പണം പോട്ടേ, പ്രതാപം വരട്ടെ.. ഇതാ 60,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫ്‌ലാഗ്ഷിപ്പ് ഫോണുകൾ
സ്മാർട്ട് ഫോണുകൾ എന്നും വികാരമാണ്. ഒരാളുടെ കൂടെപ്പിറപ്പ് പോലെയാണ് സ്മാർട്ട് ഫോണുകൾ. രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ സ്മാർട്ട് ഫോണുമായി നമ്മുടെ ജീവിതം ബന്ധപ്പെട്ടിരിക്കുന്നു. പത്ത് മിനുട്ടിനുള്ളിൽ എത്ര തവണ ഫോൺ നോക്കുന്നവരാകും നമ്മൾ. അതിനൊക്കെ കണക്കെടുത്താൽ ചിലപ്പോൾ ഞെട്ടിപ്പോകും. അങ്ങനെയുള്ള കൂടെപ്പറപ്പിനെ പോലെയുള്ള സ്മാർട്ട് ഫോണുകൾ തിരഞ്ഞെടുക്കുമ്പോൾ അൽപ്പം ബുദ്ധിപരമായി കാര്യങ്ങൾ നീക്കാൻ കഴിയണം. ഫോണിന്റെ എല്ലാ ഫീച്ചറുകളെ കുറിച്ചും അടിസ്ഥാന വിവരങ്ങൾ കരസ്ഥമാക്കണം. താങ്ങാവുന്ന വിലയിൽ, അതായത് 60,000 രൂപക്ക് താഴെ മാത്രം വിലവരുന്ന മികച്ച ഫ്‌ലാഗ്ഷിപ്പ് ഫോണുകൾ പരിചയപ്പെട്ടാലോ..?
ആദ്യമായി ഐക്യുഒ 13 (iQOO 13) സ്മാർട്ട് ഫോണിന്റെ കാര്യത്തിലേക്ക് വരാം. 54,999 രൂപ മാത്രം വിലവരുന്ന പ്രീമിയം സ്മാർട്ട് ഫോണായ ഇത് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പിലാണ് പ്രവർത്തിക്കുന്നത്. മികച്ച പെർഫോമൻസ് ലഭിക്കുമെന്ന കാര്യം തീർച്ചയാണ്. അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറുള്ള 2K 144Hz ഡിസ്പ്ലേയും മികച്ച 50 എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഇതിനുണ്ട്.

ഇതിന് IP69 വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗും ലഭിച്ചിട്ടുണ്ട്. 120W ഫാസ്റ്റ് ചാർജിംഗുള്ള 6,000 mAh ബാറ്ററിയുമായി അൽപ്പം ഗമയിലാണ് ആശാൻ. ആൻഡ്രോയിഡ് 15 OS, പ്രീമിയം ഗ്ലാസ്-മെറ്റൽ sandwich ഡിസൈൻ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്ക് കണ്ണുമടച്ച് വാങ്ങാവുന്ന ഫോണാണിത്.

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റിൽ പ്രവർത്തിക്കുന്ന റിയൽമി ജിടി 7 പ്രോ (realme GT 7 Pro) മറ്റൊരു ഒപ്ഷനാണ്. സാംസങ് ഗാലക്‌സി എസ് 25 അൾട്രയിലുള്ള അതേ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ് തന്നെയാണ് ഈ സ്മാർട്ട് ഫോണിന്റെ കരുത്ത്. ആമസോണിൽ 59,998 രൂപയ്ക്ക് ഈ ഫോൺ ലഭ്യമാണ്.

ആമസോണിൽ 54,394 രൂപയ്ക്ക് വിൽക്കുന്ന സാംസങ് ഗാലക്‌സി എസ്24 (Samsung Galaxy S24) മറ്റൊരു ഒപ്ഷനാണ്. ഗംഭീര ലോഞ്ചിന് ശേഷം ആൻഡ്രോയിഡ് ആരാധകരുടെ മനസ്സിൽ സ്ഥാനം പിടിച്ച സ്മാർട്ട് ഫോണാണ് സാംസങ് ഗാലക്‌സി എസ്24. 6.2 ഇഞ്ച് എഫ്എച്ച്ഡി + സ്‌ക്രീനുള്ള ഇത് ഉള്ളം കൈയിൽ ഒതുങ്ങുന്ന ആൻഡ്രോയിഡ് ഫ്‌ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിൽ ഒന്നാണ്. കൂടാതെ ഏറ്റവും പുതിയ ഗാലക്‌സി എസ് 25 നോട് സാമ്യമുള്ളതുമാണ്.

59,999 രൂപയ്ക്ക് 16 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജും ലഭിക്കുന്ന വൺപ്ലസ് 12 (OnePlus 12)യാണ് മറ്റൊരു ഒപ്ഷൻ. ഫ്‌ലിപ്കാർട്ടിലാണ് ഈ ഈ വിലയ്ക്ക് ഈ ഫോൺ ലഭിക്കുന്നത്. Hasselblad-tuned ട്രിപ്പിൾ ക്യാമറ സജ്ജീകരണമുള്ള ഏറ്റവും പ്രീമിയം ലുക്കിംഗ് ആൻഡ്രോയിഡ് ഫ്‌ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിൽ ഒന്നായി ഇതിനെ ഉൾപ്പെടുത്താം. 2K റെസല്യൂഷനുള്ള കർവഡ് ഡിസ്പ്ലേയും ഇതിലുണ്ട്.
2K റെസല്യൂഷനുള്ള കർവഡ് ഡിസ്പ്ലേയും ഇതിലുണ്ട്. ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 15 പ്രവർത്തിക്കുന്ന ഈ ഉപകരണത്തിന് മൂന്ന് പ്രധാന ആൻഡ്രോയിഡ് ഒഎസ് അപ്ഗ്രേഡുകൾ കൂടി ലഭിക്കും. ഫ്‌ലിപ്കാർട്ടിൽ 57,999 രൂപയ്ക്ക് ലഭിക്കുന്ന മികച്ച ക്യാമറ ഫോണുകളിൽ ഒന്നാണ് വിവോ എക്‌സ് 200 (vivo X200)
മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇത് 90W ഫാസ്റ്റ് ചാർജിംഗിൽ 5,800mAh ബാറ്ററിയുടെ കരുത്തോടെയാണ് പ്രവർത്തിക്കുന്നത്. വെള്ളത്തിനും പൊടിക്കും പ്രതിരോധം നൽകുന്നതിനുള്ള IP69 റേറ്റിംഗും ഇതിനുണ്ട്. സീസ്-പവർഡ് ട്രിപ്പിൾ ക്യാമറ സജ്ജീകരണമുള്ള ഈ സ്മാർട്ട്ഫോൺ മികച്ച ക്യാമറ ഔട്ട്പുട്ടും നൽകുന്നുണ്ട്.


Click it and Unblock the Notifications







