സ്മാര്‍ട്ട് ഫോണില്‍ എടുക്കുന്ന ഫോട്ടോകള്‍ മനോഹരമാക്കാം...

By Bijesh
|

സാധാരണ സ്മാര്‍ട്ട് ഫോണുകളില്‍ എടുക്കുന്ന ചിത്രങ്ങള്‍ നേരിട്ട് ഫേസ് ബുക്കിലോ ട്വിറ്ററിറോ അപ്‌ലോഡ് ചെയ്യുമ്പോള്‍ എഡിറ്റിംഗ് നടത്താന്‍ കഴിയാറില്ല. എന്നാല്‍ ഇപ്പോള്‍ ആന്‍ഡ്രോയ്ഡ്, ഐ ഫോണുകളില്‍ അതിനുള്ള ആപ്ലിക്കേഷനുണ്ട്.

 

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഐ ഫോണുകളില്‍ ആപ്പിള്‍ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച്, മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സാധിക്കും.

സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

വലുപ്പം ക്രമീകരിക്കുക, നിറം വര്‍ദ്ധിപ്പിക്കുക, ബ്രൈറ്റ് നസ് കൂട്ടുക, മുഖത്തെ പാടുകള്‍ കളയുക തുടങ്ങിയ നിരവധി ഉപയോഗങ്ങള്‍ സാധ്യമാക്കുന്ന ഈ ആപ്ലിക്കേഷനുകളില്‍ ചിലതെല്ലാം സൗജന്യമാണ്. പെയ്ഡ് ആപ്ലിക്കേഷനുകള്‍ക്കും വില കുറവാണ്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഇത്തരത്തില്‍ ഫോട്ടോ എഡിറ്റിംഗ് നടത്താന്‍ കഴിയുന്ന 10 ആപ്ലിക്കേഷനുകള്‍ പരിചയപ്പെടാം. ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ ചിത്രങ്ങളോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ മതി.

Pimple Remover Photo Retouch

Pimple Remover Photo Retouch

മുഖത്തെ പാടുകള്‍ മായ്ക്കാന്‍ കഴിയുന്ന ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

 

Pic Beauty

Pic Beauty

ആന്‍ഡ്രോയ്ഡ് ഫോണിലും ഐ ഫോണിലും ലഭ്യമാവുന്ന ഈ ആപ്ലിക്കേഷന്‍ ഫോട്ടോകള്‍ക്ക് നിറം വര്‍ദ്ധിപ്പിക്കാനും പാടുകള്‍ മായ്ക്കാനും സഹായിക്കും.
ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

 

Beauty Camera

Beauty Camera

ഫോട്ടോയുടെ ബ്രൈറ്റ്‌നസ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പാടുകള്‍ മായ്ക്കാനും സഹായിക്കുന്ന ആപ്ലിക്കേഷനാണിത്.
ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

 

Visage Lab – face retouch
 

Visage Lab – face retouch

ഫോട്ടോയില കാണുന്ന നിങ്ങളുടെ മുഖത്തിന് ഭംഗി വര്‍ദ്ധിപ്പിക്കാന്‍ ഈ ആപ്ലിക്കേഷന്‍ ഏറെ സഹായകമാണ്. പുരികത്തിന് നിറം കൊടുക്കുക, പല്ലിനു കുടുതല്‍ വെളുപ്പ് നല്‍കുക, കളര്‍ വര്‍ദ്ധിപ്പിക്കുക എന്നിവയ്ക്ക് ഇത് സഹായകമാണ്. ഒരു ഫോട്ടോയില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്.
ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

Beauty Booth Pro

Beauty Booth Pro

ഫോട്ടോയില്‍ കാണുന്ന മുഖത്തിന്, പ്രത്യേകിച്ച് കണ്ണുകള്‍ക്ക് മനോഹാരിത വര്‍ദ്ധിപ്പിക്കാന്‍ ബ്യൂട്ടി ബൂത്ത് പ്രൊയ്ക്ക് സാധിക്കും. അതോടൊപ്പം തൊലിയുടെ നിറം വര്‍ദ്ധിപ്പിക്കാനുള്ള സംവിധാനവുമുണ്ട്. 100 രുപയാണ് ആപ്ലിക്കേഷന്റെ വില.
ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

 

ModiFace Photo Editor

ModiFace Photo Editor

ആപ്പിള്‍ സ്‌റ്റോറില്‍ സൗജന്യമായി ലഭിക്കുന്ന ആപ്ലിക്കേഷനാണ് ഇത്. ഫോട്ടോയില്‍ കാണുന്ന മുഖത്തിന് ഭംഗി വര്‍ദ്ധിപ്പിക്കാനും എച്ച്.ഡി. റെസല്യൂഷനില്‍ എഡിറ്റിംഗ് നടത്താനും ആപ്ലിക്കേഷനു സാധിക്കും.
ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

Photo Makeover

Photo Makeover

ഐ ഫോണില്‍ ലഭിക്കുന്ന ഈ ആപ്ലിക്കേഷന് 65 രൂപയാണ് വില.
ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

 Perfect365

Perfect365

നിമിഷനേരം കൊണ്ട് മുഖത്തിന്റെ തെളിമ വര്‍ദ്ധിപ്പിക്കുന്ന ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

 

Pixtr

Pixtr

ഐ ഫോണില്‍ സൗജന്യമായി ആപ്ലിക്കേഷന്‍ ലഭ്യമാവും.
ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

Facetune

Facetune

ഇതും ഐ ഫോണില്‍ ലഭിക്കുന്ന ആപ്ലിക്കേഷനാണ്. 130 രുപയാണ് വില.
ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

സ്മാര്‍ട്ട് ഫോണില്‍ എടുക്കുന്ന ഫോട്ടോകള്‍ മനോഹരമാക്കാം...
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X