Home
Mobile

5ജിയുണ്ട്, കിടിലൻ ക്യാമറയുണ്ട്, നല്ല പെർഫോമൻസുമുണ്ട് ! 12,000 രൂപയ്ക്ക് താഴെയുള്ള ഫോണുകൾ

ഒരു ബജറ്റ് സ്മാർട്ട്‌ഫോൺ വാങ്ങി ഗിഫ്റ്റ് നൽകാൻ ആഗ്രഹിക്കുന്നുണ്ടോ നിങ്ങൾ? ഡസൻ കണക്കിന് സ്മാർട്ട്‌ഫോൺ കമ്പനികളുടെ ഇടയിൽ നിന്നും ഏത് തിരഞ്ഞെടുക്കും എന്ന ആശയക്കുഴപ്പം നിങ്ങൾക്ക് ഉണ്ടാകും. എന്നാൽ വ്യത്യസ്മായ രൂപവും ഭാവവും ഉള്ള ചില ഫോണുകൾ ഉണ്ട്. ആ മോഡലുകൾ നിങ്ങളുടെ ആശയക്കുഴപ്പത്തെ അകറ്റും. വെറും ഡിസൈൻ ഭംഗിക്ക് അപ്പുറം ഈ ഡിവൈസുകൾ അധിക പ്രവർത്തനക്ഷമതയും നൽകുന്നു. അത് നിങ്ങൾ മുടക്കുന്ന പണത്തിന്റെ മൊത്തത്തിലുള്ള മൂല്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രിയപ്പെട്ടവർക്ക് ഗിഫ്റ്റ് നൽകാനായി 12000ൽ താഴെ വിലയുള്ള ഫോണുകളെ പരിചയപ്പെടാം.

ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ നോക്കുന്നവർക്ക് ബെസ്റ്റ് ഓപ്ഷനാണ്സാംസങ് ഗാലക്‌സി എഫ്16. സാംസങ് ഗാലക്‌സി എഫ്16ൽ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് സജ്ജീകരിച്ചിരിക്കുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഇതിലുണ്ട്. ഗാലക്‌സി എഫ്16-ൽ 6.7 ഇഞ്ച് ഫുൾ-എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ് നൽകിയിട്ടുണ്ട്.

5ജിയുണ്ട്, കിടിലൻ ക്യാമറയുണ്ട്, നല്ല പെർഫോമൻസുമുണ്ട് !

മീഡിയടെക്കിൽ നിന്നുള്ള 6nm ഡൈമെൻസിറ്റി 6300 പ്രോസസറിലും 8GB LPDDR4X റാമിലും ഇത് പ്രവർത്തിക്കും. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സാംസങ് ഗാലക്‌സി എഫ് 16ൽ നൽകിയിട്ടുണ്ട്. 25 വാട്സ് വരെ വേഗതയുള്ള വയർഡ് ചാർജിംഗ് ഈ സ്മാർട്ട് ഫോൺ പിന്തുണക്കുന്നുണ്ട. 11,499 രൂപയാണ് സാംസങ് ഗാലക്‌സി എഫ്16ന്റെ വില.

ഇനി പോക്കോ എം 7നെക്കുറിച്ച് നോക്കാം. പോക്കോ എം7 ഇന്ത്യയിൽ രണ്ട് വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാന 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 9,999 രൂപയും 8 ജിബി + 128 ജിബി വേരിയന്റിന് 10,999 രൂപയുമാണ് വില. സാറ്റിൻ ബ്ലാക്ക്, മിന്റ് ഗ്രീൻ, ഓഷ്യൻ ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഈ ഹാൻഡ്‌സെറ്റ് പുറത്തിറക്കിയിരിക്കുന്നത്.

മറ്റൊരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണാണ് റെഡ്മി 14 സി. 6.88 ഇഞ്ച് എച്ച്ഡി പ്ലസ് ഡോട്ട് ഡ്രോപ്പ് ഡിസ്‌പ്ലേയും പരമാവധി 600 നിറ്റ്‌സ് ബ്രൈറ്റ്‌നെസുമുള്ള ഈ ഫോൺ സ്ട്രീമിങ്, ഗെയിമിങ്, ബ്രൗസിങ് എന്നിവയ്ക്ക് മികച്ച ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുന്നു. 4ജിബി+ 64ജിബി ഫോണിന് 9,999 രൂപയും 4ജിബി + 128 ജിബിക്ക് 10,999 രൂപയും 6ജിബി + 128 ജിബിക്ക് 11,999 രൂപയുമാണ് വില.

5ജിയുണ്ട്, കിടിലൻ ക്യാമറയുണ്ട്, നല്ല പെർഫോമൻസുമുണ്ട് !

സാംസങ്ങിന്റെ തന്നെ 11499 രൂപ വില വരുന്ന മറ്റൊരു ഫോണാണ് സാംസങ് ഗാലക്സി എം 16 5ജി. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. GB/ 6GB/ 8GB റാം, 128GB ഓൺബോർഡ് സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഈ സാംസങ് ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓപ്പോ ഫോൺ തിരയുന്നവർക്ക് ഓപ്പോ കെ12 എക്സ് നല്ലൊരു ഓപ്ഷനായിരിക്കും. 12,999 രൂപ ലോഞ്ച് വിലയ്ക്ക് പകരം 10,924 രൂപയ്ക്ക് (ബാങ്ക് ഡിസ്‌കൗണ്ട് ഉൾപ്പെടെ) ഫ്ലിപ്കാർട്ടിൽ ആ ഫോണിപ്പോൾ വിൽക്കുന്നത്. ആൻഡ്രോയ്ഡ് അടിസ്ഥാനത്തിലുള്ള കളർ ഒഎസ് 14നിൽ വരുന്ന ഒപ്പോ കെ12 പ്ലസ് 6,400 എംഎഎച്ചിന്റെ മികച്ച ബാറ്ററിയാണ് ഓഫർ ചെയ്യുന്നത്.

More from GizBot

Best Mobiles in India

English summary
We've compiled a list of top budget smartphones under Rs 12,000, including the Samsung Galaxy F16 5G with a 6.7-inch AMOLED display and MediaTek Dimensity 6300 chipset, POCO M7 5G with great battery life, and the affordable Redmi 14C 5G with a 120Hz display. The Samsung Galaxy M16 5G also stands out with a Super AMOLED screen, MediaTek Dimensity processor, and 25W fast charging. All these smartphones offer impressive features at an affordable price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X