ക്യാഷ് ആണോ പ്രശ്‌നം: ഇതാ 20,000 രൂപയ്ക്ക് താഴെയുള്ള മികച്ച ക്യാമറ ഫോണുകൾ
സ്മാർട്ട് ഫോണുകൾ തിരഞ്ഞെടുക്കുമ്പോൾ പലരും പല ആവശ്യത്തിന് വേണ്ടിയാണ് സെലക്ട് ചെയ്യറുള്ളത്. ഓരോരുത്തരുടേയും ഇഷ്ടങ്ങൾ വ്യത്യസ്തമായിരിക്കും. ചിലർ ഗെയിമിങിന് താൽപ്പര്യം കാണിക്കുമ്പോൾ മറ്റു ചിലർ ഏറ്റവും മികച്ച ബാറ്ററി ബാക്കപ്പുകളുള്ള ഫോൺ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നു. ഫോട്ടോഗ്രഫി ഇഷ്ടമുള്ളവർ ക്യാമറയുടെ പെർഫോമൻസ് നോക്കിയാണ് ഫോണുകൾ തിരഞ്ഞെടുക്കാറുള്ളത്. അതിനാൽ തന്നെ ഫോണിന് മികച്ച ക്യാമറകൾ നൽകുന്ന കമ്പനികൾ ഏറെയാണ്. എന്നാൽ പണം പൊട്ടിക്കാതെ എങ്ങനെ മികച്ച ക്യാമറ ഫോണുകൾ തിരഞ്ഞെടുക്കാം. അതിനായി ചല ഫോണുകളെ പരിചയപ്പെടുത്താം. എല്ലാം 20,000 രൂപയ്ക്ക് താഴെയുള്ള ഫോണുകളാണ്. ക്യാമറ മാത്രമല്ല, മറ്റു ഭാഗങ്ങളും നോക്കി നിങ്ങൾക്ക് ഇഷ്ടമുള്ള ഫോണുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
ആദ്യമായി Tecno Camon 30 5G എന്ന ഫോണിനെ പരിചയപ്പെടാം. OIS സപ്പോർട്ടോടു കൂടിയ 50 മെഗാ പിക്‌സൽ ക്യാമറയാണ് ഇതിന് നൽകിയിരിക്കുന്നത്. 2 എംപിയുടെ ഡെപ്ത് സെൻസർ, ലൈറ്റ് സെൻസർ എന്നിവ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. OIS സപ്പോർട്ട് ഉണ്ടായതിനാൽ തന്നെ വീഡിയോ സ്റ്റബിലൈസിങും അത്യാവശ്യം ലഭിക്കും. 50 മെഗാ പിക്‌സലിന്റെ സെൽഫി ക്യാമറയും കമ്പനി നൽകുന്നുണ്ട്.

വ്‌ലോഗിങ് താൽപ്പര്യമുള്ളവർക്ക് ഈ ഫോൺ മികച്ച ഒപ്ഷനാണ്. 6.78 ഇഞ്ചുള്ള FHD+ 120Hz AMOLED ഡിസ്‌പ്ലേയാണ് ഇതിന് നൽകിയിരിക്കുന്നത്. 70W ഫാസ്റ്റ് ചാർജിങ്ങോടുകൂടി 5,000mAh ബാറ്ററിയും നൽകിയിട്ടുണ്ട്. യുഎസ്ബി ടൈപ്പ് സി ചാർജിങ് പോർട്ടാണ് നൽകിയിട്ടുള്ളത്. 8 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള ഈ ഫോൺ ആമസോണിൽ നിന്നും ഫ്‌ലിപ്പ്കാർട്ടിൽ നിന്നും 19,999 രൂപക്ക് വാങ്ങാം. ബാങ്ക് ഓഫറും കൂടി ചേരുമ്പോൾ വില ഇനിയും കുറയും.
അതുപോലെ ട്രിപ്പിൾ ക്യാമറയുള്ള ഫോണാണ് OPPO F25 Pro. 64 മെഗാപിക്‌സലാണ് പ്രൈമറി ക്യാമറക്ക് നൽകിയിരിക്കുന്നത്. എട്ട് മെഗാപിക്‌സലിന്റെ അൾട്രാ വൈഡ് ലെൻസും രണ്ട് മെഗാപിക്‌സലിന്റെ മാക്രോ ലെൻസും നൽകിയിട്ടുണ്ട്. ഇതിന്റെ പോട്രേറ്റ് മോഡ് മികച്ച ഔട്ട് നൽകുന്നുണ്ട്. കൂടാതെ മാക്രോ ലെൻസും മികച്ച ഫോട്ടോകൾ നൽകുന്നുണ്ട്.

6.7 ഇഞ്ചുള്ള FHD+ 120Hz AMOLED ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. 67W ചാർജിന്റെ 5,000mAh ബാറ്ററിയും കമ്പനി നൽകുന്നുണ്ട്. 19,999 രൂപക്ക് ഈ ഫോൺ സ്വന്തമാക്കാൻ കഴിയും. നിലവിൽ ഫ്‌ലിപ്പ്കാർട്ടിലെ ബാങ്ക് ഓഫറുകളും കൂടി ചേരുമ്പോൾ വില ഇനിയും കുറയും. എന്നാൽ ആമസോണിൽ ഈ ഫോണിന് 23,860 രൂപ കാണിക്കുന്നുണ്ടെങ്കിലും എക്‌സ്‌ചേഞ്ച് ഓഫറും ബാങ്ക് ഓഫറും ചേർത്താൽ വില 20,000 രൂപക്ക് താഴെ എത്തും.
ട്രിപ്പിൾ ക്യാമറയോടെ എത്തിയ Samsung Galaxy M35 5G എന്ന ഫോണും മികച്ച ക്യാമറ ഫോൺ തന്നെയാണ്. 50 മെഗാ പിക്‌സലിന്റെ പ്രൈമറി ക്യാമറയും ഒപ്പം എട്ട് മെഗാ പിക്‌സലിന്റെ അൾട്രാ വൈഡ് ലെൻസും രണ്ട് മെഗാ പിക്‌സലിന്റെ മാക്രോ ലെൻസുമാണ് ഇതിന്റെ ട്രിപ്പിൾ ക്യാമറയിലുള്ളത്.

8 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള ഈ ഫോണിന് 13 മെഗാ പിക്‌സലിന്റെ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.
6.6 ഇഞ്ചിൽ FHD+ 120Hz Super AMOLED ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ഫ്‌ലിപ്കാർട്ടിൽ നിലവിൽ 22,607 രൂപയാണ് വില. എന്നാൽ ബാങ്ക് ഓഫർ നിലനിൽക്കുന്നതിനാൽ വില ഇനിയും കുറയും.
എന്നാൽ ആമസോണിൽ 29 ശതമാനം ഡിസ്‌കൗണ്ടിൽ 19,499 രൂപയാണ് Samsung Galaxy M35 ക്ക് കാണിക്കുന്നത്. ഇതിലും ബാങ്ക്, എക്‌സ്‌ചേഞ്ച് എന്നീ ഓഫറുകൾ നിലനിൽക്കുന്നുണ്ട്. ഫോൺ വാങ്ങിയതിന് ശേഷം പോക്കറ്റിൽ വല്ലതും ബാക്കിയാവണമെങ്കിൽ ബജക്ട് ഫ്രണ്ട്‌ലി ആയിട്ടുള്ള ഫോണുകൾ തിരഞ്ഞെടുക്കണം. മികച്ച ക്യാമറയും ബജക്ട് ഫ്രണ്ട്‌ലിയും ഉദ്ദേശിക്കുന്നുവെങ്കിൽ മുകളിൽ പറഞ്ഞ ഏതെങ്കിലും ഫോൺ തിരഞ്ഞെടുക്കാം.


Click it and Unblock the Notifications








