Home
Mobile

ഇപ്പോൾ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന 40,000 രൂപയ്ക്ക് താഴെയുള്ള മികച്ച ക്യാമറ സ്മാർട്ട്‌ഫോണുകൾ

ഏറ്റവും മികച്ച ക്യാമറ സെറ്റപ്പ് സവിശേഷതകളുമായി വരുന്ന സ്മാർട്ഫോണുകൾ ഇന്ന് വിപണിയിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഈ സ്മാർട്ഫോണുകൾക്ക് വിപണിയിൽ വരുന്ന ക്യാമറകളുമായി മത്സരിക്കുവാൻ കഴിയുന്ന സവിശേഷതകളുമായാണ് വിപണിയിൽ വരുന്നത്. ക്യാമറകളുടെ കാര്യത്തിൽ ഈ മുൻനിര ഡിവൈസുകൾക്ക് മത്സരിക്കാൻ കഴിയുന്ന നിരവധി സ്മാർട്ട്‌ഫോണുകൾ മിഡ് പ്രീമിയം സെഗ്‌മെന്റിൽ ഇപ്പോൾ ഉണ്ട്. ഇവയ്ക്ക് വലിയ സെൻസറുകളും കൂടുതൽ മെഗാപിക്സലുകളും പുതിയ സാങ്കേതികവിദ്യകളും ഉണ്ട്. വൺപ്ലസ് 9 ആർ, വിവോ എക്‌സ് 60 എന്നിവ കഴിഞ്ഞ മാസം അവസാനം പുറത്തിറങ്ങിയതോടെ ഈ സെഗ്മെന്റ് കൂടുതൽ വിപുലമായി. ഈ രണ്ട് സ്മാർട്ട്‌ഫോണുകളും മികച്ച ക്യാമറ സെറ്റപ്പുമായാണ് വരുന്നത്. വിപണിയിൽ വരുന്ന 40,000 രൂപയിൽ താഴെയുള്ള നല്ല ക്യാമറ സ്മാർട്ട്‌ഫോണുകൾ നിങ്ങൾ ഇവിടെ വിശദമായി പരിശോധിക്കാം.

വിവോ എക്‌സ് 60

വിവോ എക്‌സ് 60

വിവോ എക്‌സ് 60 സീരീസിൽ വരുന്ന എക്‌സ് 60, എക്‌സ് 60 പ്രോയുടെ അതേ ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായാണ് വരുന്നത്. 48 മെഗാപിക്സൽ എഫ് / 1.8 പ്രൈമറി ക്യാമറ, 13 മെഗാപിക്സൽ എഫ് എക്‌സ് / 2.5 പോർട്രെയിറ്റ് ക്യാമറ, 13 മെഗാപിക്സൽ എഫ് / 2.2 120 ° അൾട്രാ വൈഡ് ക്യാമറ എന്നിവയുണ്ട്. ജിംബൽ ഇതിൽ ഫീച്ചർ ചെയ്യുന്നില്ല, പക്ഷേ വിവോ എക്‌സ് 60 ഒരു ഒഐഎസ് സംവിധാനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. 1 / 2.8 ഇഞ്ച് സെൻസറുള്ള 32 മെഗാപിക്സൽ എഫ് / 2.5 ൽ സെൽഫി ക്യാമറ അതേപടി ഇതിൽ വരുന്നു. 120 ഹെർട്സ് റിഫ്രെഷ് റേറ്റുള്ള 6.56 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, എച്ച്ഡിആർ 10 + സപ്പോർട്ട്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസർ, 33 ഡബ്ല്യു ഫ്ലാഷ് ചാർജുള്ള 4300 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകൾ. 37,990 രൂപ വില വരുന്ന വിവോ എക്‌സ് 60 വളരെ മികച്ച ഒരു ഹാൻഡ്‌സെറ്റായി അനുഭവപ്പെടുകയും ദൈനംദിന ഉപയോഗത്തിന് മതിയായ സവിശേഷതകൾ നൽകുകയും ചെയ്യുന്നു. രൂപകൽപ്പനയും വേറിട്ടുനിൽക്കുന്ന രീതിയിലുള്ള സവിശേഷതകളും ഇതിൽ വരുന്നു.

വൺപ്ലസ് 9 ആർ

വൺപ്ലസ് 9 ആർ

വിവോ എക്‌സ് 60 ൽ നിന്ന് വ്യത്യസ്തമായി വരുന്ന ഒരു സ്മാർട്ഫോണാണ് വൺപ്ലസ് 9 ആർ. ഇത് വളരെ മികച്ച ഒരു സ്മാർട്ട്‌ഫോൺ തന്നെയാണ്. 48 മെഗാപിക്സൽ എഫ് / 1.7 വൈഡ്, 16 മെഗാപിക്സൽ എഫ് / 2.2 അൾട്രാ വൈഡ്, 5 മെഗാപിക്സൽ എഫ് / 2.4 മാക്രോ, പിന്നിൽ 2 മെഗാപിക്സൽ എഫ് / 2.4 ഡെപ്ത് സെൻസർ എന്നിവയാണ് വൺപ്ലസ് 9 ആറിൻറെ സവിശേഷതകൾ. മുൻവശത്ത്, 1 / 3.06 ഇഞ്ച് സെൻസറുള്ള 16 മെഗാപിക്സൽ / 2.4 സിസ്റ്റമുണ്ട്. 65W ഫാസ്റ്റ് ചാർജറുള്ള 4,500 എംഎഎച്ച് ബാറ്ററി ഉൾപ്പെടെ വിലകൂടിയ വൺപ്ലസ് 9 സ്മാർട്ട്ഫോണുകളുടെ മറ്റ് ചില സവിശേഷതകൾ ഈ സ്മാർട്ട്‌ഫോൺ കടമെടുക്കുന്നു.120 ഹെർട്സ് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ, 12 ജിബി വരെ റാം, കൂടാതെ ഈ ഹാൻഡ്‌സെറ്റിന് കരുത്തേകാൻ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 860 SoC പ്രോസസറാണ് ഇതിൽ വരുന്നു.

ഓപ്പോ റെനോ 5 പ്രോ

ഓപ്പോ റെനോ 5 പ്രോ

എഫ് / 1.7 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ പോർട്രെയിറ്റ് ഷൂട്ടർ എന്നിവ ചേർന്ന ക്വാഡ് റിയർ ക്യാമറയാണ് ഒപ്പോ റെനോ 5 പ്രോ 5 ജിയിൽ. സെൽഫികൾ പകർത്തുവാൻ സ്ക്രീനിൻറെ മുകളിൽ ഇടത് കോണിൽ സ്ഥാപിച്ചിരിക്കുന്ന പഞ്ച്-ഹോൾ ക്യാമറയിൽ 32 മെഗാപിക്സൽ സെൻസറാണ്. എആർഎം G77 MC9 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 1000+ SoC പ്രോസസ്സറാണ് ഈ ഹാൻഡ്സെറ്റിന് കരുത്തേകുന്നത്. 65W സൂപ്പർവിഓഓസി ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,350mAh ബാറ്ററിയാണ് ഓപ്പോ റെനോ 5 പ്രോ 5 ജിയിൽ വരുന്നത്. ഓപ്പോ റെനോ 5 പ്രോ 5 ജി നെക്സ്റ്റ് ജനറേഷൻ 5 ജി കണക്റ്റിവിറ്റി നൽകുന്നു. ഡൈമെൻസിറ്റി 1000+ ചിപ്‌സെറ്റ് സ്വാഭാവികമായും ശക്തമായ ഒരു സവിശേഷതയാണ്. മികച്ച ക്യാമറകൾ, വലിയ ഡിസ്പ്ലേ, മികച്ച ബാറ്ററി ലൈഫ് എന്നിവ ഇതിൽ വരുന്നു.

ഷവോമി എംഐ 10 ടി പ്രോ

ഷവോമി എംഐ 10 ടി പ്രോ

മികച്ച ക്യാമറകൾ വരുന്ന ഷവോമിയുടെ ഒരു അടിപൊളി സ്മാർട്ഫോണാണ് എംഐ 10 ടി പ്രോ. 108 മെഗാപിക്സൽ മെയിൻ ലെൻസ്, 13 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 5 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് ഈ സ്മാർട്ട്‌ഫോണിൻറെ സവിശേഷതകൾ. മുൻവശത്ത് 20 മെഗാപിക്സൽ സെൽഫി ഷൂട്ടർ ഉണ്ട്. 108 മെഗാപിക്സൽ ക്യാമറയുള്ള ഏക സ്മാർട്ട്‌ഫോണാണ് എംഐ 10 ടി പ്രോ. സ്നാപ്ഡ്രാഗൺ 865 SoC പ്രോസസർ, 5000mAh ബാറ്ററി, 120Hz പാനൽ എന്നിവയാണ് മറ്റ് സവിശേഷതകൾ. എന്നാൽ, മറ്റ് സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന അമോലെഡ് ഡിസ്പ്ലേകളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ ഒരു എൽസിഡി സ്ക്രീൻ ആണ് വരുന്നത്. ഇപ്പോൾ വിപണിയിൽ ലഭ്യമായ ഏറ്റവും അനുയോജ്യമായ 39,999 രൂപ വിലയുള്ള അപ്പർ മിഡ് റേഞ്ച് ഫ്ലാഗ്ഷിപ്പുകളിൽ ഒന്നാണ് എംഐ 10 ടി പ്രോ.

ആപ്പിൾ ഐഫോൺ എസ്ഇ (2020)

ആപ്പിൾ ഐഫോൺ എസ്ഇ (2020)

750x1334 ആണ് പിക്സൽ റസല്യൂഷൻ വരുന്ന 4.7 ഇഞ്ചുള്ള റെറ്റിന എച്ച്ഡി എൽസിഡി ഡിസ്പ്ലേ ആന്റ് ഐഫോൺ എസ്ഇയിൽ ആപ്പിൾ നൽകിയിരിക്കുന്നത്. ഈ പുതിയ ഐഫോൺ മോഡലുകളിൽ വരുന്ന ഹാപ്റ്റിക്ക് ടച്ച് സപ്പോർട്ട് ഈ ഫോണിലുണ്ട്. കഴിഞ്ഞ വർഷം ഇറങ്ങിയ ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ് ഫോണുകളിലുള്ള A13 ബയോണിക് ചിപ്പാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. എഫ് /1.8 അപ്പർച്ചർ വരുന്ന സിംഗിൾ 12 മെഗാപിക്സൽ ക്യാമറ സെൻസറാണ് പിറകിൽ എൽഇഡി ട്രൂ ടോൺ ഫ്ളാഷിനോപ്പം നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/ 2.2 അപ്പർച്ചർ വരുന്ന 7 മെഗാപിക്സൽ ക്യാമറയാണ് മുൻഭാഗത്തുള്ളത്. ഐഫോൺ എസ്ഇയിൽ ആപ്പിൾ മികച്ച ക്യാമറ സവിശേഷതകൾ ബജറ്റ് വിലയിൽ എത്തിക്കുകയും ചെയ്തു. 42,500 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഈ ഫോൺ ഇപ്പോൾ 40,000 രൂപയിൽ താഴെയാണ് വിൽക്കുന്നത്. ഇതിൻറെ കോം‌പാക്റ്റ് വലുപ്പം ചെറിയ വലുപ്പത്തിലുള്ള ഹാൻഡ്‌സെറ്റുകൾ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒന്നാണ്.

Best Mobiles in India

English summary
Smartphone manufacturers have recognized this and have increased their efforts. When it comes to cameras, the mid-premium category now has a range of smartphones that can compete with flagship models.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X