10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ക്യാമറാ ഫോണുകള്‍ ഇതാ...!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ പ്രൊഫഷണല്‍ ഡിജിറ്റല്‍ ക്യാമറകളുടെ ഗുണനിലവാരത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ നമ്മള്‍ മികച്ച ബില്‍റ്റ് ഇന്‍ ക്യാമറകള്‍ ഉളള സ്മാര്‍ട്ട്‌ഫോണുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു. മികച്ച ക്യാമറകള്‍ ഉളള ഒരുപിടി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും, അവയല്ലാം ഉയര്‍ന്ന വില ആവശ്യപ്പെടുന്നവയാണ്.

സോണിയുടെ "ചാട്ടുളി" എക്‌സ്പീരിയ സീ3+ 55,990 രൂപയ്ക്ക് എത്തി...!

കൈയിലൊതുങ്ങുന്ന വിലയ്ക്ക് മികച്ച ക്യാമറകള്‍ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഹുവായി അടക്കമുളള പ്രധാന കമ്പനികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 10,000 രൂപയ്ക്ക് താഴെയുളള മികച്ച പിന്‍ ക്യാമറയുളള സ്മാര്‍ട്ട്‌ഫോണുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ക്യാമറാ ഫോണുകള്‍ ഇതാ...!

ഈ വിലപരിധിയില്‍ 13എംപിയുടെ പ്രധാന ക്യാമറ വാഗ്ദാനം ചെയ്യുന്ന മികച്ച സ്മാര്‍ട്ട്‌ഫോണാണ് ഹൊണര്‍ 4സി. ഓട്ടോ ഫോക്കസ്, ടച്ച് ഫോക്കസ്, ഫേസ് ഡിറ്റക്ഷന്‍, പനോരമ, എച്ച്ഡിആര്‍, ജിയോ ടാഗിങ് തുടങ്ങിയ സവിശേഷതകളുളള 4280 X 3120 പിക്‌സലുകളുടെ ക്യാമറയാണ് ഇത്.

1080പിക്‌സലുകള്‍ വീഡിയോ 30എഫ്പിഎസില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഈ ക്യാമറയ്ക്ക് ആകുന്നു. 5എംപിയുടെ മുന്‍ ക്യാമറയാണ് ഹൊണര്‍ 4സി-ക്ക് ഉളളത്. 5ഇഞ്ചിന്റെ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയുളള ഫോണ്‍ 1.2ഗിഗാഹെര്‍ട്ട്‌സ് ഹൈസിലിക്കണ്‍ കിരിണ്‍ 620 പ്രൊസസ്സര്‍ കൊണ്ടാണ് ശാക്തീകരിച്ചിരിക്കുന്നത്. 8,999 രൂപയാണ് ഫോണിന്റെ വില.

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ക്യാമറാ ഫോണുകള്‍ ഇതാ...!

ഹൊണര്‍ 4എക്‌സും ഓട്ടോ ഫോക്കസ്, ടച്ച് ഫോക്കസ്, ഫേസ് ഡിറ്റക്ഷന്‍, പനോരമ, എച്ച്ഡിആര്‍, ജിയോ ടാഗിങ് എന്നീ സവിശേഷതകളുളള 13എംപിയുടെ പിന്‍ ക്യാമറ വാഗ്ദാനം ചെയ്യുന്നു. ഈ ക്യാമറയ്ക്കും 1080പിക്‌സലുകള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുന്നു, കൂടാതെ ഫോണിന്റെ മുന്‍ ക്യാമറ എത്തുന്നത് 5എംപിയുമായാണ്.

5.5ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയും 1.2ഗിഗാഹെര്‍ട്ട്‌സ് ഒക്ടാ കോര്‍ പ്രൊസസ്സറും ആയാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത്. 9,999 രൂപയാണ് ഫോണിന്റെ വില.

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ക്യാമറാ ഫോണുകള്‍ ഇതാ...!

8എംപിയുടെ പിന്‍ ക്യാമറ ഓട്ടോ ഫോക്കസ്, ഇരട്ട എല്‍ഇഡി ഫ്ളാഷ്, ഫേസ് ഡിറ്റക്ഷന്‍, പനോരമ, ജിയോ ടാഗിങ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 2എംപിയുടെ മുന്‍ ക്യാമറയാണ് ഫോണ്‍ നല്‍കുന്നു.

4.5ഇഞ്ചിന്റെ ടിഎഫ്ടി ഡിസ്‌പ്ലേ ക്വാഡ് കോര്‍ 1.2ഗിഗാഹെര്‍ട്ട്‌സ് കോര്‍ട്ടെക്‌സ് എ7 പ്രൊസസ്സറില്‍ ശാക്തീകരിക്കപ്പെട്ടിരിക്കുന്നു. 4,499 രൂപയാണ് ഫോണിന്റെ വില.

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ക്യാമറാ ഫോണുകള്‍ ഇതാ...!

13എംപിയുടെ പിന്‍ ക്യാമറയും 5എംപിയുടെ മുന്‍ ക്യാമറയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. വ്യക്തമായ ചിത്രങ്ങള്‍ക്കായി സോണിയുടെ സിമോസ് ഇമേജ് സെന്‍സറും സ്‌കോട്ട് ബ്ലൂ ഗ്ലാസ്സ് ഫില്‍റ്ററും ഉള്‍പ്പെടുത്തിയിരിക്കുന്നു.

5ഇഞ്ചിന്റെ എച്ച്ഡി ഡിസ്‌പ്ലേയുളള ഫോണ്‍ 8,999 രൂപയ്ക്ക് ലഭ്യമാണ്.

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ക്യാമറാ ഫോണുകള്‍ ഇതാ...!

കുറഞ്ഞ വെളിച്ചത്തില്‍ മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന ബിഎസ്‌ഐ സെന്‍സറുളള 8എംപി പിന്‍ ക്യാമറയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 2എംപിയുടെ മുന്‍ ക്യാമറയും 4.7ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയും ഉളള ഫോണ്‍ വില്‍ക്കപ്പെടുന്നത് 6,999 രൂപയ്ക്കാണ്.

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ക്യാമറാ ഫോണുകള്‍ ഇതാ...!

5എംപിയുടെ പ്രധാന ക്യാമറയും വിജിഎ മുന്‍ ക്യാമറയുമാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 4.5ഇഞ്ചിന്റെ ക്യുഎച്ച്ഡി ഡിസ്‌പ്ലേയുളള ഫോണ്‍ വിപണിയില്‍ 6,999 രൂപയ്ക്ക് ലഭ്യമാണ്.

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ക്യാമറാ ഫോണുകള്‍ ഇതാ...!

ഓട്ടോ ഫോക്കസും എല്‍ഇഡി ഫഌഷും ഉളള 8എംപി പിന്‍ ക്യാമറയും 2എംപി മുന്‍ ക്യാമറയും ഫോണിന് നല്‍കിയിരിക്കുന്നു. 5ഇഞ്ചിന്റെ എച്ച്ഡി ഡിപ്ലേയുളള ഫോണ്‍ 9,999 രൂപയ്ക്ക് ലഭ്യമാണ്.

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ക്യാമറാ ഫോണുകള്‍ ഇതാ...!

മുന്നിലും പിന്നിലും 8എംപിയുടെ ക്യാമറകളാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. 6ഇഞ്ചിന്റെ ഐപിഎസ് ഡിസ്‌പ്ലേയുളള ഫോണ്‍ 8,999 രൂപയ്ക്കാണ് വില്‍ക്കപ്പെടുന്നത്.

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ക്യാമറാ ഫോണുകള്‍ ഇതാ...!

കാര്‍ബണിന്റെ ഈ ഫോണും മുന്‍പിലും പുറകിലും 8എംപിയുടെ ക്യാമറകളാണ് വാഗ്ദാനം ചെയ്യുന്നത്. 6ഇഞ്ചിന്റെ എച്ച്ഡി ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന ഫോണ്‍ 8,499 രൂപയ്ക്ക് ലഭ്യമാണ്.

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ക്യാമറാ ഫോണുകള്‍ ഇതാ...!

13എംപിയുടെ പിന്‍ ക്യാമറയും 8എംപിയുടെ മുന്‍ ക്യാമറയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. പൂര്‍ണ എച്ച്ഡി വീഡിയോകള്‍ എടുക്കാന്‍ ശേഷിയുളളതാണ് ക്യാമറ. 4.5ഇഞ്ച് ഡിസ്‌പ്ലേയുളള ഫോണ്‍ 6,999 രൂപയ്ക്ക് ലഭ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Best Camera Smartphones Under Rs 10,000.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot