വായുമലിനീകരണം രൂക്ഷം! 10,000 രൂപയിൽ താഴെ മികച്ച എയർ പ്യൂരിഫയറുകൾ വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ഡൽഹിയിലും മുംബൈയിലും വായുമലിനീകരണം വീണ്ടും രൂക്ഷമാകുകയാണ്. ഒക്ടോബർ 19-ന് രാവിലെ രേഖപ്പെടുത്തിയ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 150-നും 200-നും ഇടയിലാണ്; ഇത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. കിടപ്പുമുറികളിലേക്ക് എയർ പ്യൂരിഫയർ വാങ്ങുമ്പോൾ മറ്റ് ആഡംബര ഫീച്ചറുകളേക്കാൾ പ്രധാനം, അത് എത്രവേഗത്തിൽ PM2.5 കണികകളെ കുറയ്ക്കുന്നു എന്നതാണ്. 300+ ക്ലീൻ എയർ ഡെലിവറി റേറ്റ് (CADR) ഉള്ള ഉപകരണങ്ങൾക്ക് മുറിയിലെ മലിനീകരണം വേഗത്തിൽ മാറ്റാനാകും. 10,000 രൂപയിൽ താഴെ മാത്രം വില വരുന്നതും ഇപ്പോൾ ലഭ്യമായതുമായ മികച്ച മോഡലുകൾ ഇതാ.
എന്തുകൊണ്ടാണ് 300+ CADR വേണമെന്ന് പറയുന്നത്? 9 അടി ഉയരമുള്ള 130 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു മുറിയിൽ ഏകദേശം 37 ക്യൂബിക് മീറ്റർ വായുവുണ്ടാകും. 300 m³/h CADR ഉള്ള പ്യൂരിഫയറിന് ഒരു മണിക്കൂറിൽ എട്ടു തവണ വരെ മുറിയിലെ വായു പൂർണ്ണമായും ശുദ്ധീകരിക്കാൻ (Air Changes per Hour) കഴിയും. അടച്ചിട്ട മുറിയിൽ വെറും അഞ്ചോ ആറോ മിനിറ്റിനുള്ളിൽ PM2.5 നില പകുതിയായി കുറയ്ക്കാൻ ഇതിനാകും. പരമാവധി ഫലം ലഭിക്കാൻ ജനലുകളും വാതിലുകളും അടച്ചിടാൻ ശ്രദ്ധിക്കുക.

10,000 രൂപയിൽ താഴെ വിലയുള്ള 300+ CADR എയർ പ്യൂരിഫയറുകൾ
കിടപ്പുമുറികൾക്ക് ഏറെ അനുയോജ്യമായ ഒന്നാണ് ക്യൂബോ Q400 (Qubo Q400). കമ്പനിയുടെ ഔദ്യോഗിക സ്റ്റോറിൽ ഇന്ന് 8,990 രൂപയ്ക്കാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 330 m³/h CADR, ട്രൂ HEPA H13 ഫിൽട്ടർ, ആപ്പ് കൺട്രോൾ, ഓട്ടോ മോഡ്, പരമാവധി 55 dB ശബ്ദം എന്നിവയാണ് പ്രധാന സവിശേഷതകൾ. ഇതിന്റെ HPH02 ഫിൽട്ടറിന് 2,290 രൂപയാണ് വില. 9,000 മണിക്കൂർ വരെ ഇത് പ്രവർത്തിക്കും. വ്യാജ ഫിൽട്ടറുകൾ ഒഴിവാക്കാൻ ഔദ്യോഗിക സ്റ്റോറുകളിൽ നിന്ന് തന്നെ ഫിൽട്ടർ വാങ്ങുക.
ഹണി വെൽ എയർ ടച്ച് V3 (Honeywell Air Touch V3) ആണ് മറ്റൊരു മികച്ച മോഡൽ. അയണൈസർ പോലുള്ള അധിക ആഡംബരങ്ങൾ ഇല്ലാത്ത സുരക്ഷിതമായ H13 ഫിൽട്ടർ മോഡലാണിത്. 300 m³/h CADR ഉള്ളതിനാൽ 120 മുതൽ 150 ചതുരശ്ര അടി വരെയുള്ള മുറികൾക്ക് ഇത് യോജിക്കും. ഫ്ലിപ്കാർട്ടിൽ ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 9,459 രൂപയ്ക്കാണ് ഇത് ഇന്ന് ലഭ്യമാകുന്നത്. ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ അംഗീകൃത വിൽപനക്കാരിൽ നിന്നും ബ്രാൻഡ് നിർദ്ദേശിക്കുന്ന ഫിൽട്ടറുകളും തിരഞ്ഞെടുക്കുക.
PM2.5 വേഗത്തിൽ കുറയ്ക്കാൻ: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
പ്യൂരിഫയറിന്റെ എല്ലാ വശങ്ങളിലേക്കും വായു തടസ്സമില്ലാതെ ഒഴുകാൻ തക്കവണ്ണം വേണം ഇത് മുറിയിൽ വെക്കാൻ. മലിനീകരണം കൂടുതലുള്ള സമയങ്ങളിൽ ജനലുകളും വാതിലുകളും അടച്ചിടുക. വാതിലിനടിയിലെ വിടവുകളും അടയ്ക്കാൻ ശ്രദ്ധിക്കുക. ആദ്യം 10-15 മിനിറ്റ് ഉയർന്ന സ്പീഡിൽ പ്രവർത്തിപ്പിച്ച ശേഷം രാത്രിയിൽ ഓട്ടോ മോഡിലേക്കോ നിശബ്ദമായ സ്ലീപ്പ് മോഡിലേക്കോ മാറ്റാം. വായുപ്രവാഹം തടസ്സപ്പെടാതിരിക്കാൻ പ്രീ-ഫിൽട്ടർ കൃത്യമായി വൃത്തിയാക്കുകയും വേണം.
ഒഴിവാക്കേണ്ടവ: അയണൈസറുകളും 'ഇക്വലന്റ് CADR' വാഗ്ദാനങ്ങളും
അയണൈസർ അല്ലെങ്കിൽ ഓസോൺ മോഡുകളുള്ള എയർ പ്യൂരിഫയറുകൾ ഒഴിവാക്കുന്നതാണ് നല്ലത്. ഓസോൺ ശ്വാസകോശത്തിന് ദോഷകരമാണ്. വായുവിലെ പൊടികളയാൻ ഇതിന്റെ ആവശ്യമില്ല. വ്യക്തമായി രേഖപ്പെടുത്തിയ m³/h particulate CADR ഫിഗറും ട്രൂ HEPA H13 ഫിൽട്ടറും നോക്കി വേണം വാങ്ങാൻ. സാധ്യമെങ്കിൽ AHAM Verifide സീലുള്ളവ തിരഞ്ഞെടുക്കുന്നത് CADR ശേഷി ഉറപ്പാക്കാൻ സഹായിക്കും. പരസ്യങ്ങളിലെ വ്യക്തതയില്ലാത്ത 'ഇക്വലന്റ് CADR' വാഗ്ദാനങ്ങളിൽ വീഴാതിരിക്കാനും ശ്രദ്ധിക്കുക.


Click it and Unblock the Notifications
