Home
Mobile

5ജി ഫോൺ തേടുന്നവരുടെ ശ്രദ്ധയ്ക്ക്, 20000 രൂപയ്ക്കുള്ളിൽ വാങ്ങാൻ പറ്റിയ 5 സ്മാർട്ട്ഫോണുകൾ!

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ 5ജി ഫോൺ തേടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ദിവസവും പുതിയ ഫോൺ വിവിധ വില വിഭാഗങ്ങളിൽ ലോഞ്ച് ചെയ്തുകൊണ്ടിരിക്കുന്നതിനാൽ ഏത് വാങ്ങണം എന്ന ആശയക്കുഴപ്പത്തിലാണ് പലരും. പതിനായിരം രൂപയ്ക്കും അ‌തിൽ താഴെ വിലയിൽ പോലും ഇന്ന് 5ജി ഫോണുകൾ ലഭ്യമാണ്.

കൂടുതൽ ആളുകളും 20000 രൂപ വിലവിഭാഗത്തിൽ വരുന്ന ഫോണുകളാണ് അ‌ന്വേഷിക്കുന്നത്. ഇടത്തരക്കാരെ ലക്ഷ്യമിട്ടുകൊണ്ട് അ‌ത്യാവശ്യം മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന നിരവധി സ്മാർട്ട്ഫോണുകൾ വിവിധ ബ്രാൻഡുകൾ ഈ വില വിഭാഗത്തിനു കീഴിൽ പുറത്തിറക്കുന്നു. ഇതിൽ ഇപ്പോൾ വാങ്ങാൻ ലഭ്യമായിട്ടുള്ള ചില സ്മാർട്ട്ഫോണുകളെ പരിചയപ്പെടാം.

20000 രൂപയ്ക്കുള്ളിൽ വാങ്ങാൻ പറ്റിയ 5 സ്മാർട്ട്ഫോണുകൾ!

ഇൻഫിനിക്സ് ജിടി 10 പ്രോ(Infinix GT 10 Pro): അ‌ടുത്തിടെ പുറത്തിറങ്ങിയ മികച്ച സ്മാർട്ട്ഫോണുകളിൽ ഒ​ന്നാണിത്. ഡൈമെൻസിറ്റി 8050 ചിപ്‌സെറ്റ്, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ മികച്ച ഫീച്ചറുകളുമായാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്. നത്തിങ് ഫോണിന്റെതിന് സമാനമായുള്ള ബാക്ക് പാനലാണ് ഈ ഫോണിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം.

മൊബൈൽ ഗെയിമർമാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ഫോൺ മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നു. Android 13 അടിസ്ഥാനമാക്കിയുള്ള XOS 13-ൽ ആണ് പ്രവർത്തനം. മൾട്ടി ടാസ്കിങ് അ‌നായാസമായി ​കൈകാര്യം ചെയ്യാൻ ഇൻഫിനിക്സ് ജിടി 10 പ്രോയ്ക്ക് സാധിക്കുമെന്ന് കമ്പനി സംശ​യമേതുമില്ലാതെ വ്യക്തമാക്കുന്നു. ഫ്ലിപ്കാർട്ടിൽ 19,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

സാംസങ് ഗാലക്സി എം34 (Samsung Galaxy M34): ദീർഘനാൾ ഉപയോഗത്തിനായി ഒരു ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എം34. സാംസങ്ങിന്റെ എം സീരീസിലെ ഏറ്റവും പുതിയ അ‌ംഗമായ ഈ സ്മാർട്ട്ഫോൺ Exynos 1280 ചിപ്‌സെറ്റ് കരുത്തിലാണ് എത്തുന്നത്.

ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഉപയോഗത്തിന് അ‌നുയോജ്യമായ വിധത്തിൽ 6,000mAh ബാറ്ററി ഇതിൽ നൽകിയിരിക്കുന്നു. ഗാലക്‌സി എം 34 ന് 4 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കുമെന്ന് സാംസങ് പറയുന്നു, ഇത് നിലവിൽ മറ്റൊരു സ്‌മാർട്ട്‌ഫോൺ നിർമ്മാതാവും ഈ ഫോണിന്റെ വിലയ്ക്ക് വിപണിയിൽ വാഗ്ദാനം ചെയ്യുന്നില്ല.

എല്ലാ ഉപയോഗങ്ങൾക്കും അ‌നുയോജ്യമായ ഒരു ഫോൺ അ‌ന്വേഷിക്കുന്നവർക്ക് ഈ സാംസങ് ഫോൺ പരിഗണിക്കാവുന്നതാണ്. കാരണം, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും പതിവായി അപ്‌ഡേറ്റുകൾ ലഭ്യമാകുന്നതും വൃത്തിയുള്ള ഉപയോക്തൃ ഇന്റർഫേസുള്ളതുമായ ഫോൺ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഓപ്ഷനാണ് ഗാലക്‌സി എം34. 18,999 രൂപ പ്രാരംഭവിലയിൽ ഈ ഫോൺ ലഭ്യമാകും. ബാങ്ക് ഓഫറുകൾ ഉപയോഗപ്പെടുത്തിയാൽ കുറച്ചുകൂടി വിലക്കുറവിൽ വാങ്ങാം.

20000 രൂപയ്ക്കുള്ളിൽ വാങ്ങാൻ പറ്റിയ 5 സ്മാർട്ട്ഫോണുകൾ!

പോക്കോ എക്സ്5 പ്രോ (Poco X5 Pro): പോക്കോയുടെ ഈ സ്മാർട്ട്ഫോൺ 20,000 രൂപയ്ക്ക് താഴെ വിലയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ​ഒന്നാണ്. സ്‌നാപ്ഡ്രാഗൺ 778 ചിപ്‌സെറ്റ് കരുത്തിൽ എത്തുന്ന ഈ ഫോണിൽ, 120Hz AMOLED സ്‌ക്രീൻ നൽകിയിരിക്കുന്നു. മൾട്ടി ടാസ്കിങ് അ‌നായാസം ​കൈകാര്യം ചെയ്യാൻ എക്സ്5 പ്രോയ്ക്ക് സാധിക്കും.

108 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ് ലെൻസ്, 2 എംപി മാക്രോ സെൻസർ എന്നിവയുമായാണ് ഈ ഫോൺ എത്തുന്നത്. പോക്കോ എക്സ്5 പ്രോയുടെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ 20,999 രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ ഓഫറുകൾ ഉപയോഗപ്പെടുത്തിയാൽ 19,999 രൂപയ്ക്ക് ലഭിക്കും.

റെഡ്മി 12 5ജി(Redmi 12 5G): പോക്കറ്റ് ഫ്രണ്ട്ലി 5ജി ഫോൺ എന്നതിനൊപ്പം, ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റ് കരുത്തും പ്രീമിയം ലുക്കും ഈ ഫോണിനെ ആകർഷകമാക്കുന്നു. 2എംപി ഡെപ്ത് സെൻസറിനൊപ്പം 50എംപി ഷൂട്ടർ അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 11,999 രൂപയ്ക്ക് ഈ 5ജിഫോൺ ലഭ്യമാകും.

മോട്ടറോള ജി73( Motorola G73): ബ്ലോട്ട്‌വെയർ രഹിത ആൻഡ്രോയിഡ് സ്റ്റോക്ക് അനുഭവവും ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച 5ജി ഫോൺ ആണിത്. മീഡിയടെക് ഡിമെൻസിറ്റി 930 ചിപ്‌സെറ്റ്, 50MP ക്യാമറ, 5,000mAh ബാറ്ററി, 8 ജിബി റാ+ 128 ജിബി സ്റ്റോറേജ് തുടങ്ങി മികച്ച ഓപ്ഷനുകളുമായാണ് ഈ ഫോണെത്തുന്നത്. ഫ്ലിപ്കാർട്ടിൽനിന്ന് 16,999 രൂപയ്ക്ക് ഇത് വാങ്ങാം.

More from GizBot

Best Mobiles in India

English summary
There are many smartphones under Rs 20000 available in the market that are suitable for those looking to buy a 5G phone. Some of the best options among them are Infinix GT10 Pro, Poco X5 Pro, Samsung Galaxy M34, Motorola G73 and Redmi 12 5G. Out of this, the Redmi 12 5G will be available for just Rs 11,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X