Home
Mobile

എന്തിനാണ് ആർഭാടം; ലളിതം, സുന്ദരം... ആ ​ലൈനിൽ ഒരു കിടിലൻ 5ജി ഫോൺ വാങ്ങാം, ദേ ഇത് തന്നെ സാധനം

സ്മാർട്ട്ഫോണുകൾ കിടിലൻ ഫീച്ചറുകളുമായി എത്തുക സ്വാഭാവികമാണ്. എന്നാൽ ഉയർന്ന വിലയിൽ എത്തുന്ന ഈ സ്മാർട്ട്ഫോണുകൾ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു ആഡംബരമാണ്. അ‌ത്യാവശ്യം കോളിങ്, ​ഡാറ്റ ഉപയോഗങ്ങൾക്കപ്പുറമുള്ള ആവശ്യങ്ങൾ സാധാരണക്കാർക്ക് സ്മാർട്ട്ഫോൺ കൊണ്ട് ഉണ്ടാകാറില്ല. എന്നാൽ പുറമേക്ക് ആഢംബരം കാണിക്കാമെന്നതിനപ്പുറം ഈ ആവശ്യങ്ങൾക്കായി ഉയർന്ന വിലയുള്ള സ്മാർട്ട്ഫോണുകൾ വാങ്ങുന്നത് ഒരു പാഴ്ചെലവ് തന്നെയാണ്. കുറഞ്ഞ ചെലവിൽ അ‌ത്യാവശ്യം കാര്യങ്ങളെല്ലാം നടക്കുന്ന സ്മാർട്ട്ഫോണുകൾ വിപണിയിൽ ധാരാളമുണ്ട്. അ‌തിൽ മികച്ച ഒരു സ്മാർട്ട്ഫോൺ ആണ് ഐക്യൂവിന്റെ Z9 ​ലൈറ്റ് 5ജി (IQOO Z9 Lite 5G).

ആമസോണിൽ ഇപ്പോഴും വിവിധ സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ട്. എന്നാൽ ഉയർന്ന വിലയുള്ള സ്മാർട്ട്ഫോണുകൾക്ക് പകരം ലളിതവും സുന്ദരവുമായ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് പറ്റിയ മികച്ച ഓപ്ഷനാണ് ഐക്യൂ Z9 ​ലൈറ്റ് 5ജി. ഈ വർഷം ജൂ​ലൈയിൽ ആണ് ഐക്യൂ ഈ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചത്.

എന്തിനാണ് ആർഭാടം; ലളിതം, സുന്ദരം... ആ ​ലൈനിൽ കിടിലൻ 5ജി ഫോൺ വാങ്ങാം

ഐക്യൂ Z9 ​ലൈറ്റ് 5ജിയുടെ 4GB + 128GB മോഡലിന് 10,499 രൂപയും 6GB + 128GB മോഡലിന് 11,499 രൂപയും ആണ് വില. ആമസോൺ വഴിയും ഐക്യൂ ഇന്ത്യ ഇ- സ്റ്റോർ വഴിയും ഈ 5ജി സ്മാർട്ട്ഫോൺ ലഭ്യമാകും. യഥാർഥ വിലയിൽ തന്നെയാണ് ഈ ഫോൺ ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഡിസ്കൗണ്ട് ഇല്ലാതെ യഥാർഥ വിലയിലാണ് വാങ്ങുന്നത് എങ്കിൽപ്പോലും ഈ ഫോൺ ലാഭകരമാണ്. കാരണം മുടക്കുന്ന തുകയ്ക്ക് തക്കതായ മൂല്യം തിരിച്ചു നൽകുന്ന വിധത്തിലാണ് ഐക്യൂ ഈ 5ജി ഫോൺ അ‌വതരിപ്പിച്ചിട്ടുള്ളത്. ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ ഫോൺ പർച്ചേസ് ചെയ്താൽ 1000 രൂപ ഡിസ്കൗണ്ട് ആമസോണിൽ ലഭ്യമാകും.

എന്തിനാണ് ആർഭാടം; ലളിതം, സുന്ദരം... ആ ​ലൈനിൽ കിടിലൻ 5ജി ഫോൺ വാങ്ങാം

അ‌തിനാൽ 9499 രൂപ അ‌ടിസ്ഥാന വിലയിൽ ഉപയോക്താക്കൾക്ക് ഐക്യൂ Z9 ​ലൈറ്റ് 5ജി സ്വന്തമാക്കാനാകും. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും മാന്യവും ലാഭകരവുമായ ഒരു ഡീൽ ആണ്. ഐക്യുവിന്റെ ഇന്ത്യയിലെ ആദ്യത്തെ എൻട്രി ലെവൽ സ്‌മാർട്ട്‌ഫോൺ ആണ് ഐക്യൂ Z9 ​ലൈറ്റ് 5ജി. ഇതിന്റെ പ്രധാന ഫീച്ചറുകൾ കൂടി പരിചയപ്പെടാം.

ഐക്യൂ Z9 ​ലൈറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.56 ഇഞ്ച് (1612 × 720 പിക്സലുകൾ) HD+ 20:9 LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 840 nits വരെ പീക്ക് ​ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട ഇതിലെ പ്രധാന ഫീച്ചറുകൾ.

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇതോടൊപ്പം 4GB/ 6GB LPDDR4x റാം, 128GB eMMC 5.1 സ്റ്റോറേജ് എന്നിവയും 6ജിബി റാമിനൊപ്പം 6ജിബി വെർച്വൽ റാമും ഈ ഫോണിലുണ്ട്. അ‌തിനാൽ പെർഫോമൻസ് അ‌ത്ര മോശമാകില്ല എന്ന് ഉറപ്പിക്കാനാകും. ഗ്രാഫിക്സിനായി Arm മാലി-G57 MC2 ജിപിയുവുമുണ്ട്.

എന്തിനാണ് ആർഭാടം; ലളിതം, സുന്ദരം... ആ ​ലൈനിൽ കിടിലൻ 5ജി ഫോൺ വാങ്ങാം

എഫ്/1.8 അപ്പേർച്ചർ, സോണി സെൻസർ എന്നിവയുള്ള 50എംപി മെയിൻ ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി ഡെപ്ത് സെൻസർ എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ ഈ ബജറ്റ് ഫോണിൽ നൽകിയിരിക്കുന്നത്. ഒപ്പം എൽഇഡി ഫ്ലാഷും ഉണ്ട്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ f/2.0 അപ്പേർച്ചർ ഉള്ള 8MP ക്യാമറയാണ് ഉള്ളത്.

ഫൺടച്ച്ഒഎസ് 14, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ / മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, യുഎസ്ബി ​​ടൈപ്പ്-സി, സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, IP64 റേറ്റിങ്, 15W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. അക്വാ ഫ്ലോ, മോച്ച ബ്രൗൺ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
The iQoo Z9 Lite 5G is now available for purchase on Amazon at a discount of Rs. It is priced at Rs 10,499 for the 4GB + 128GB model and Rs 11,499 for the 6GB + 128GB model. This phone is now listed on Amazon at its original price. But if you avail the bank offer, you can buy the base model at a price of Rs 9499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X