ എന്നീ വിഭാഗങ്ങളിലാണ്. ഇവിടെ ബിസിനസ് വൈവിധ്യവത്കരിച്ച് ബിസിനസ് കൂടുതല്‍ വിപുലീകരിക്കുകയാണ് ബെന്‍ക്യു. സ്മാര്‍ട്ട്‌ഫോണുകളെ സമബന്ധിച്ചിടത്തോളം ഉള്ള വമ്പിച്ച ആവശ്യകത കണക്കിലെടുക്കുമ്പോള്‍ ബെന്‍ക്യു ഇപ്പോഴെടുത്തിരിക്കുന്ന തീരുമാനം വളരെ ഉചിതമാണെന്നു കാണാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot