യു.എസ്.ബി ടൈപ്പ് - സീ ചാർജിങ് ലഭ്യമാകുന്ന മികച്ച സ്മാർട്ട് ഫോണുകളെ പരിചയപ്പെടാം

|

ടൈപ്പ്-സീ ചാർജിങ് പോർട്ടുകൾക്ക് നിരവധി പ്രത്യേകതകളുണ്ടെന്നകാര്യം നമുക്കെല്ലാം അറിയാവുന്നതാണ്. ചാർജിങ് വളരെ എളുപ്പത്തിലാക്കുകയും സാധാരണ ചാർജറുകളേക്കാൾ കൂടുതൽ ഫലം നൽകുകയും ചെയ്യുന്ന ഇത്തരം പോർട്ടുകൾ ഇന്ന് മിക്ക ഫോണുകളിലും ലഭ്യമാണ്. യു.എസ്.ബി പോർട്ടുകളോടു തട്ടിച്ച് നോക്കുമ്പോൾ ഇത്തരം ടൈപ്പ്-സീ പോർട്ടുകൾക്ക് ഡാറ്റ ട്രാൻസ്ഫറിംഗ് സ്പീഡ് വളരെ കൂടുതലാണ്. ഒരു സെക്കൻഡിൽ 10 ജിഗാബെറ്റ് വരെ ഇവയ്ക്ക് ട്രാൻസ്ഫർ ചെയ്യാൻ ശേഷിയുണ്ട്.

യു.എസ്.ബി ടൈപ്പ് - സീ ചാർജിങ് ലഭ്യമാകുന്ന മികച്ച സ്മാർട്ട് ഫോണുകളെ പരി

സി-ടൈപ്പ് ചാർജറുകൾക്ക് 100 വാട്ട് വൈദ്യുതി വരെ ഉത്പാദിപ്പിക്കാൻ കഴിയും. നിങ്ങളുടെ സ്മാർട്ട്ഫോണുകളെ വേണ്ടതിലധികം ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. വലിപ്പത്തിൽ ചെറുതായതുകൊണ്ട് തന്നെ ടൈപ്പ്-സീ ചാർജ്ജിങ്ങ് പോർട്ടുകൾ കൊണ്ടു നടക്കുവാനും എവിടെയെങ്കിലും കണക്ട് ചെയ്യാനുമൊക്കെ എളുപ്പത്തിൽ സാധിക്കുകയും ചെയ്യും.

ഇവയെല്ലാം കൊണ്ട് തന്നെ ഇന്ന് സ്മാർട്ട്ഫോണുകൾ തിരഞ്ഞെടുക്കുമ്പോൾ ഉപഭോക്താക്കളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന കാര്യങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു ടൈപ്പ്-സീ ചാർജിങ് പോർട്ടുകൾ..! ഇന്ന് നമുക്ക് 20,000 രൂപയിൽ താഴെ വിലയുള്ള ടൈപ്പ്-സീ ചാർജിങ് പോർട്ടുകൾ ലഭ്യമായ മികച്ച സ്മാർട്ട്ഫോണുകളെ പരിചയപ്പെടാം.

സാംസങ് ഗ്യാലക്സി M20

സാംസങ് ഗ്യാലക്സി M20

6.3 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് TFT ഡിസ്പ്ലേ

ഒക്റ്റാ ക്വാർ എക്സിനോസ് 7904 പ്രോസസ്സർ

3 ജി.ബി/4 ജി.ബി റാം

32 ജി.ബി/64 ജി.ബി സ്റ്റോറേജ്

ഡ്യുവൽ സിം

LED ഫ്ലാഷോടുകൂടിയ 13MP + 5MP ഡ്യുവൽ പിൻ ക്യാമറ

8MP ഫ്രണ്ട് ക്യാമറ

4G വോയിസ് ഓവർ എൽ റ്റി

വൈഫൈ

ബ്ലൂട്ടൂത്ത് 5

5000 mAH ബാറ്ററി

നോക്കിയ 5.1 പ്ലസ്

നോക്കിയ 5.1 പ്ലസ്

5.86 ഇഞ്ച് (720 × 1520 പിക്സൽ) HD പ്ലസ്, 2.5D കേർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ

ഒക്റ്റാ- ക്വാർ മീഡിയടെക് ഹെലിയോ P60 12nm പ്രൊസസറിനോടൊപ്പം 800MHz ARM Mali-G72 MP3 ഗ്രാഫിക്സ് ഒത്തുചേരുന്നു

3 ജി.ബി റാം

32 ജി.ബി സ്റ്റോറേജ്

മൈക്രോ എസ്.ഡി കാർഡുകൾ ഉപയോഗിച്ചുകൊണ്ട് 400GB വരെ ഉയർത്താനാകും

ആൻഡ്രോയ്ഡ് 8.1 ( ഓറിയോ) ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രോയിഡ് P യിലേയ്ക്ക് അപ്ഗ്രേഡ് ചെയ്യാനാവും

ഹൈബ്രിഡ് ഡ്യുവൽ സിം (nano + nano / microSD)

13MP പ്രൈമറി ക്യാമറ + 5 -മെഗാപിക്സൽ സെക്കൻഡറി ക്യാമറ

8MP ഫ്രണ്ട് ക്യാമറ

ഡ്യുവൽ 4G സിം സ്ലോട്ട്

3000mAh ബാറ്ററി

ലെനോവോ K9

ലെനോവോ K9

5.7- ഇഞ്ച് (1440 × 720 pixels) HDപ്ലസ് 18:9 2.5 ഡി കേർവ്ഡ് ഡിസ്പ്ലേ ഗ്ലാസ്


2GHz ഒകറ്റാ - ക്വാർ മീഡിയടെക് ഹെലിയോ P22 (MT6762) 12nm പ്രൊസസ്സറിനോടൊപ്പം 650MHz IMG പവർ വീ.ആർ GE8320 ഗ്രാഫിക്സ് ഒത്തുചേർന്നിരിക്കുന്നു


3 ജി.ബി റാം


32 ജി.ബി ഇന്റേണൽ സ്റ്റോറേജ്


മൈക്രോ എസ്.ഡി കാർഡുകൾ ഉപയോഗിച്ചുകൊണ്ട് 256 ജി.ബി വരെ ഉയർത്താം


ആൻഡ്രോയ്ഡ് 8.1 ( ഓറിയോ)


ഹൈബ്രിഡ് ഡ്യുവൽ സിം (മൈക്രോ + നാനോ/ മൈക്രോ എസ്.ഡി മെമ്മറി കാർഡ് സ്ലോട്ട് )


LED ഫ്ലാഷോടുകൂടിയ 13MP പ്രൈമറി പിൻ ക്യാമറ, സെക്കൻഡറി 5MP ക്യാമറ


13 MP ഫ്രണ്ട് ക്യാമറ + 5 MP സെക്കൻഡറി ക്യാമറ


ഡ്യുവൽ 4G VoLTE


3,000mAh ബാറ്ററി

പാനാസോണിക് എലുഗ എക്സ് 1

പാനാസോണിക് എലുഗ എക്സ് 1

6.18 ഇഞ്ച് HD പ്ലസ് 2.5D കേർവ്ഡ് ഡിസ്പ്ലേ


2 ജിഗാഹെർട്ട്സ് P60 ക്വാഡ് ക്വാർ പ്രോസസ്സർ


4 ജി.ബി റാം 64 ജി.ബി സ്റ്റോറേജ്


ഡ്യുവൽ സിം


LED ഫ്ലാഷോടുകൂടിയ 16MP + 5MP ഡ്യുവൽ റിയർ ക്യാമറ


16MP മുൻ ക്യാമറ


ഫിംഗർപ്രിന്റ് സെൻസർ


ഐ.ആർ ഫെയ്സ് അൺലോക്ക്


4G VoLTE / വൈഫൈ


ബ്ലൂടൂത്ത് 5


3000mAh ബാറ്ററി

മോട്ടോ G6

മോട്ടോ G6

5.7 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേ

1.8GHz സ്നാപ്ഡ്രാഗൺ 450 ഒക്റ്റാ-ക്വോർ പ്രൊസസർ

3 ജി.ബി റാം 32 ജി.ബി സ്റ്റോറേജ്

12MP + 5MP പിൻ ക്യാമറ വിത്ത് LED ഫ്ലാഷ്

LED ഫ്ലാഷോടുകൂടിയ 16MP മുൻ ക്യാമറ

VoLTE / വൈഫൈ

ഫിംഗർപ്രിന്റ് സെൻസർ

ബ്ലൂടൂത്ത് 4.2

സ്പ്ലാഷ് റെസിസ്റ്റന്റ്

ടർബോ ചാർജ്ജിംഗ്

3000 MAh ബാറ്ററി

നോക്കിയ 6 2018

നോക്കിയ 6 2018

5.5 Inch ഫുൾ HD IPS ഡിസ്പ്ലേ


2.2 GHz ഒക്റ്റാ-ക്വാർ സ്നാപ്ഡ്രാഗൺ 630 പ്രൊസസർ


4 ജി.ബി റാം 64 ജി.ബി സ്റ്റോറേജ്


ഹൈബ്രിഡ് ഡ്യുവൽ സിം


16MP റിയൽ ക്യാമറ വിത്ത് ഡ്യുവൽ ടോൺ എൽഇഡി ഫ്ലാഷ്


8MP ഫ്രണ്ട് ക്യാമറ


4G VoLTE / വൈഫൈ


ഫിംഗർപ്രിൻറ് സെൻസർ


3000mAh ബാറ്ററി

മോട്ടോ എക്സ് 4

മോട്ടോ എക്സ് 4

ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനോടുകൂടിയ 5.2- ഇഞ്ച് (1920 x 1080 പിക്സൽ) ഫുൾ HD LTPS IPS ഡിസ്പ്ലേ


2.2 GHz ഒക്റ്റാ-ക്വോർ സ്നാപ്ഡ്രാഗൺ 630 14nm പ്രൊസ്സസർ വിത്ത് അഡ്രിനോ 508 ഗ്രാഫിക്സ്


3 ജി.ബി റാം 32 ജി.ബി സ്റ്റോറേജ്


4 ജി.ബി റാം 64 ജി.ബി സ്റ്റോറേജ്


മെമ്മറി കാർഡുകൾ ഉപയോഗിച്ചുകൊണ്ട് 2TB വരെ എക്സ്പാൻഡ് ചെയ്യാം


ആൻഡ്രോയിഡ് വേർഷൻ 7.1 ( ന്യൂഗട്ട്)


ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ/ മൈക്രോ എസ്.ഡി മെമ്മറി കാർഡ് സ്ലോട്ട്)


12MP പ്രൈമറി ക്യാമറ + 8MP അൾട്രാ വൈഡ് സെക്കൻഡറി ക്യാമറ


16MP ഫ്രണ്ട് ക്യാമറ വിത്ത് എൽ.ഇ.ഡി ഫ്ലാഷ് /2.0 അപ്രേച്ചർ, 1um പിക്സൽ സൈസ്


വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റന്റ്' (IP68)


ഫിംഗർപ്രിൻറ് സെൻസർ


4G വോയിസ് ഓവർ എൽ.ടി.ഇ


3000mAh ബാറ്ററി

സോണി എക്സ്പീരിയ R1 പ്ലസ്

സോണി എക്സ്പീരിയ R1 പ്ലസ്

5.2 ഇഞ്ച് എച്ച്.ഡി ടച്ച്സ്ക്രീൻ ഡിസ്പ്ലേ


1.4 GHz ക്വാഡ്-ക്വോർ സ്നാപ്ഡ്രാഗൺ 430 പ്രൊസസർ


3 ജി.ബി റാം 32 ജി.ബി സ്റ്റോറേജ്


ഡ്യുവൽ നാനോ സിം


എൽ.ഇ.ഡി ഫ്ലാഷോടുകൂടിയ 13MP ഓട്ടോഫോക്കസ് റിയൽ ക്യാമറ


8MP മുൻ ക്യാമറ


വൈ-ഫൈ/ ജി.പി.എസ്


ബ്ലൂട്ടൂത്ത് 4.2


FM റേഡിയോ


യു.എസ്.ബി ടൈപ്പ്-C

 

2620 MAh ബാറ്ററി

Best Mobiles in India

Read more about:
English summary
Type-C charging port has so many importance which makes charging a lot easier than the ones which users always felt disappointment about. There have been so many smartphones to come up with this aspect. And the trend is such that even budget smartphones are bestowed upon with it. Check out some enlisted phones under Rs. 10K below.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X