ഹോണർ 7a, ഓപ്പോ റിയൽമീ 1, റെഡ്മി 5; ഏതാണ് വാങ്ങാൻ നല്ലത്?

By GizBot Bureau
|

വമ്പൻ ഫോണുകളുടെ കൂട്ടത്തിൽ ബഡ്ജറ്റ് ഫോണുകളും ഇന്ത്യയിൽ ഇറങ്ങുന്നുണ്ട് ധാരാളം. ഈയിടെ ഒരുപിടി മികച്ച ബഡ്ജറ്റ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി. അവയിൽ ഏറ്റവും നല്ലതെന്ന് തോന്നിയ മൂന്ന് മോഡലുകൾ തമ്മിലുള്ള ഒരു താരതമ്യം ആണ് ഇന്നിവിടെ നടത്താൻ പോകുന്നത്.

 
ഹോണർ 7a, ഓപ്പോ റിയൽമീ 1, റെഡ്മി 5; ഏതാണ് വാങ്ങാൻ നല്ലത്?

ഹോണർ 7a, ഓപ്പോ റിയൽമീ 1, റെഡ്മി 5 എന്നീ മൂന്ന് മോഡലുകൾ തമ്മിലാണ് ഈ ചർച്ച നടടത്തുന്നത്. ഏതാണ് മികച്ചത്, എന്തെല്ലാമാണ് സവിശേഷതകൾ എന്ന് നോക്കാം.

 

വില

ഹോണർ 7a - 8999 (3ജിബി, 32 ജിബി)

ഓപ്പോ റിയൽമീ 1 - 8990 (3ജിബി, 32 ജിബി)

റെഡ്മി 5 - 8999 (3ജിബി, 32 ജിബി)

ഇനി ഓരോന്നും നൽകുന്ന സവിശേഷതകൾ നോക്കാം.

ഹോണർ 7a

ഡ്യുവൽ സിം, ആൻഡ്രോയ്ഡ് 8.0 ഓറിയോ, 18: 9 അനുപാതമുള്ള 5.7 ഇഞ്ച് HD + 720x1440 പിക്സൽ ഐ.പി.എസ്. ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 430 SoC, അഡ്രിനോ 505 ജിപിയു, 2 ജിബി, 3 ജിബി റാം ഓപ്ഷനുകൾ എന്നിവയുമുണ്ട്. 13 മെഗാപിക്സൽ പ്രൈമറി CMOS സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഹാനോൺ 7 എ യുടെ 3 ജിബി റാം വേരിയന്റ്. അതിന്റെ 2 ജിബി റാം വേരിയന്റ്, 13 മെഗാപിക്സൽ CMOS സെൻസർ ഉണ്ട്. എൽഇഡി ഫ്ളാഷോടു കൂടിയ 8 മെഗാപിക്സൽ ക്യാമറയും ഫോണിലുണ്ട്.

ഹോണർ 7a, ഓപ്പോ റിയൽമീ 1, റെഡ്മി 5; ഏതാണ് വാങ്ങാൻ നല്ലത്?

മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലപ്പെടുത്താവുന്ന 32 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഓണർ 7എയിൽ ഉള്ളത്. കണക്ടിവിറ്റിയുടെ കാര്യത്തിൽ, വൈ-ഫൈ 802.11 b / g / n, ബ്ലൂടൂത്ത് v4.2, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയുണ്ട്. പിൻവശത്ത്സ്ഥിതി ചെയ്യുന്ന വിരലടയാള സെൻസറാണ് സ്മാർട്ട്ഫോണിന് ഉള്ളത്. 3000 mAh ബാറ്ററിയാണ് ഫോണിന് കരുത്തേകുന്നത്.

റിയൽമീ 1

ഓപ്പോ റിയൽമീ 1ഫോണിൽ ഒക്റ്റാ കോർ MediaTek Helio P60 SoC പ്രൊസസർ ആണ് ഉള്ളത്. 6ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡൽ, 4ജിബിയുടെ 64 ജിബി മെമ്മറിയുള്ള മോഡൽ, 3 ജിബിയുടെ 32ജിബി മെമ്മറിയുള്ള മോഡൽ എന്നിങ്ങനെ മൂന്ന് വേർഷനുകളാണ് ഫോണിനുള്ളത്. ആൻഡ്രോയ്ഡ് 8.1 ഓറിയോ ഉള്ള കളർ ഒഎസ് 5.0 ആണ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം.

ഹോണർ 7a, ഓപ്പോ റിയൽമീ 1, റെഡ്മി 5; ഏതാണ് വാങ്ങാൻ നല്ലത്?

6ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡലിന് 13,990 രൂപയാണ് വിലയിട്ടിരിക്കുന്നത്. 4ജിബിയുടെ 64 ജിബി മെമ്മറിയുള്ള മോഡലിന് 10,990 രൂപയും 3 ജിബി റാമുള്ള 32 ജിബി മെമ്മറിയുള്ള മോഡലിന് 8,990 രൂപയുമാണ് വില. പിറകിൽ 13 മെഗാപിക്സൽ ക്യാമറയും മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയുമാണ് ഫോണിനുള്ളത്. 3410 mAh ആണ് ഫോൺ ബാറ്ററി.

എല്ലാ നോക്കിയ ഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് പി അപ്‌ഡേറ്റ് ലഭിക്കും: എച്ച്എംഡി ഗ്ലോബല്‍എല്ലാ നോക്കിയ ഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് പി അപ്‌ഡേറ്റ് ലഭിക്കും: എച്ച്എംഡി ഗ്ലോബല്‍

റെഡ്മി 5

5.7 ഇഞ്ച് HD ഡിസ്‌പ്ലേയുടെ സ്‌ക്രീന്‍ റെസല്യൂഷന്‍ 720*1440 പിക്‌സല്‍ ആണ്. 1.8 GHz ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ അഡ്രിനോ 506 GPU ആണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് വ്യത്യസ്ത മെമ്മറികളില്‍ ഫോണുകള്‍ ലഭ്യമാണ്. 2GB റാം 16GB സ്‌റ്റോറേജ്, 3GB റാം 32GB സ്‌റ്റോറേജ്, 4GB റാം 32 GB സ്‌റ്റോറേജ് എന്നിവയാണ് അവ. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 128 GB വരെ വര്‍ദ്ധിപ്പിക്കാനാകും.

ഹോണർ 7a, ഓപ്പോ റിയൽമീ 1, റെഡ്മി 5; ഏതാണ് വാങ്ങാൻ നല്ലത്?

റെഡ്മി 5-ന്റെ പിന്നിലെ ക്യാമറ 1.25 മൈക്രോണ്‍ പിക്‌സെല്‍ 12 മെഗാപിക്‌സല്‍ ക്യാമറയാണ്. ബ്യൂട്ടിഫൈ 3.0, സോഫ്റ്റ് ടോണ്‍ഡ് സെല്‍ഫി ലൈറ്റ് എന്നീ സവിശേഷതകളോട് കൂടിയ 5MP സെല്‍ഫി ക്യാമറയും ഉണ്ട്. 3300 mAh ബാറ്ററിയുടെ സ്റ്റാന്‍ഡ് ബൈ ടൈം 12 ദിവസമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ആന്‍ഡ്രോയ്ഡ് 7.1.2 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റവും കസ്റ്റം MIUI 9 സ്‌കിന്നും ഫോണിനെ ആകര്‍ഷകമാക്കുന്നു.

Best Mobiles in India

Read more about:
English summary
Best Budget Smartphones in India; Honor 7a vs Realme 1 vs Redmi 5

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X