ഈ മാസം വാങ്ങാവുന്ന 7000 രൂപയ്ക്കുളളിലെ മികച്ച ഫോണുകള്‍

|

ഷവോമി, ഹോണര്‍ മുതല്‍ റിയല്‍ മീ വരെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ അവരുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലേക്ക് ആവേശപൂര്‍വ്വം എത്തിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ കീശ കാലിയാകാതെ കുറച്ചു പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ പരിചയപ്പെടുത്താം. ഈ മാസം വാങ്ങാവുന്ന മികച്ച ഫോണുകളാണ് ഇവ.

 
ഈ മാസം വാങ്ങാവുന്ന 7000 രൂപയ്ക്കുളളിലെ മികച്ച ഫോണുകള്‍

റിയല്‍മീ, റെഡ്മി, അസ്യൂസ് എന്നീ ഫോണുകള്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവയുടെ കൂടുതല്‍ വിശേഷങ്ങളിലേക്കു കടക്കാം.

Realme C1

Realme C1

ഏറ്റവും വെളിച്ചമേറിയ ഡിസ്‌പ്ലേ ഫോണാണ് റിയല്‍മീ സി1. കൂടാതെ 20 മണിക്കൂര്‍ 23 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫാണ് ഈ ഫോണില്‍. അതായത് 4230എംഎഎച്ച് ബാറ്ററി. 4ജി വോള്‍ട്ട് പിന്തുണയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. റിയല്‍മീയുടെ ക്യാമറയില്‍ ഏറ്റവും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും.


മൂന്നൂ വേരിയന്റുകളിലാണ് ഈ ഫോണ്‍ രാജ്യത്ത് എത്തിയിരിക്കുന്നത്. 2ജിബി+ 16ജിബി, 2ജിബി+32ജിബി, 3ജിബി+32ജിബി എന്നിവയില്‍. എന്നാല്‍ 2ജിബി+16ജിബി വേരിയന്റ് മാത്രമാണ് 7000 രൂപയ്ക്കുളളില്‍ ലഭ്യമാകുന്നത്.

Redmi 6A

Redmi 6A

ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ലിസ്റ്റിലെ മറ്റൊരു മികച്ച ഫോണാണ് റെഡ്മി 6A. വ്യത്യസ്ഥ ക്യാമറ സെറ്റപ്പോടു കൂടിയാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. കൂടാതെ ഏറ്റവും മികച്ച ആപ്ലിക്കേഷനുകളാണ് ഈ ഫോണില്‍. ക്യാമറ സവിശേഷതകളും വളരെ ആകര്‍ഷണീയമാണ്.

13 മണിക്കൂര്‍ 22 മിനിറ്റ് വരെ നീണ്ടു നില്‍ക്കുന്ന ബാറ്ററി സവിശേഷതയാണ് റെഡ്മി 6Aയ്ക്ക്. രണ്ട് വേരിയന്റുകളിലാണ് ഈ ഫോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 2ജിബി+16ജിബി 2ജിബി+32ജിബി എന്നിങ്ങനെ.

Asus ZenFone Lite L1
 

Asus ZenFone Lite L1

അസ്യൂസിന്റെ മറ്റൊരു ബജറ്റ് ഫോണാണ് അസ്യൂസ് സെന്‍ഫോണ്‍ ലൈറ്റ് L1. ഫോണിന് ചെറിയ സ്‌ക്രീന്‍ ആയതിനാല്‍ ഒരു കൈ കൊണ്ടു തന്നെ നിങ്ങള്‍ക്ക് ഉപയോഗിക്കാം.

ഫോണിന്റെ ഉപയോക്തൃത ഇന്റര്‍ഫേസ് സുഗമമാണ്, എങ്കിലും പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നിലധികം ആപ്ലിക്കേഷനുകള്‍ ഉണ്ടാകുമ്പോള്‍ അത് വേഗത കുറയ്ക്കുന്നു. ക്യാമറ പ്രകടനവും അതു പോലെ ബാറ്ററി ശേഷിയും ശരാശരിയാണ്. ഫോണ്‍ എച്ച്ഡി വീഡിയോ ലൂപ്പ് ടെസ്റ്റില്‍ ഒന്‍പത് മണിക്കൂര്‍ 10 മിനിറ്റ് വരെ നീണ്ടു നില്‍ക്കും.

Redmi Go

Redmi Go

ഈ ഫോണ്‍ ആന്‍ഡ്രോയിഡ് ഗോ എഡിഷനിലെ ഫോണാണ്. സാധാരണ ഉപയോക്താക്കള്‍ക്ക് വാങ്ങാന്‍ സാധിക്കുന്ന ബജറ്റ് ഫോണാണ് റെഡ്മി ഗോ.

ഈ വിലയില്‍ ഫോണിന്റെ ക്യാമറയും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. എച്ച്ഡി ലൂപ്പ് വീഡിയോ ടെസ്റ്റില്‍ ഒന്‍പത് മണിക്കൂര്‍ 50 മിനിറ്റ് നിലനില്‍ക്കുന്നു. 7000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച ഫോണാണ് റെഡ്മി ഗോ.

Best Mobiles in India

English summary
Xiaomi still dominates the price segment but the likes of Asus and Realme are bringing good phones that are capable of competing with the Redmi phones. In this article, we have compiled our top picks among the phones priced under Rs. 7,000. Like always, every smartphone listed below has gone through our rigorous review process. If you have a budget over Rs. 7,000, don't forget to check out our guides on best phones below Rs. 10,000 and best phones under Rs. 15,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X