Home
Mobile

മടക്കുകാരിലെ മിടുക്കനാര്? വിപണിയിലെ ഏറ്റവും മികച്ച ഫോൾഡബിൾ ഫോണുകൾ | Best Foldable Smartphone

തുടക്കത്തിലെ സംശയങ്ങൾക്കും താത്പര്യക്കുറവുകൾക്കും ശേഷം ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ വിപണി പിടിച്ചെടുത്ത് തുടങ്ങിയിട്ടുണ്ട്. ഫ്ലിപ്പ് ഫോണുകളും ഫോൾഡ് ഫോണുകളും ഒരു പോലെ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നു. നിലവിൽ സാംസങാണ് ഫോൾഡബിൾ സെഗ്മെന്റിലെ ഏറ്റവും വലിയ പേര്. 2023-ൽ വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ഫോൾഡബിൾ ഫോണുകൾ പരിചയപ്പെടാൻ തുടർന്ന് വായിക്കുക.

Samsung Galaxy Z Fold 4 : ഫോൾഡബിൾ സ്മാർട്ട്‌ഫോൺ സെഗ്മെന്റിലെ രാജാവാണ് സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 4. ഇന്ന് വിപണിയിൽ ലഭ്യമായ ഏറ്റവും best foldable smartphone ആണെന്ന് തന്നെ പറയാം. ഫോൾഡബിൾ ഡിവൈസുകളിൽ ഏറ്റവും മികച്ച ബിൽഡ് ക്വാളിറ്റിയും ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളും ഫോണിന്റെ സവിശേഷതയാണ്. ഫീച്ചറുകളും ബിൽഡുമൊക്കെ അത്രയ്ക്ക് നന്നായത് കൊണ്ട് വിലയിലും " പ്രീമിയം " ടച്ച് നൽകിയിട്ടുണ്ട്.

മടക്കുകാരിലെ മിടുക്കനാര്? വിപണിയിലെ ഏറ്റവും മികച്ച ഫോൾഡബിൾ ഫോണുകൾ

Tecno Phantom V Fold : ഇസഡ് ഫോൾഡ് 4 ലിസ്റ്റിലെ ഏറ്റവും ചെലവേറിയ ഡിവൈസ് ആണെങ്കിൽ ഏറ്റവും അഫോർഡബിളായ ഫോൾഡബിൾ ഫോണാണ് ടെക്നോയുടെ ഫാന്റം വി ഫോൾഡ്. ഒരു ഫസ്റ്റ് ജനറേഷൻ ഡിവൈസ് എന്ന നിലയിൽ പ്രതീക്ഷിച്ചതിലും മികച്ച ഫീച്ചറുകളുമായാണ് വി ഫോൾഡ് വിപണിയിലേക്ക് വരുന്നത്. കുറഞ്ഞ നിരക്കും മികച്ച ഫീച്ചറുകളും ഫോണിനെ ആകർഷമാക്കുന്നു.

Vivo X Fold 2 : വിവോ എക്‌സ് ഫോൾഡ് 2 ഡിസ്‌പ്ലെയിലും ക്യാമറയിലും പെർഫോമൻസിലും ഫ്ലാ​ഗ്ഷിപ്പ് സ്റ്റാൻഡേ‍‍‍ർഡ് നിലനി‍ർത്തുന്ന ഡിവൈസാണ് വിവോ എക്സ് ഫോൾ‍ഡ് 2. ഫോണിലെ പുത്തൻ ഹിഞ്ച് ഡിസൈൻ 400,000 ഫോൾഡ് റേറ്റിങ്സും ഫീച്ചർ ചെയ്യുന്നുണ്ട്. വിവോ എക്സ് ഫോൾഡ് 2 സ്മാർട്ട്ഫോണിന്റെ ആഗോള ലോഞ്ചിനെക്കുറിച്ച് കമ്പനി സ്ഥിരീകരണം നൽകിയിട്ടില്ല.

Oppo Find N2 : അത്യാവശ്യം സൈസ് കുറഞ്ഞ ഡിവൈസാണ് ഓപ്പോ ഫൈൻഡ് എൻ2. അൺഫോൾഡ് ചെയ്യുമ്പോൾ 7.1 ഇഞ്ച് മാത്രമാണ് ഫോണിന്റെ സൈസ്. സ്റ്റൈലസ് സപ്പോർട്ട് ഉള്ള ഏതാനും ഫോൾഡബിൾ ഫോണുകളിൽ ഒന്ന് കൂടിയാണിത്. ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ, ട്രിപ്പിൾ ക്യാമറ സെറ്റപ്പ് എന്നിങ്ങനെയുള്ള എണ്ണം പറഞ്ഞ ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളും ഓപ്പോ ഫൈൻഡ് എൻ2 ഫോൾഡബിൾ സ്മാർട്ട്ഫോണിലുണ്ട്.

Motorola Razr 2022 : ലിസ്റ്റിലെ ആദ്യത്തെ ക്ലാംഷെൽ ടൈപ്പ് ഫോൾഡിങ് സ്മാർട്ട്‌ഫോണാണ് മോട്ടോ റേസർ 2022. മുൻ മോഡലുകളിൽ മിഡ്റേഞ്ച് ചിപ്പ്സെറ്റുകളാണ് നൽകിയിരുന്നത്. പിന്നെയാണ് ഫോൾഡബിൾ സെഗ്മെന്റിന് ചേരുന്ന ചിപ്പ്സെറ്റ് ഫോണിൽ നൽകിയത്. കവർ ഡിസ്പ്ലെയുടെ വലിപ്പവും ലേറ്റസ്റ്റ് മോഡലിൽ കൂട്ടിയിട്ടുണ്ട്. 2019-ൽ പുറത്തിറങ്ങിയ ഫസ്റ്റ് ജനറേഷൻ മോട്ടോ റേസറിലൂടെ ഫ്ലിപ്പ് ഫോം ഫാക്റ്റർ റീഇൻവെന്റ് ചെയ്യാനും കമ്പനിയ്ക്കായി.

Samsung Galaxy Z Flip 4 : ഫ്ലിപ്പ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനം സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ്പ് 4 സ്മാർട്ട്ഫോണിന് സ്വന്തമാണ്. ഫ്ലിപ്പ് മോഡലുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിപണിയിൽ ഇതിലും നല്ലൊരു ചോയ്സില്ലെന്നതാണ് യാഥാർഥ്യം.ഫ്ലിപ്പ്, ഫോൾഡ് സെഗ്മെന്റുകളിൽ സാംസങ് തന്നെയാണ് രാജാവെന്ന് സാരം. കൈയ്യിലൊതുങ്ങുന്ന ഈ ഫ്ലിപ്പ് ഫോൺ ഫ്ലാഗ്ഷിപ്പ് ലെവൽ എക്സ്പീരിയൻസ് നൽകുന്നുമുണ്ട്.

Vivo X Flip : വിവോയുടെ ആദ്യത്തെ ക്ലാംഷെൽ ഫോൾഡിങ് സ്മാർട്ട്‌ഫോണാണ് വിവോ എക്സ് ഫ്ലിപ്പ്. നിലവിൽ ചൈനയിൽ മാത്രമാണ് ലഭ്യമാകുന്നത്. മറ്റ് രാജ്യങ്ങളിൽ വിവോ എക്സ് ഫ്ലിപ്പ് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുമോ എന്നതിലും വ്യക്തതയില്ല. വിവോ എക്‌സ് ഫ്ലിപ്പ് ഫീച്ചറുകളും പായ്ക്ക് ചെയ്ത് എത്തുന്നു. ഫ്ലിപ്പ് സെഗ്മെന്റിലെ ഏറ്റവും വലിയ കവർ സ്‌ക്രീനുകളിലൊന്നും ഫോൺ ഓഫർ ചെയ്യുന്നു.

Best Mobiles in India

English summary
After initial skepticism and a lack of interest, foldable smartphones have taken the market by storm. Flip phones and fold phones are gaining popularity. Samsung is currently the biggest name in the foldable segment. Let's meet the best foldable phones available on the market in 2023.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X