Home
Mobile

പ്രശസ്തി കളഞ്ഞൊരു കളിക്കില്ല, ഐക്യൂ നിയോ 7 ഒരുങ്ങിത്തന്നെ, വാങ്ങാൻ തയാറായിക്കോ!

പ്രശസ്തി കളഞ്ഞൊരു കളിക്കില്ല, ഐക്യൂ നിയോ 7 ഒരുങ്ങിത്തന്നെ!

വിവോയുടെ സബ് ബ്രാൻഡായ ഐക്യു തങ്ങളുടെ ഏറ്റവും കിടിലൻ സ്മാർട്ട്ഫോണുകളിൽ ​ഒന്നായ ഐക്യൂ നിയോ 7 ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിരിക്കുകയാണ്. ഫെബ്രുവരി 16 ന് ആണ് നിയോ 7 ന്റെ ഇന്ത്യയിലേക്കുള്ള വരവ്. ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കെ കഴിഞ്ഞ ദിവസം ഐക്യൂ നിയോ 7 ന്റെ ഇന്ത്യയിലെ വില സംബന്ധിച്ച ചില സൂചനകൾ ഓ​ൺ​ലൈനുകളിൽ പ്രചരിച്ചിരുന്നു. ഇത് ഈ ഫോണിനുമേലുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകളുടെ ഭാരം വർധിപ്പിച്ചിരുന്നു.

ആരെയും നിരാശപ്പെടുത്തില്ല

ഐക്യൂവിന്റെ നിയോ 6 സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഏറെപ്പേർക്ക് ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോഴും നിയോ 6 വാങ്ങാൻ ആളുകൾ അ‌ന്വേഷിച്ച് നടക്കുന്നുമുണ്ട്. ഐക്യൂ നിയോ 6 നെക്കാൾ മികച്ച ഫോൺ തന്നെയാകും ഐക്യൂ നിയോ 7 5ജി എന്നാണ് വിലയിരുത്തൽ. നിയോ 6ലൂടെ ലഭിച്ച പേരിലും പ്രശസ്തിയിലും ജനസ്വീകാര്യതയിലും ഇടിവ് വരാതിരിക്കാൻ ഏറെ ശ്രദ്ധയോടെ തന്നെയാണ് ഇന്ത്യയിലേക്കുള്ള നിയോ 7 നെ കമ്പനി തയാറാക്കിയിരിക്കുന്നത്. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ വശത്താക്കാൻ ഐക്യൂ നിയോ 7 ന്റെ ഫീച്ചറുകൾ ധാരാളമാണ് എന്നാണ് വിലയിരുത്തൽ.

പ്രശസ്തി കളഞ്ഞൊരു കളിക്കില്ല, ഐക്യൂ നിയോ 7 ഒരുങ്ങിത്തന്നെ!

വരവ് ഒരുങ്ങിത്തന്നെ

കഴിഞ്ഞ മാസം, അ‌തായത് 2022 ഡിസംബറിൽ ആണ് നിയോ 7 ​ചൈനയിൽ ഔദ്യോഗികമായി പുറത്തിറങ്ങിയത്. ​ചൈനയിൽ പുറത്തിറങ്ങിയ ​അ‌തേ മോഡൽ ആയിരിക്കില്ല കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിക്കുന്നത്. ഇന്ത്യൻ സാഹചര്യങ്ങൾക്കും മുൻഗണനകൾക്കും പ്രാധാന്യം നൽകിയുള്ള മാറ്റങ്ങളോടെയാണ് ഐക്യൂ നിയോ 7 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലത്തുക എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. മണിക്കൂറുകൾക്കകം ഇന്ത്യയിൽ എത്തുന്ന ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്ന് കരുതുന്ന ഫീച്ചറുകളും കഴിഞ്ഞ ദിവസം ഓൺ​ലൈനുകളിലൂടെ പുറത്തുവന്ന വില അ‌ടക്കമുള്ള വിവരങ്ങളും പരിചയപ്പെടാം.

മികവിൽ വിട്ടുവീഴ്ചയില്ല

പെർഫോമൻസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് 30,000 രൂപയിൽ താഴെ വിലയിൽ നൽകാൻ കഴിയുന്ന മികച്ച പ്രൊസസറുകളിൽ ​ഒന്നായ മീഡിയടെക് ഡൈമെൻസിറ്റി 8200 SoC ആണ് നിയോ 7ന് കരുത്ത് പകരാൻ ഐക്യൂ നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മീഡിയടെക്കിൽ നിന്നുള്ള ഏറ്റവും പുതിയ ചിപ്‌സെറ്റ് അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ എന്ന പെരുമ ഇതിലൂടെ ഐക്യൂ നിയോ 7 സ്വന്തമാക്കും. അ‌തിവേഗ പ്രവർത്തനം കാഴ്ചവയ്ക്കാൻ പ്രോസസറിന് അ‌കമ്പടിയായി LPDDR5 റാം, UFS 3.1 സ്റ്റോറേജ് എന്നിവയും ജോടിയായി എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

പ്രശസ്തി കളഞ്ഞൊരു കളിക്കില്ല, ഐക്യൂ നിയോ 7 ഒരുങ്ങിത്തന്നെ!

64 എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണം

ഫുൾ HD+ റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, HDR10+ സർട്ടിഫിക്കേഷൻ, 1300 nits പീക്ക് ​ബ്രൈറ്റ്നെസ് എന്നിവയുള്ള 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേ ആണ് നിയോ 7 5ജിയിൽ ഉണ്ടാകുക. 64 എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഫ്രണ്ടിൽ 16 എംപി സെൽഫി ക്യാമറയും പ്രതീക്ഷിക്കുന്നു. 5000എംഎഎച്ചിന്റേതാകും ബാറ്ററി. ഇതോടൊപ്പം 120വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ടാകും. ഉയർന്ന പെർഫോമൻസ് കാഴ്ചവയ്ക്കുന്ന സ്മാർട്ട്ഫോൺ തേടുന്ന ഇന്ത്യൻ ഉപയോക്താക്കളെ ആകർഷിക്കാൻ ​കഴിയുന്ന എല്ലാ മികച്ച ഫീച്ചറുകളും ഐക്യൂ നിയോ 7 5ജിയിൽ നൽകിയിട്ടുണ്ട്. 5ജി ബാൻഡുകളുടെ കാര്യത്തിലടക്കം മുൻഗാമിയെക്കാൾ ഏറെ മുന്നിലാണ് നിയോ 7.

ഇന്ത്യയിലെ വില

ഔദ്യോഗികമായി നിയോ 7 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാൽ വിൽപ്പന ആരംഭിക്കുന്ന ഫെബ്രുവരി 16 ഓഫറുകൾ അ‌ടക്കം 26,999 രൂപ വിലയിൽ ഐക്യൂ നിയോ 7 ലഭ്യമാകും എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 30,000 രൂപയോ അ‌തിൽ താഴെ വിലയിലോ ആകും ഈ സ്മാർട്ട്ഫോൺ എത്തുക എന്നകാര്യം ഉറപ്പാണ്. 30,000 രൂപയിൽ താഴെ വിലയിൽ മികച്ച ഫീച്ചറുകളോടെ തെരഞ്ഞെടുക്കാവുന്ന നല്ലൊരു ഓപ്ഷൻ തന്നെയാകും ഐക്യൂ നിയോ 7. ആമസോൺ വഴിയും ഔദ്യോഗിക ​വെബ്​സൈറ്റ് വഴിയും വിവോ ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും ഈ പുത്തൻ താരത്തെ സ്വന്തമാക്കാവുന്നതാണ്. നത്തിങ് ഫോൺ (1), റെഡ്മി നോട്ട് 12 പ്രോ+, റിയൽമി 10 പ്രോ+ 5 ജി എന്നിവയാകും ഇന്ത്യൻ വിപണിയിലെ നിയോ 7 ന്റെ പ്രധാന എതിരാളികൾ.

Best Mobiles in India

English summary
Vivo's sub-brand iQ is all set to launch one of its flagship smartphones, the iQ Neo 7, in India. The launch in India is on February 16. The company has carefully prepared the Neo 7 for India so that its name, reputation, and public acceptance do not suffer as a result of the IQ Neo 6.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X