2014-ലെ ചൈനയില്‍ നിന്നുളള ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ഫോണുകള്‍....!

ഒരു കൊല്ലത്തിനിടയില്‍ ചൈനയില്‍ നിന്ന് വരുന്ന ആന്‍ഡ്രോയിഡ് ഫോണുകളും ഫാബ്ലറ്റുകളും വളരെ ദൂരമാണ് സഞ്ചരിച്ചിരിക്കുന്നത്. ചൈനയില്‍ നിന്നുളള ഷവോമി ലോകത്തിലെ ആദ്യ മൂന്ന് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ ഗണത്തില്‍ ആയിക്കഴിഞ്ഞു.

ലെനോവയും അതി ദ്രുതമായ വികസനമാണ് കാഴ്ചവെക്കുന്നത്. ഹുവായി തുടങ്ങിയ മുബൈലുകള്‍ ഇപ്പോള്‍ തന്നെ യു എസ് വിപണിയില്‍ കടുത്ത പോരാട്ടമാണ് പ്രദര്‍ശിപ്പിക്കുന്നത്.

1.37 ബില്ല്യണ്‍ ആളുകളുമായി ചൈന ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായിക്കഴിഞ്ഞു, കഴിഞ്ഞ വര്‍ഷമാണ് യു എസ്സിനെ പിന്തളളി ചൈന ഏറ്റവും വലിയ ഫോണ്‍ വിപണിയായത്.

ഈ സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് വരുന്ന ഏറ്റവും മികച്ച ഫോണുകളെ നോക്കുന്നത് കൗതുകകരമാണ്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

64 ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 610 ചിപ്പും, 5.5 ഇഞ്ച് 720 പിക്‌സലുകള്‍ ഡിസ്‌പ്ലേയും, 4 ജി എല്‍ടിഇ കണക്ടിവിറ്റിയുമായാണ് ഈ ഫോണ്‍ എത്തുന്നത്. 3,000 എംഎഎച്ചിന്റെ ബാറ്ററി 1.2 ദിവസത്തോളം നീണ്ട് നില്‍ക്കുന്നതാണ്.

 

2

ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 400 എസ് ഒ സി-ല്‍, 1.6 ഗിഗാഹെര്‍ട്ട്‌സ് ക്ലോക്കിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 4.7 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ 720 ത 1280 പിക്‌സലുകള്‍ റെസലൂഷന്‍ പിന്തുണയ്ക്കുന്നു. 1 ജിബി റാം, 8 ജിബി ഇന്റേണല്‍ മെമ്മറി, 8 എംപി സ്‌നാപ്പര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

3

13 മെഗാപിക്‌സലിന്റെ ക്യാമറയാണ് ഫോണിന്റെ ആകര്‍ഷണം, ഇതില്‍ 4 കെ വീഡിയോ റെക്കോര്‍ഡ് ചെയ്യാനും, 120 ഫ്രേയിമ്‌സ് പെര്‍ സെക്കന്‍ഡില്‍ സ്ലോ മോഷന്‍ ചിത്രീകരിക്കാനും ഇതില്‍ സാധിക്കും.

 

4

ക്വാഡ് എച്ച് ഡി ഡിസ്‌പ്ലേയുളള ലോകത്തിലെ ആദ്യ സ്മാര്‍ട്ട്‌ഫോണാണ് ഇത്. 6 ഇഞ്ച് ഡിസ്‌പ്ലേയില്‍ 490 പിപിഐ പിക്‌സല്‍ സാന്ദ്രത ഇത് വാഗ്ദാനം ചെയ്യുന്നു.

5

5.5 ഇഞ്ച് 720 പിക്‌സലുകള്‍ ഡിവൈസില്‍ ഒക്ടാ കോര്‍ മീഡിയാടെക്ക് എംടി 6592 ചിപ്പ് കൊണ്ടാണ് ശാക്തീകരിച്ചിരിക്കുന്നത്. 13 എംപി-യുടേതാണ് ക്യാമറ.

 

6

6.4 എംഎമ്മില്‍ വളരെയധികം മെലിഞ്ഞതാണ് ഈ ഫോണ്‍. ഒക്ടാ കോര്‍ മീഡിയാടെക്ക് എംടി 6592ടി ചിപ്‌സെറ്റില്‍ 2 ജിബി റാം കൊണ്ട് ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നു.

7

അത്യധികം മാത്സര്യമുളള യു എസ്സ് വിപണിയിലെ കമ്പനിയുടെ തുരുപ്പ് ചീട്ടാണ് ഈ ഫോണ്‍. 6.1 ഇഞ്ച് ഡിസ്‌പ്ലേയില്‍ 1.6 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ ചിപ്പിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

8

5000 എംഎഎച്ചിന്റെ ഭീമന്‍ ബാറ്ററിയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 5 ഇഞ്ച് 1080 ത 1920 പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേയില്‍ ഗൊറില്ലാ ഗ്ലാസ്സ് 3-ന്റെ സംരക്ഷണവും നല്‍കിയിരിക്കുന്നു.

 

9

5.5 ഇഞ്ച് ഡിസ്‌പ്ലേയില്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസ്സര്‍ കൊണ്ടാണ് ഇത് ശാക്തീകരിച്ചിരിക്കുന്നത്.

 

10

5.5 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്പ്ല, സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസ്സര്‍, 32 ജിബി ഇന്റേണല്‍ മെമ്മറി, 13 എംപി ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We here look Best Chinese Android smartphones came on 2014.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot