ഒറ്റയടിക്ക് ചാർജാവും: ഇതാ പോക്കറ്റ് കീറാതെ സ്വന്തമാക്കാവുന്ന ഫാസ്റ്റ് ചാർജിങ് ഫോണുകൾ
നന്നായി ബാറ്റ് ചെയ്യുന്നതിനിടയിൽ റണ്ണൗട്ടാകുന്നത് എന്ത് കഷ്ടമാണ്..?, നന്നായി ഫോട്ടോ എടുക്കുന്നതിനിടയിൽ ഫോണിൽ ചാർജ് തീരുന്നതും അതുപോലെ വളരെ കഷ്ടമാണ്. ബാറ്ററി ബാക്കപ്പ് ഇഷ്ടത്തിനുണ്ട്. എന്നാൽ ചാർജ് ചെയ്യാൻ സമയം കിട്ടാറില്ല. അതാണ് പ്രധാനമായും നേരിടുന്ന വെല്ലുവിളി. സമയമില്ലാത്ത കാലമാണ്. ജോലി സ്ഥലത്തായാലും കുടുംബത്തിലായാലും ഒന്നിനും സമയം കിട്ടുന്നില്ല. എന്തിനേറെ, മൊബൈൽ ഫോൺ ചാർജിന് വെക്കാൻ പോലും സമയം കിട്ടാറില്ല. ഈ സമയക്കുറവ് കാരണം ഫുൾ ചാർജില്ലാത്ത ഫോണുമായി ജോലിക്ക് പോകുന്നവരും ട്രിപ്പ് പോകുന്നവരും ഏറെയാണ്. ജോലി സ്ഥലത്തെത്തിയാൽ ചാർജ് ചെയ്യാൻ നിരവധി അവസരങ്ങൾ കിട്ടും. എന്നാൽ ട്രിപ്പ് പോകുന്നതിനിടക്ക് ചാർജിങ് പോയിൻറ് തപ്പി നടക്കേണ്ട ഗതികേട് വല്ലാത്ത അവസ്ഥയാണ്.
ചാർജിങ് പോയിൻറ് കിട്ടിയാൽ ചാർജ് ചെയ്യാൻ കിട്ടുന്ന സമയം അതിലും കുറവായിരിക്കും. അതിനാൽ തന്നെ ഈ സമയക്കുറവുള്ളവരെ ലക്ഷ്യമാക്കി സ്മാർട്ട് ഫോൺ കമ്പനികൾ ഒട്ടനവധി ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. പോക്കറ്റിന് ക്ഷീണം വരുത്താതെ 30,000 രൂപക്ക് താഴെയുള്ള മികച്ച സ്മാർട്ട് ഫോണുകൾ ഏതെന്ന് നോക്കാം.

25,544 രൂപ മാത്രം വില വരുന്ന മോട്ടറോള എഡ്ജ് 50 പ്രോ (Motorola Edge 50 Pro) മികച്ച ഒപ്ഷനാണെന്ന് പറയാം. 125W ഫാസ്റ്റ് ചാർജിങ് സംവിധാമാണ് ഇതിൽ നൽകിയിരിക്കുന്നത്. വെറും 16 മിനുട്ടിൽ ചാർജ് 20 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് എത്തും.
12 മണിക്കൂറും 30 മിനുട്ടും പ്രവർതതിക്കാൻ ശേഷിയുള്ള 4,500mAh ബാറ്ററിയും ഇതിന് നൽകിയിട്ടുണ്ട്. OIS സപ്പോർട്ടുള്ള 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 50 മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയും ഈ ഫോണിന് നൽകിയിട്ടുണ്ട്. Qualcomm Snapdragon 7 Gen 3 SoC ലാണ് ഇത് പ്രവർത്തിക്കുന്നത്.
6.7 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനാണ് മോട്ടറോള എഡ്ജ് 50 പ്രോയിലുള്ളത്. 12 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള വേരിയൻറാണ് 125W ഫാസ്റ്റ് ചാർജിങ് സംവിധാനം നൽകുന്നത്. 8 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള വേരിയൻറിന് 68W ഫാസ്റ്റ് ചാർജിങാണ് കമ്പനി നൽകുന്നത്. പക്ഷെ ഇതിന് 29,190 രൂപ വിലവരും.
100W ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള വൺപ്ലസ് നോർഡ് 4 (OnePlus Nord 4 ) മറ്റൊരു ഒപ്ഷനാണ്. 24 മിനുട്ടിൽ 20 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് ബാറ്ററി ലൈഫ് ഉയരും. 16 മണിക്കൂറും 58 മിനുട്ടും പ്രവർത്തിക്കുന്ന 5,500mAh ബാറ്ററിയാണ് ഇതിന് നൽകിയിരിക്കുന്നത്.

മൂന്ന് വേരിയൻറുകളായി ഈ ഫോൺ വിപണിയിലുണ്ട്. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള വേരിയൻറിന് 29,999 രൂപയാണ്.
8ജിബി റാമും 256 സ്‌റ്റോറേജുമുള്ള വേരിയൻറിന് 32,999 രൂപയും 12 ജിബി റാമും 256 സ്‌റ്റോറേജുമുള്ള വേരിയൻറിന് 35,999 രൂപയും വില വരും.
27,999 രൂപ വില വരുന്ന POCO X7 Pro 90W (8GB+256GB)ഫാസ്റ്റ് ചാർജാണ് വാഗ്ദാനം ചെയ്യുന്നത്. 34 മിനിറ്റിൽ ഫോൺ 100 ശതമാനം ചാർജാവും. 6,550mAh ബാറ്ററിയും ഇതിനുണ്ട്. 29,440 രൂപ വിലവരുന്ന റിയൽമി ജിടി 6 ടി (Realme GT 6T ) 120W ഫാസ്റ്റ് ചാർജിങാണ് നൽകുന്നത്. 5,500mAh ബാറ്റിയും ഇതിനുണ്ട്. 8GB+128GB വേരിയൻറിനാണ ഈ വില.


Click it and Unblock the Notifications








