ബാറ്ററി കിടിലൻ വിലയോ തുച്ചം, ഇതാ നിങ്ങൾക്കൊതുങ്ങുന്ന മികച്ച സ്മാർട്ട് ഫോണുകൾ
കേവലം ഒരു സാംസങ്ങോ ആപ്പിളോ വൺപ്ലസോ കൊണ്ട് മാത്രം ഒതുങ്ങുന്നതല്ല ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണി. അതിന്റെ കാരണം ഈ വിപണിയുടെ വ്യാപ്തി തന്നെയാണെന്ന് പറയാം. ചെറുതും വലുതുമായ ഒട്ടേറെ ബ്രാൻഡുകൾ സാധാരണക്കാർക്ക് ഇടയിൽ തരംഗമാവുകയും അവരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിൽ 15,000 രൂപയിൽ താഴെയും 6,000mAh ബാറ്ററിയുള്ള വിവോ ടി3 എക്‌സ് (Vivo T3x), റിയൽമി 14 എക്സ് (Realme 14x), ഐക്യുഒ സെഡ് 9എക്‌സ് (iQOO Z9x), മോട്ടോ ജി64 (Moto G64), സാംസങ് ഗാലക്സി എം 35 (Samsung Galaxy M35) എന്നീ സ്മാർട്ട് ഫോണുകളെ പരിജയപ്പെടാം.
ബജറ്റ് ഫോൺ സെഗ്മെന്റിൽ വിപ്ലവം സൃഷ്ടിക്കുന്ന ഫോണാണ് വിവോ ടി3എക്‌സ് (Vivo T3x). പ്രത്യേകിച്ച് ഇത്രയും കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തുന്ന ഫോണാണ് വിവോ ടി3എക്‌സ്. ഫോണിൽ 8 ജിബി + 128ജിബി ഓപ്ഷനും ലഭ്യമാണ്.

റിയൽമി 14എക്സ് (Realme 14x) 5ജി വിഭാഗത്തിലെ ഐപി 69 സ്മാർട്ട് ഫോണാണിത്. വാട്ടർ റെസിസ്റ്റൻസ്, മിലിറ്ററി ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ്, 6000 എംഎഎച്ച് ബാറ്ററി, 45 വാട്സ് ചാർജിങ്, സോണിക് വേവ് വാട്ടർ ഇജക്ഷൻ, റെയിൻ വാട്ടർ സ്മാർട് ടച്ച് തുടങ്ങിയ നൂതന സവിശേഷതകളുള്ള ഫോണാണിത്.

144Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള 6.72 ഇഞ്ച് 1.5K അമോലെഡ് പാനലുള്ള പെർഫോമൻസ് കേന്ദ്രീകൃത മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണാണ് ഐക്യുഒഒ സെഡ് 9 എക്‌സ് (iQOO Z9x) . ഫോട്ടോഗ്രാഫിക്കായി 50-മെഗാപിക്സൽ പ്രധാന ക്യാമറയും 8-മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. 4GB/128GB വേരിയൻറിന് 12,999 രൂപയും 6GB/128GB വേരിയൻറിന് 14,499 രൂപയും 8GB+128GB വേരിയൻറിന് 15,999 രൂപയുമാണ് വില.

ഇൻ ബിൽറ്റ് 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, ഷെയ്ക്ക്-ഫ്രീ ക്യാമറ തുടങ്ങിയ സവിശേഷതകളോടെ വരുന്ന ഏക ഫോണാണ് മോട്ടോ ജി64 5ജി (Moto G64). അൾട്രാഫാസ്റ്റ് പ്രകടനം നൽകാൻ പ്രാപ്തമാായ 2.5GHz വരെ ഫ്രീക്വൻസി വാഗ്ദാനം ചെയ്യുന്ന ഒക്ടാ കോർ പ്രോസസറാണ് ഫോണിലുള്ളത്.
33വാട്ട് ടർബോപവർ ചാർജർ ഉപയോഗിച്ച് വേഗത്തിൽ ചാർജ് ചെയ്യാനാകും.
50എംപി ക്യാമറ, 8എംപി സെക്കൻഡറി ക്യാമറ, 120 ഹെർട്സ് 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ, ഡോൾബി അറ്റ്‌മോസ് സർട്ടിഫൈഡ് സൗണ്ട് സിസ്റ്റം ഉപയോഗിച്ച് ട്യൂൺ ചെയ്ത ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ മൾട്ടി ഡൈമൻഷണൽ സ്റ്റുഡിയോ നിലവാരമുള്ള ഓഡിയോ ഔട്ട്പുട്ട് ചെയ്യുന്നു. 8GB/128GB വേരിയൻറിന് 14,999 രൂപയും 12GB/256GB വേരിയൻറിന് 16,999 രൂപയുമാണ് വില.

6.62 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണ് സാംസങ് ഗാലക്സി എം 35. ഇതിന് 120 ഹെർട്‌സ് റിഫ്രഷ് റേറ്റുണ്ട്. ഡിസ്പ്ലേയ്ക്കുള്ള ബ്രൈറ്റ്നെസ് 1000 നിറ്റ്‌സ് ആണ്. കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷനും ഈ സ്മാർട്ട് ഫോണിലുണ്ട്. ഇതിന് 8ജിബി റാമും 256ജിബി സ്റ്റോറേജും നൽകുന്നുണ്ട്. 50MP പ്രൈമറി സെൻസറിന് OIS സപ്പോർട്ട് ലഭിക്കുന്നു. 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും, 2MP ഡെപ്ത് സെൻസറുമുണ്ട്. മുൻവശത്തായി ഫോണിൽ 13 മെഗാപിക്സലിന്റെ ക്യാമറയും നൽകിയിട്ടുണ്ട്. 25W വയർഡ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. 6GB/128GB വേരിയൻറിന് 14,999 രൂപയും 8GB/128GB വേരിയൻറിന് 16,499 രൂപയും 8GB/256GB വേരിയൻറിന് 19,499 രൂപയുമാണ് വില.


Click it and Unblock the Notifications








